മലയാള സിനിമാതാരങ്ങൾക്കിടയിൽ നല്ല മനസ്സും സഹായ സ്വഭാവവും ഉള്ള നന്മ മരമായി വളർന്ന ആളാണ് സുരേഷ് ഗോപി സിനിമയുടെ അതിരുകൾക്കപ്പുറം ചാടിക്കടന്ന് രാഷ്ട്രീയത്തിൽ കാലു വയ്ക്കുകയും അതിൽ രാഷ്ട്രീയക്കാരെ പോലും അമ്പരപ്പിക്കുന്ന വമ്പൻ നേട്ടം കൊയ്യുകയും ചെയ്ത ആളാണ് സുരേഷ് ഗോപി ബിജെപി എന്ന രാഷ്ട്രീയപാർട്ടിയുടെ പിന്നിലേക്ക് കേറി തൃശൂർ ലോകസഭാ മണ്ഡലത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപി ഡൽഹിയിലെത്തി മടങ്ങിവന്നത് കേന്ദ്രമന്ത്രിയുടെ പുതിയ പട്ടവും ചാർത്തി കൊണ്ടാണ് എന്നാൽ കേന്ദ്രമന്ത്രി ആയ ശേഷം സുരേഷ് ഗോപിയിൽ എന്താണ് സ്വഭാവമാറ്റം ഉണ്ടാകാൻ കാരണം എന്ന് ചിന്തിച്ച് വലയുകയാണ് മലയാളികൾ
കേരളത്തിൻറെ ഏതെങ്കിലും ഒരു മൂലയിൽ ഒരുത്തൻ ഉറക്കെ തുമ്മിയാൽ ഓടിയെത്തുന്ന ആളായിരുന്നു സുരേഷ് ഗോപി വെറുതെ ഓടിയെത്തുക മാത്രമല്ല കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്ത് മടങ്ങാൻ നേരം കയ്യിൽ കിട്ടിയ കാശ് അയാൾക്ക് കൈമാറിക്കൊണ്ട് ഇനിയും വരാം ഇനിയും സഹായിക്കാം എന്ന് വാക്ക് പറയുകയും ചെയ്യുന്ന സുരേഷ് ഗോപി എവിടെയെന്ന് ഉറക്കെ ചോദിക്കുകയാണ് മലയാളികൾ
സുരേഷ് ഗോപി എവിടെ എന്ന് അന്വേഷിക്കാൻ പ്രത്യേക കാരണം ഉണ്ട് കേരളം കരഞ്ഞ് കണ്ണു കലങ്ങി നിൽക്കുകയാണ് സംസ്ഥാനത്തിന്റെ കഴിഞ്ഞ കാല ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല അതിഭീകരമായ പ്രളയക്കെടുതിയാണ് വയനാട്ടിൽ ഉണ്ടായത് ഉരുൾപൊട്ടൽ ഉണ്ടായി ഒരു ഗ്രാമം ഒന്നടങ്കം ഒലിച്ചു പോയിരിക്കുന്നു മരണസംഖ്യ നിമിഷങ്ങൾ തോറും ഉയരത്തിലേക്ക് കടന്നുവന്ന സാഹചര്യം ഉണ്ടായി കേരളത്തിൽ മുൻപുണ്ടായിട്ടുള്ള ഒരു പ്രകൃതിക്ഷോഭത്തിലും ഇത്രയധികം മനുഷ്യജീവനകൾ നഷ്ടപ്പെട്ടിട്ടില്ല മരിച്ചുപോയവർ അങ്ങനെയെങ്കിലും രക്ഷപ്പെട്ടു എന്ന് കരുതാം അതിനപ്പുറമാണ് ബന്ധുക്കളെ നഷ്ടപ്പെട്ട് ജീവിതം തിരിച്ചുകിട്ടിയ ആൾക്കാരുടെ ദുരിതം സ്വന്തം വീടും കിടപ്പാടവും എല്ലാം നഷ്ടപ്പെട്ട് സ്വന്തം ശരീരം മാത്രം തിരികെ കെട്ടിയ ആൾക്കാരുടെ വേദനയും പറഞ്ഞറിയിക്കാൻ കഴിയുന്നതിന് അപ്പുറമാണ് ഇത്തരത്തിൽ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തം ഉണ്ടായി ഒരാഴ്ച കടന്നുപോയിട്ടും എവിടെയും ഓടിയെത്തിയിരുന്ന സുരേഷ് ഗോപി എന്ന ആളിനെ കാണാനില്ല ചലച്ചിത്രതാരമായ സുരേഷ് ഗോപിയെ അല്ല കേരളീയർ അന്വേഷിക്കുന്നത് തൃശ്ശൂരിലെ ജനങ്ങൾ അവരുടെ എംപിയെ അന്വേഷിക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ തങ്ങളുടെ കേന്ദ്രമന്ത്രിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്
