പ്രവാസി മലയാളികൾക്ക് തിരിച്ചടി

ഗൾഫ് രാജ്യങ്ങളിൽ പുതിയ വാടക പരിഷ്കരണ തന്ത്രം

മ്മുടെ കേരളത്തിൻറെ സാമ്പത്തിക ഘടനയെ പോഷിപ്പിക്കുന്നതും നിലനിർത്തുന്നതും പ്രവാസികൾ ഇവിടേക്ക് എത്തിക്കുന്ന പണം കൊണ്ടു തന്നെയാണ് 20 ലക്ഷത്തിലധികം മലയാളികളാണ് ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്ത് കഴിയുന്നത് എന്നാണ് പറയപ്പെടുന്നത് ഓരോ മാസവും 5000 കോടിയിലധികം രൂപ പ്രവാസികൾ കേരളത്തിലെ ബന്ധുക്കളിലേക്ക് ഒഴുക്കുന്നുണ്ട് കോവിഡ് ബാധയ്ക്കുശേഷം ഗൾഫ് രാജ്യങ്ങളിൽ അടക്കം തൊഴിൽ നഷ്ടവും ദുരിതവും പ്രവാസികൾ അനുഭവിച്ചിരുന്നു എങ്കിൽ ഇപ്പോൾ ഒരു പുതിയ പ്രതിസന്ധി ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് മുന്നിൽ വന്നുപെട്ടിരിക്കുകയാണ് ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ദുബായ് ആണ് ഇവിടെയാണ് ഏറ്റവും കൂടുതൽ മലയാളികളും പ്രവാസികളായി ജീവിതം നയിക്കുന്നത് അവിടെ വിവിധ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന ആൾക്കാരും സ്വന്തമായി സംരംഭങ്ങൾ തുടങ്ങിയവരും ആയ മലയാളികളെ പ്രതിസന്ധിയിലാക്കുന്ന വാടക വർദ്ധനവ് പ്രവാസികൾക്ക് പുതിയ ഭീഷണിയായി മാറിയിരിക്കുകയാണ്

ഗൾഫ് രാജ്യങ്ങളിൽ ഉള്ള സ്ഥാപനങ്ങളും കെട്ടിടങ്ങളും ഫ്ലാറ്റുകളും മറ്റും അറബികളുടെ നിർമിതികൾ ആണ് ഇത്തരം കെട്ടിടങ്ങളിലും മറ്റും സ്വന്തമായി ബിസിനസ് നടത്തുന്ന ആൾക്കാരും മറ്റു കമ്പനിക

ളിൽ ജോലി ചെയ്തുകൊണ്ട് ഫ്ലാറ്റുകളിൽ വാടകയ്ക്ക് താമസിക്കുന്ന ആൾക്കാരുമായി 10000 കണക്കിന് മലയാളികൾ ദുബായിൽ കഴിഞ്ഞ വരുന്നുണ്ട് ഇത്തരം പ്രവാസി മലയാളികൾ നൽകിവന്നിരുന്ന കെട്ടിട വാടക വർദ്ധിപ്പിച്ചു കിട്ടുന്നതിന് പലതരത്തിലുള്ള തന്ത്രങ്ങളാണ് അറബികൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് നിലവിൽ മലയാളികൾ നൽകിക്കൊണ്ടിരിക്കുന്ന വാടക ഇരട്ടിയോളമായി വർദ്ധിപ്പിച്ച് നൽകുവാൻ ഉടമ ആവശ്യപ്പെടുകയും അതിന് തയ്യാറായില്ല എങ്കിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം കെട്ടിടം ഉഴിയുന്നതിന് നോട്ടീസ് നൽകുന്ന രീതിയും ആണ് അറബികൾ തുടർന്നു വരുന്നത്

ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം വർഷത്തിൽ ഒരുതവണ വാടക പരിഷ്കരണത്തിന് അവകാശമുണ്ട് എന്നാൽ ഈ വർദ്ധനവ് ഒരു നിശ്ചിത ശതമാനത്തിന് അപ്പുറം കടക്കാൻ പാടില്ല എന്നും നിയമം ഉണ്ട് ഈ നിയമങ്ങൾ മാറ്റിവെച്ചു കൊണ്ടാണ് അറബികൾ പ്രവാസികളായ മലയാളികളോട് വലിയ തോതിലുള്ള വാടക ആവശ്യപ്പെടുന്നത് എന്തെങ്കിലും തരത്തിൽ ഇതിന് എതിരായ നിലപാട് മലയാളി സ്വീകരിച്ചാൽ കെട്ടിടം ഒഴിയുന്നതിനുള്ള നോട്ടീസ് ഉടമ നൽകുന്നു ഇതോടുകൂടി മലയാളി കടുത്ത പ്രതിസന്ധിയിൽ ആകുന്നു ഒടുവിൽ ഒരു സമവായത്തിൽ എത്തി നിയമങ്ങൾ ഒന്നും നോക്കാതെ അറബി ആവശ്യപ്പെടുന്ന തുകയോട് അടുത്തുള്ള സംഖ്യ വാടകയായി നിശ്ചയിച്ചുകൊണ്ട് അവിടെ നിലനിന്നു പോകുന്ന രീതിയാണ് ഇപ്പോൾ നടന്നുവരുന്നത്

