ഇ.ഡി. വെറും തട്ടിപ്പ് സംഘമോ

കേസെടുക്കൽ അല്ലാതെ തെളിയിക്കാൻ കഴിയുന്നില്ലെന്ന് സുപ്രീംകോടതി

സമീപകാലത്തായി നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന രണ്ട് അക്ഷര പ്രസ്ഥാനമാണ് ഇ.ഡി. അഥവാ ഇൻഫോസ്മെന്റ് ഡയറക്ടറേറ്റ്. കേന്ദ്രസർക്കാരിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ ഏജൻസിമുഖ്യമായും ഇടപെടുന്നത് കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നവർക്ക് നേരെയുള്ള അന്വേഷണങ്ങളും നടപടികളും സ്വീകരിക്കുക എന്ന കാര്യത്തിനാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് ഇത്തരത്തിൽ നിയമവിരുദ്ധ നടപടികൾ നടത്തുന്നവരെ കണ്ടെത്തുകയും അവർക്കെതിരെ നടപടി സ്വീകരിച്ചു. ശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്യുക ആണ് ഈ ഡി എന്ന ഏജൻസിയുടെ പ്രവർത്തനം എന്നാൽ എന്തെങ്കിലും ഒരു ചെറിയ സൂചന കിട്ടിയാൽ ആ സൂചനയുടെ വെളിച്ചത്തിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യുകയും റൈഡ് നടത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതല്ലാതെ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ കൃത്യമായ തെളിവുകൾ ഹാജരാക്കി നിയമവിധേയമായ ശിക്ഷ നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിയുന്നില്ല എന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇ.ഡി.രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5000ത്തിലധികം ആയിരുന്നു. എന്നാൽ ഈ കേസുകളിൽ മേൽ മറ്റു നടപടികൾ സ്വീകരിച്ചു ശിക്ഷിക്കപ്പെട്ടത് വെറും 40 കേസുകളുടെ കാര്യത്തിൽ മാത്രമായിരുന്നു എന്ന് വെളിപ്പെടുത്തി കൊണ്ടാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പ്രസ്താവന നടത്തിയത്.

കൽക്കരി കടത്ത് ബിസിനസ് നടത്തുന്ന ഒരു വ്യവസായി കള്ളപ്പണം വിളിപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചു അയാളെ അറസ്റ്റ് ചെയ്തപ്പോൾ ജാമ്യം തേടിക്കൊണ്ട് സുപ്രീംകോടതിയിൽ എത്തിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിച്ചത്. ഏതെങ്കിലും സംഭവത്തിന്റെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്താൽ മാത്രം പോരാ ശാസ്ത്രീയവും മികച്ചതുമായ അന്വേഷണങ്ങളിലൂടെ കൃത്യമായ തെളിവുകളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞാൽ മാത്രമാണ് ഒരാൾ ശിക്ഷിക്കപ്പെടേണ്ടത് ഈ കാര്യത്തിൽ ഇ.ഡി പരാജയമാണ് എന്ന് കോടതി വിലയിരുത്തി.

