സ്കൂളിൽ ചൂരൽ വടിയുമായി എത്തുന്ന സാറന്മാരുടെ പതിവ് കാഴ്ച ഇനി വേണ്ട എന്ന് ഹൈക്കോടതി. കുട്ടികളെ ശാരീരികമായിട്ടും മാനസികമായിട്ടും അധ്യാപകർ പീഡിപ്പിച്ചാൽ അത് നിയമവിരുദ്ധവും കുറ്റകരവും ആണ് എന്ന് വിധി പറഞ്ഞത് ഹൈക്കോടതി ആണ്. അവിടെ ഒരു അധ്യാപികയുടെ തല്ലുകൊണ്ടും മോശം വാക്കുകൾ പറഞ്ഞ കളിയാക്കിയതിന്റെ പേരിലും ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായി. കുട്ടി ആത്മഹത്യാ കുറിപ്പിൽ അധ്യാപികയുടെ പേരും വിവരങ്ങളും എഴുതിവെച്ചതാണ് സംഭവം പോലീസ് അന്വേഷണത്തിലേക്കും തുടർനടപടികളിലേക്കും എത്തിയത്.
ഛത്തീസ്ഗഡിലെ സർഗുജ എന്ന സ്ഥലത്തുള്ള കാർമൽ കോൺവെൻറ് സ്കൂളിലെ അധ്യാപികയായ സിസ്റ്റർ മേഴ്സി ആണ് പെൺകുട്ടിയെ തല്ലുകയും മാനസികമായി പീഡിപ്പിക്കുകയും ഒക്കെ ചെയ്തത്. ഇതിൻറെ പേരിലാണ് പെൺകുട്ടി മനസ്സും മടുത്ത് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് മാത്രമല്ല സഹപാഠികളായ കുട്ടികളും സിസ്റ്ററിന്റെ ക്രൂരമായ പെരുമാറ്റങ്ങൾ മൊഴിയായി പോലീസിന് കൈമാറുകയുണ്ടായി. ഇതെല്ലാം രേഖപ്പെടുത്തി പോലീസ് കേസ് എടുക്കുകയും എഫ് ഐ ആർ തയ്യാറാക്കുകയും ചെയ്തപ്പോൾ പോലീസിന്റെ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ മേഴ്സി ആണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വിശദമായ വാദം കേട്ട ഹൈക്കോടതി സിസ്റ്ററിന്റെ ഭാഗത്തുനിന്നും ഉണ്ടായത് നിയമവിരുദ്ധമായ ക്രിമിനൽ കുറ്റമാണ് എന്ന് അഭിപ്രായപ്പെട്ടു.
സ്കൂൾ കുട്ടികൾ സ്കൂളിൽ നിന്നും അധ്യാപകരിൽ നിന്നും നല്ല പാഠങ്ങൾ പഠിച്ച് വളർന്നുവരേണ്ട തലമുറയാണ്. ആ തലമുറയെ മർദ്ദിച്ചും മാനസികമായി പീഡിപ്പിക്കും പഠിപ്പിക്കാൻ ഒരുങ്ങുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന് മാത്രമല്ല. ഇതെല്ലാം ക്രിമിനൽ കുറ്റത്തിന് ഭാഗമാണ് എന്നും ഹൈക്കോടതി വിലയിരുത്തി. കുട്ടികളുടെ സ്വഭാവ പരിഷ്കരണത്തിന് ഇത്തരം നടപടികൾ വേണമെന്ന് അധ്യാപകർ വാശിപിടിക്കുന്നത് ശരിയല്ല എന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ കേസിൽ പ്രതിയായ സിസ്റ്റർ മേഴ്സി കോടതിയിൽ ബോധിപ്പിച്ചത് സ്കൂളിൻറെ പതിവ് രീതികൾ മാത്രം ചെയ്യുകയാണ് ഉണ്ടായത് എന്നും നല്ല വിദ്യാഭ്യാസത്തിനും അച്ചടക്കം പഠിക്കാനും വേണ്ടിയുള്ള ശിക്ഷാനടപടികൾ മാത്രമാണ് കുട്ടിയോട് കാണിച്ചത് എന്നുമാണ് സിസ്റ്റർ വ്യക്തമാക്കിയത്. എന്നാൽ സിസ്റ്റർ മേഴ്സിയുടെ ഈ വാദം കോടതി അംഗീകരിച്ചില്ല.