ഏത് അറബിക്കും സ്വന്തം ആവശ്യത്തിനും താമസത്തിനും വേണ്ടി നിയമപ്രകാരം തന്നെ മറ്റുള്ളവർക്ക് നൽകിയിട്ടുള്ള വാടക കെട്ടിടങ്ങൾ ഒഴിപ്പിച്ച് എടുക്കാൻ അവിടെ നിയമപരമായി സാധ്യതയുണ്ട് ഇതിന് ഒരു കാര്യം മാത്രം അറബി ചെയ്താൽ മതി തൻറെ കെട്ടിടം വാടകയ്ക്ക് എടുത്തിരിക്കുന്ന ആളിനെ നിയമപ്രകാരമുള്ള മുൻകൂർ നോട്ടീസ് നൽകുക മാത്രമാണ് ചെയ്താൽ മതി നിയമപ്രകാരം പറഞ്ഞിട്ടുള്ള കാലാവധിയിൽ മുൻകൂർ നോട്ടീസ് നൽകിയാൽ വാടകക്കാരൻ കാലാവധിക്ക് ശേഷം കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ വേറെയില്ല ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ദുബായിൽ അടക്കമുള്ള സ്ഥലങ്ങളിൽ അറബികളായ കെട്ടിട ഉടമകൾ അന്യദേശ ക്കാരെ സാമ്പത്തികമായി പിഴിയുന്നതിനുള്ള തന്ത്രങ്ങൾ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്

കോവിഡ് ബാധ ലോകമെമ്പാടും ഉണ്ടായ ശേഷം ആഗോളതലത്തിൽ വ്യാപാര വ്യാവസായിക മേഖലകൾ തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ് ഗൾഫ് രാജ്യങ്ങളിൽ പലതരത്തിലുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട് അറബ് രാജ്യങ്ങളിൽ ഭരണകൂടം നേരിട്ടും സ്വകാര്യ കുത്തക കമ്പനികൾ വഴിയും വികസന പ്രവർത്തനങ്ങൾ കാര്യമായി പുരോഗമിച്ചിട്ടുണ്ട് എങ്കിലും കോവിഡ് ബാധക്കുശേഷം എല്ലാ രംഗത്തും ശമ്പളം വെട്ടി കുറക്കൽ പ്രാബല്യത്തിൽ വരുത്തിയത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് ഇതാണ് മലയാളികളായ പ്രവാസികളെ കൂടുതൽ വിഷമത്തിൽ ആക്കുന്നത് കോവിഡ് കാലത്ത് ഉണ്ടായിരുന്ന ശമ്പളം എങ്കിലും നൽകുന്നതിന് ആവശ്യം ഉന്നയിച്ചാൽ കമ്പനി ഉടമകൾ വ്യവസായം തകർച്ചയിൽ ആണെന്നും താല്പര്യമില്ലെങ്കിൽ പിരിഞ്ഞു പോകാം എന്നുമുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണ് ഈ ദുർഘട അവസ്ഥ ഉണ്ടാകുമ്പോൾ എങ്ങനെയും കിട്ടുന്ന ശമ്പളം വാങ്ങി അവിടെ തന്നെ തുടരുന്ന തീരുമാനത്തിലേക്ക് ആണ് പ്രവാസി മലയാളികളും എത്തിയിരിക്കുന്നത് വരുമാനം കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും ചെലവിന്റെ കാര്യത്തിൽ വർദ്ധനവ് ഉണ്ടാകുന്നതാണ് പ്രവാസി മലയാളികൾക്ക് പ്രതിസന്ധിയായി മാറിയിരിക്കുന്നത് ഇത്തരം പ്രതിസന്ധിയും നിലനിൽക്കുന്നതിനിടയിലാണ് അറബികൾ ഒറ്റക്കെട്ടായി വാടക നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുത്തുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മലയാളികളടക്കമുള്ള പ്രവാസികളെ കൂടുതൽ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നത്

ലക്ഷക്കണക്കിന് മലയാളികളാണ് ഗൾഫ് മേഖലയിൽ തൊഴിൽ ചെയ്ത് കുടുംബം പുലർത്തി കൊണ്ടിരിക്കുന്നത് ഈ ആൾക്കാരെ മുഴുവൻ ദോഷകരമായി ബാധിക്കുന്ന ഗുരുതരമായ സാഹചര്യമാണ് അറബ് നാടുകളിൽ നിലനിൽക്കുന്നത് ഭരണകൂടത്തിന്റെ തീരുമാനം അല്ലാതെ കെട്ടിടം ഉടമകളായ അറബികളുടെ നിയമപരമായ അവകാശം പോലെ നടപ്പിൽ വരുത്തുന്ന വാടക വർദ്ധനവ് തടയുന്നതിന് സംസ്ഥാന സർക്കാരിന് പോലും ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ് വാസ്തവം പ്രവാസി മലയാളികൾക്കിടയിൽ ശക്തമായി പ്രവർത്തിച്ചുവരുന്ന ചില പ്രവാസി സംഘടനകൾ സംഘടനാതലത്തിൽ തന്നെ അറബ് നാടുകളിലെ ഭരണകൂടങ്ങളുമായി വാടക വിഷയത്തിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നത് ആയിട്ടുള്ള വാർത്തകൾ വരുന്നുണ്ട് ഇത്തരത്തിലുള്ള ഇടപെടലുകൾ വഴി മലയാളികളായ പ്രവാസികൾക്ക് ആശ്വാസം ഉണ്ടാകാൻ വഴിയൊരുങ്ങട്ടെ എന്ന് നമുക്കും ആശിക്കാം