ചെറിയ അപകടങ്ങൾക്കും ദുരന്തങ്ങൾക്കും മുന്നിലേക്ക് വരെ ക്ഷണനേരം കൊണ്ട് ഓടിയെത്തിയിരുന്ന ആളായിരുന്നു സുരേഷ് ഗോപി ഓടിയെത്തുക മാത്രമല്ല തനിക്ക് ചെയ്യാൻ കഴിയുന്ന ഏത് സഹായവും ചെയ്യുവാൻ മടിക്കാത്ത മനസ്സുള്ള ആളുമായിരുന്നു സുരേഷ് ഗോപി.ആ സുരേഷ് ഗോപിക്ക് ഇപ്പോൾ എന്തുപറ്റി എന്നതാണ് മലയാളികളുടെ ആശങ്ക
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കയിലും ആണ് ഉരുൾപൊട്ടൽ ഉണ്ടായി സർവ്വനാശം സംഭവിച്ചത് നൂറുകണക്കിന് ആൾക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒരു ഗ്രാമമാണ് ഉരുൾപൊട്ടലിലൂടെ ഇല്ലാതായത് ആ ദുരന്ത ഭൂമിയിലേക്ക് കേരളത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു സന്നദ്ധ സംഘടനകൾ പോലീസുകാർ എക്സൈസുകാർ പട്ടാളക്കാർ രാഷ്ട്രീയക്കാർ എല്ലാരും എല്ലാം മറന്ന് അവിടെ എന്ത് സേവനത്തിനും തയ്യാറെടുക്കുന്ന കാഴ്ച മലയാളികൾ കണ്ടു ഏറ്റവും ഒടുവിൽ ദുരന്തത്തിന് നാലാം നാളിൽ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും ദുരന്ത മണ്ണിൽ എത്തി സാന്ത്വന സന്ദേശം പുറത്തുവിട്ടു ഇപ്പോഴും പേനയുടെയും സന്നദ്ധ പ്രവർത്തകരുടെയും ജീവൻ നഷ്ടപ്പെട്ട ആൾക്കാരെ തിരയുന്ന പ്രവർത്തനം തുടർന്നുവരുന്നുണ്ട്
വയനാട് ദുരന്തത്തിൽ കേരളത്തിലെ നിരവധിയായ സംഘടനകളും സമ്പന്നരായ ആൾക്കാരും സിനിമാതാരങ്ങളും എല്ലാം സാമ്പത്തികമായ സഹായം നൽകിക്കൊണ്ട് രംഗത്ത് വന്നു കേരളത്തിലെ ഏതാണ്ട് എല്ലാ മന്ത്രിമാരും അവിടെയെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുത്തു ഇതൊക്കെ തുടർന്നുകൊണ്ടിരിക്കുമ്പോഴും അജ്ഞാതമായ ഏതോ കേന്ദ്രത്തിൽ ഒളിച്ചിരിക്കുന്ന ഒരാളിനെ പോലെ മാറിയിരിക്കുകയാണ് സുരേഷ് ഗോപി എന്ന ജനങ്ങളുടെ പ്രിയ താരവും നേതാവും ഇവിടെ സ്വാഭാവികമായും ജനങ്ങൾക്ക് ഉണ്ടാകുന്ന ചില സംശയങ്ങൾ ഞങ്ങളും പങ്കുവയ്ക്കുകയാണ് സുരേഷ് ഗോപി എന്ന നടൻ അതുപോലെതന്നെ ഇപ്പോഴത്തെ കേന്ദ്ര മന്ത്രി ഇങ്ങനെ ഒരാൾ എത്ര തിരക്കുള്ള അല്ലെങ്കിൽ ഒഴിഞ്ഞ മാറാൻ ഒരു വഴിയും ഇല്ലാത്ത തിരക്കിൽ ആണെങ്കിൽ അത് കേരളത്തിലെ ജനങ്ങളോട് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ എങ്കിലും അറിയിക്കാനുള്ള മനസ്സ് എന്തുകൊണ്ട് സുരേഷ് ഗോപിക്ക് ഇല്ലാതെ പോയി എന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത് ഇങ്ങനെ ആയിരുന്നില്ല സുരേഷ് ഗോപി എന്ന മനുഷ്യൻ യഥാർത്ഥ മനുഷ്യ സ്നേഹിയായും യഥാർത്ഥ കാരുണ്യവാനായ കൃത്രിമമില്ലാത്ത രാഷ്ട്രീയക്കാരനായും ജനങ്ങൾ കണ്ട സുരേഷ് ഗോപി ഇപ്പോൾ എവിടെയാണ് അതുകൊണ്ടുതന്നെ ജനം ആശ്വസിക്കുന്നത് സുരേഷ് ഗോപിയുടെ പ്രസിദ്ധമായ ആ സിനിമ ഡയലോഗ് ഒരു വിട്ടു കൊണ്ടാണ് ഒടുവിൽ സുരേഷ് ഗോപി ഓടിയെത്തും ജനങ്ങൾക്ക് മുൻപിൽ നിന്ന് ആ ഡയലോഗ് ആവർത്തിക്കും – ഓർമ്മയുണ്ടോ ഈ മുഖം – എന്ന് ജനങ്ങളെ നോക്കി ചോദിക്കുകയും ചെയ്തേക്കാം