ഇന്നലെ ചാലിയാറില്‍ ലഭിച്ചത് രണ്ട് ശരീര ഭാഗങ്ങള്‍

വയനാട് ഉരുള്‍പൊട്ടലില്‍ ചാലിയാർ പുഴയില്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ ജീവൻ നഷ്ടപ്പെട്ടവരുടേതായി ലഭിച്ചത് 2 ശരീര ഭാഗങ്ങള്‍.

വയനാട് : വയനാട് ഉരുള്‍പൊട്ടലില്‍ ചാലിയാർ പുഴയില്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ ജീവൻ നഷ്ടപ്പെട്ടവരുടേതായി ലഭിച്ചത് 2 ശരീര ഭാഗങ്ങള്‍.

മലപ്പുറം ജില്ലയില്‍ നിന്ന് ഇതോടെ ലഭിച്ചത് ആകെ 76 മൃതദേഹങ്ങളും 159 ശരീര ഭാഗങ്ങളുമാണ്. ആകെയുള്ള 235 മൃതദേഹങ്ങളിൽ 38 എണ്ണം പുരുഷന്മാരുടെയും 31 എണ്ണം സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയുമാണ്.

233 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടമാണ് ഇതുവരെ പൂർത്തിയായത്. 223 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങള്‍ പൂർണമായി ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

18 പേര്‍ വീതമുള്ള ആറ് സംഘങ്ങളായാണ് ഇന്നലെ തിരിച്ചില്‍ നടത്തിയത്.