തൃശൂർ: വിവാഹവാഗ്ദാനം നല്‍കി സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തു വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.
എറണാകുളം ചെറായി തൊണ്ടിത്തറയില്‍ വീട്ടില്‍ കൃഷ്ണരാജിനെയാണ് തൃശൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2016ല്‍ കുട്ടിയുമായി പരിചയപ്പെട്ട പ്രതി വയനാട്ടിലുള്ള ലോഡ്ജില്‍ കൊണ്ടുപോയാണ് ആദ്യം പീഡിപ്പിക്കുന്നത്.
ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയ ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ പീഡിപ്പിച്ചതായാണ് കേസ്.