കോച്ചിങ് സെൻററുകളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരും: അതിഷി

കോച്ചിങ് സെൻററിൻ്റെ ബേസ്മെൻ്റില്‍ മൂന്ന് സിവില്‍ സർവീസ് ഉദ്യോഗാർത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തിന് പിന്നാലെ കോച്ചിങ് സെൻററുകളെ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി. 

ന്യൂഡല്‍ഹി: കോച്ചിങ് സെൻററിൻ്റെ ബേസ്മെൻ്റില്‍ മൂന്ന് സിവില്‍ സർവീസ് ഉദ്യോഗാർത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തിന് പിന്നാലെ കോച്ചിങ് സെൻററുകളെ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി.

കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ദുരന്തത്തെ തുടർന്ന് 30 കോച്ചിങ് സെൻററുകളുടെ ബേസ്‌മെൻ്റുകള്‍ സീല്‍ ചെയ്തതായും 200 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും പത്രസമ്മേളനത്തില്‍ അതിഷി പറഞ്ഞു.

വിദ്യാർത്ഥികളോട് നേരിട്ട് സംസാരിച്ച്‌ അവരുടെ ആവശ്യങ്ങള്‍ മനസിലാക്കിയ ശേഷം കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് റെഗുലേഷൻ ആക്റ്റ് കൊണ്ടുവരുമെന്ന് ഡല്‍ഹി മേയർ ഷെല്ലി ഒബ്‌റോയ് പറഞ്ഞു.