വയനാട് ദുരന്തത്തില്‍ മരിച്ച സീരിയല്‍ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി

ഉരുള്‍പൊട്ടലില്‍ മരിച്ച സീരിയല്‍ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി.

വയനാട്: ഉരുള്‍പൊട്ടലില്‍ മരിച്ച സീരിയല്‍ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മലയാള സിനിമ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. എന്നാൽ ഷിജുവിന്റെ അച്ഛൻ ഉള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.