പ്രഥമദൃഷ്ട്യാ കേസുണ്ട് എന്ന നിഗമനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പല കേസുകളും രജിസ്റ്റർ ചെയ്യുന്നത് കേസിന്റെ തുടർനടപടി എന്ന നിലയ്ക്ക് ബന്ധപ്പെട്ട വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റൈഡ് നടത്തുകയും രേഖകൾ കണ്ടെത്തുകയും ചെയ്യുന്നുണ്ടെങ്കിലും ഇതിൽ നിന്നും പ്രതി കുറ്റക്കാരനാണ് എന്ന തെളിയിക്കാൻ കഴിയുന്ന പലതും ലഭ്യമാകാറില്ല എന്നതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരുടെയെങ്കിലും മൊഴികളുടെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്താൽ അത് നിയമപരമായി നിലനിൽക്കുന്നതല്ല മൊഴി നൽകുന്ന ആൾക്കാർ കേസ് കോടതിയിൽ എത്തിക്കഴിയുമ്പോൾ നേരത്തെ പറഞ്ഞ മൊഴിയിൽ ഉറച്ചുനിൽക്കുമോ എന്ന കാര്യം ദൈവത്തിന് മാത്രമേ അറിയൂ എന്ന് കോടതി അഭിപ്രായപ്പെട്ടു. പല കേസുകളിലും മൊഴികൾ നൽകുന്നവർ പിന്നീട് വിചാരണ കൂട്ടിൽ എത്തിക്കഴിയുമ്പോൾ മാറ്റിപ്പറയുന്ന അനുഭവങ്ങൾ നിരവധി ഉണ്ട് എന്നും കോടതി അഭിപ്രായപ്പെട്ടു ഇതിനെ ഇ.ഡി. യുടെ അഭിഭാഷകർ എതിർത്തു എങ്കിലും കോടതി അത് അംഗീകരിച്ചില്ല സുപ്രീംകോടതിയിൽ ജഡ്ജിമാരായ സൂര്യകാന്ത് ദീപാങ്കർ ദത്ത ഉജ്വൽ ദുയാൻ എന്നിവരടങ്ങിയ 3 അംഗ ബെഞ്ചാണ് ഡയറക്ടറേറ്റിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്നത്.

ഇവിടെ പ്രവർത്തിച്ചുവരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ.ഡി. സമീപകാലത്തായി കൈക്കൊള്ളുന്ന നിയമനടപടികൾ എല്ലാം കേന്ദ്രസർക്കാരിൻറെ രാഷ്ട്രീയ വിരോധം തീർക്കുന്നതിനുള്ള ഇടപെടലുകൾ മാത്രമായി മാറുന്ന ആക്ഷേപം ഉയർന്നിരുന്നു. പല ഈ ഡി. റെയിടുകളും കേന്ദ്രസർക്കാരിനും ബിജെപി ക്കും എതിരെ വിമർശനം നടത്തുന്ന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്ക് എതിരെ ആയിരുന്നു എന്നതാണ് ഇത്തരത്തിൽ ഒരു പരസ്യമായ വിമർശനം ഉയരാൻ വഴിയൊരുക്കിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കള്ളപ്പണം വെളുപ്പിച്ചു എന്ന ഇ.ഡി. കേസിൽ ഇപ്പോഴും ജയിലിലാണ്. അതുപോലെതന്നെ പ്രതിപക്ഷ പാർട്ടിയിൽ പെട്ട പല നേതാക്കളും നടത്തുന്ന സ്ഥാപനങ്ങളിലും അവരുടെ വീടുകളിലും നിരന്തരം റെയ്ഡ് നടത്തുന്ന ഏർപ്പാടുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയിട്ടുണ്ട്. മതിയായ തെളിവുകൾ ലഭിക്കാത്തത് കൊണ്ടായിരിക്കാം ഇത്തരത്തിൽ റെയ്ഡ് നടത്തിയ പല സംഭവങ്ങളിലും കേസുകൾ ഇതുവരെ മുന്നോട്ടു പോയിട്ടില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആണ് ബിജെപി വിരുദ്ധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപകമായി ഇ.ഡി. റൈഡ് ഉണ്ടായത് തെരഞ്ഞെടുപ്പ് വരുന്ന അവസരത്തിൽ റൈഡ് അറസ്റ്റ് തുടങ്ങിയ നടപടികളിലൂടെ നേതാക്കളെ ജനങ്ങൾക്ക് മുന്നിൽ താഴ്ത്തിക്കെട്ടി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ രഹസ്യമായി നൽകുന്ന നിർദ്ദേശത്തിന്റെ നടപ്പിലാക്കൽ മാത്രമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയിരുന്നത് എന്നത് സുപ്രീംകോടതിയുടെ ഇപ്പോൾ പുറത്തുവന്ന വിമർശനങ്ങളിൽ നിന്നും വ്യക്തമാക്കുന്നതാണ്.