കഴിഞ്ഞ ഫെബ്രുവരി മാസം ഇരുപത്തിയേഴാം തീയതി ആണ് സ്കൂൾ കുട്ടി ആത്മഹത്യ ചെയ്തത് കുട്ടിയുടെ സഹപാഠികളും സിസ്റ്ററിന്റെ അധ്യാപന രീതികളോട് അനിഷ്ടം പ്രകടിപ്പിക്കുന്ന മൊഴിയാണ് പോലീസിന് നൽകിയിരുന്നത്. ഏതായാലും സ്കൂൾ അധ്യാപികയായ സിസ്റ്റർ മേഴ്സിയുടെ നിലപാടുകളെയും അഭിപ്രായങ്ങളെയും തള്ളിക്കളഞ്ഞ ഹൈക്കോടതി കേസിൽ തുടർനടപടികളുമായി മുന്നോട്ടു പോകാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തു.
വിദ്യാഭ്യാസപരമായി വളരെ മുന്നിൽ നിൽക്കുന്ന നമ്മുടെ കേരളത്തിൽ പോലും പല സ്കൂളുകളിലും ഇത്തരത്തിലുള്ള അധ്യാപകരുടെ മോശം പെരുമാറ്റങ്ങൾ നടന്നുവരുന്നുണ്ട്. സ്വകാര്യ മാനേജ്മെൻറ്കളുടെ കീഴിലുള്ള സ്കൂളുകളിലാണ് കൂടുതലായി പരിധിവിട്ട ശിക്ഷ നടപടികൾ കുട്ടികൾക്ക് നേരെ നടന്നുവരുന്നത്. ഏത് ക്ലാസിൽ ആണെങ്കിലും മറ്റു സ്കൂളുകളെക്കാൾ ഉയർന്ന വിജയശതമാനം ഉണ്ടാക്കിയെടുക്കുക എന്നത് മാത്രമാണ് സ്വകാര്യ സ്കൂൾ മാനേജ്മെൻറ് കളും അധ്യാപകരും ലക്ഷ്യം വയ്ക്കുന്നത്. ഇതിൻറെ ഭാഗമായിട്ടാണ് കുട്ടികളെ ക്രൂരമായി തല്ലി പോലും പഠിപ്പിക്കാനുള്ള ശ്രമങ്ങൾ അധ്യാപകർ നടത്തുന്നത്.
സ്കൂൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം സ്വന്തം വീട്ടിലും മാതാപിതാക്കളിലും നിന്ന് കണ്ടുപഠിക്കുന്നതിനേക്കാൾ കൂടുതൽ പഠിക്കുവാനും സ്വഭാവ രൂപവൽക്കരണത്തിനും സ്കൂൾ അന്തരീക്ഷമാണ് സഹായം ആയി പ്രവർത്തിക്കുന്നത്. സ്കൂളുകളിൽ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും കണ്ടും കേട്ടും പഠിക്കുന്ന ശീലങ്ങളാണ് വിദ്യാർഥികളെ ഭാവിയിലേക്ക് നയിക്കുന്നത്. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ എന്ത് ക്രൂരമായ മർദ്ദനം നടത്തിയും കുട്ടികളെ പാഠ്യ വിഷയങ്ങൾ മാത്രം പഠിപ്പിക്കുക എന്ന വാശി മാറ്റിയെടുക്കാൻ അധ്യാപക സമൂഹമാണ് തയ്യാറാക്കേണ്ടത്.