ദുരിതാശ്വാസ നിധി: സഹായവുമായി വിദ്യാർത്ഥികൾ

വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ നിന്നും നിരവധി വിദ്യാർഥികൾ സംഭാവന നൽകി.

വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ നിന്നും നിരവധി വിദ്യാർഥികൾ സംഭാവന നൽകി.

വട്ടിയൂർക്കാവ് ഗവൺമെൻ്റ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി മിയ എൽ എം, പിറന്നാളാഘോഷം മാറ്റിവെച്ച് അതിനായി കരുതി വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ഒന്നാം ക്ലാസുകാരി അഹാന ആമി അജിത്തും മൂന്നാം ക്ലാസുകാരി ദക്ഷിണ എ ആറും കുടുക്കയിലെ സമ്പ്യാദ്യമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

കേന്ദ്രീയ വിദ്യാലയയിലെ രണ്ടാം ക്ലാസുകാരി നജ ഫാത്തിമയും തൻ്റെ കുഞ്ഞ് സമ്പാദ്യം നിധിയിലേക്ക് നൽകി. അധ്യാപകരോടൊപ്പം എത്തിയ കുട്ടികൾ ജില്ലാ കളക്ടർ അനുകുമാരിക്ക് തുക കൈമാറി