വയനാട് ഉരുൾപൊട്ടൽ ദുരന്തം – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കെ.ജി.എം.ഒ.എ ആദ്യ ഗന്ധുവായി 25 ലക്ഷം രൂപ നൽകി

വയനാട് ഉരുൾപൊട്ടൽ ദുരന്തം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കെ.ജി.എം.ഒ.എ ആദ്യ ഗന്ധുവായി 25 ലക്ഷം രൂപ നൽകി

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ആദ്യ ഗഡുവായ് ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ ചെക്ക് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജിന് കെ. ജി. എം. ഒ. എ സംസ്ഥാന പ്രസിഡൻ്റ് ഡോ. സുരേഷ്. ടി. എൻ കൈമാറി.

ദുരന്തമുഖത്ത് വൈദ്യസഹായം നൽകുന്നതിനും ദുരന്തത്തിൽ മരണമടഞ്ഞവരുടെ പോസ്റ്റ്മോർട്ടം പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും കെ.ജി.എം.ഒ.എ അംഗങ്ങൾ സജീവമായി രംഗത്തുണ്ടായിരുന്നു.

തുടർന്നും വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വൈദ്യസഹായം ലഭ്യമാക്കുന്നതിനായി മെഡിക്കൽ ടീമുകളുടെ സേവനം സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കുമെന്ന് കെ. ജി. എം.ഒ. എ മന്ത്രിയ്ക്ക് ഉറപ്പുനൽകി.