കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. ഇതിന് മുൻപുള്ള പ്രളയകാലത്തും പ്രഭാസ് കേരളത്തിന് സാമ്പത്തിക സഹായം നൽകിയിരുന്നു.
മറ്റു തെലുങ്ക് താരങ്ങളായ അല്ലു അർജുൻ, ചിരഞ്ജീവി, രാംചരണ്‍,രശ്മിക മന്ദാന എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ സംഭാവന നൽകിയിരുന്നു. അല്ലു അർജുൻ നല്‍കിയത് 25 ലക്ഷം രൂപയാണ്. ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരുകോടി രൂപ നൽകി. 10 ലക്ഷം രൂപയാണ് രശ്മിക നല്‍കിയത്.
തമിഴ് താരങ്ങളായ കാർത്തി, സൂര്യ, ജ്യോതിക, കമല്‍ഹാസൻ, വിക്രം തുടങ്ങിയവർ മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്ക് ധനസഹായവുമായി എത്തിയിരുന്നു.