ഡോ. വന്ദനാദാസ് കൊലക്കേസിൽ സാക്ഷിവിസ്താരം സെപ്റ്റംബർ രണ്ടു മുതല്‍

ആശുപത്രിയില്‍ ജോലിചെയ്യുകയായിരുന്ന ഡോ. വന്ദനാദാസിനെ കൊലെപ്പടുത്തിയ കേസില്‍ സാക്ഷിവിസ്താരം സെപ്തംബർ രണ്ടുമുതല്‍ ആരംഭിക്കും.

കൊല്ലം: ആശുപത്രിയില്‍ ജോലിചെയ്യുകയായിരുന്ന ഡോ. വന്ദനാദാസിനെ കൊലെപ്പടുത്തിയ കേസില്‍ സാക്ഷിവിസ്താരം സെപ്തംബർ രണ്ടുമുതല്‍ ആരംഭിക്കും.

പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നു. സാക്ഷിവിസ്താരത്തിനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും കേസ് ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. അന്ന് പ്രതി വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കണം.

പ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റം, വധശ്രമം, സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആശുപത്രി ജീവനക്കാരെ ആക്രമിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.