വയനാടിനായി കൈകോര്‍ത്ത് സിനിമാലോകം

ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടമായ വയനാടിന് കൈത്താങ്ങായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ് സഹായമറിയിച്ച് മലയാള സിനിമാ മേഖലയും.

കണ്ണൂര്‍: ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടമായ വയനാടിന് കൈത്താങ്ങായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ് സഹായമറിയിച്ച് മലയാള സിനിമാ മേഖലയും.

വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കാനായി ഡി വൈ എഫ് ഐ ആരംഭിച്ച കളക്ഷന്‍ സെന്ററിലെ സജീവപ്രവര്‍ത്തനത്തില്‍ നടി നിഖില വിമല്‍ പങ്കാളിയായി.സാധനങ്ങള്‍ പാക്ക് ചെയ്തും മാര്‍ക്ക് ചെയ്തും നിഖില കളക്ഷന്‍ സെന്ററിൽ സജീവമായി.

നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും വയനാടിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കണം എന്ന് മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യപ്പെട്ടു.