തൊടുപുഴയിൽ ലീഗ് അടി – തൃശ്ശൂരിൽ കോൺഗ്രസ് തമ്മിലടി…..

കോൺഗ്രസിനെ നശിപ്പിക്കാൻ കച്ചകെട്ടി നേതാക്കൾ..........

ലോകസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ വമ്പൻ വിജയത്തിൽ മതിമറന്നു നടക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ…. ഇവരുടെയൊക്കെ പ്രസ്താവനകളും പ്രവർത്തനങ്ങളും കണ്ടാൽ ഇനിയുള്ള കാലം മുഴുവനും കേരളത്തിൽ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സും യുഡിഎഫും മാത്രമേ ജയിക്കൂ എന്ന് ആരോ ഉറപ്പുപറഞ്ഞ രീതിയിൽ ആണ്…… കേരളം ഭരിക്കുന്ന പിണറായി വിജയന്റെയും ഇടതു സർക്കാരിന്റെയും കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ് കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയം നേടിയെടുത്തത്….. എങ്ങനെ പൊതുജനങ്ങളെ ഉപദ്രവിക്കാൻ കഴിയും എന്ന കാര്യത്തിൽ ഗവേഷണം നടത്തി വിജയം കണ്ടെത്തിയ ആൾക്കാരാണ് മുഖ്യമന്ത്രിയും ഇടതുമുന്നണി നേതാക്കളും…… ഏതായാലും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സന്മാർഗ പ്രവർത്തനത്തിന്റെ ദുരനുഭവം കൊണ്ട് സഹി

കെട്ടപ്പോൾ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കനത്ത തിരിച്ചടി നൽകി….. ഇതാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പ് നേട്ടത്തിന്റെ യഥാർത്ഥ കാരണം

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വലിയ തോൽവി ഏറ്റുവാങ്ങുകയും ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് പാർട്ടി വലിയ തകർച്ചയിലേക്ക് എത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോഴും കോൺഗ്രസ് പാർട്ടി നിലനിൽക്കുന്നത്……. ലോകസഭ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി കിട്ടിയ വിജയം നിലനിർത്തി പോകണമെങ്കിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന നേതാക്കൾ ഒരുമയോടെ പ്രവർത്തിക്കാൻ തയ്യാറാകണം…… കേരളത്തിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ ഇത് ആഗ്രഹിക്കുന്നുമുണ്ട്….. എന്നാൽ ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ പരിശോധിച്ചാൽ പാർട്ടി നശിച്ചാലും കുഴപ്പമില്ല ഞാൻ വിചാരിക്കുന്നത് നടക്കണം എന്ന് വാശിയോടു കൂടിയാണ് പല നേതാക്കളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കിയെങ്കിലും തൃശ്ശൂർ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവായ മുരളീധരൻ തോറ്റ സംഭവം കോൺഗ്രസ് പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്……. സാധാരണ തോറ്റു കഴിഞ്ഞാലെങ്കിലും അനാവശ്യ വഴക്കെല്ലാം മാറ്റിവച്ച് ഒരുമിക്കുന്നതാണ് ഏത് പാർട്ടിയിലും കാണാറുള്ളത്….. തൃശ്ശൂരിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഇതൊന്നുമല്ല കണ്ടുകൊണ്ടിരിക്കുന്നത്….. മുരളീധരനെ തോൽപ്പിച്ചത് തൃശ്ശൂരിലെ മുതിർന്ന നേതാക്കൾ നടത്തിയ രഹസ്യ നീക്കങ്ങളുടെ ഭാഗമായിരുന്നു എന്ന് വാർത്തകൾ പുറത്തുവന്നിരുന്നു…… ഇതോടുകൂടി ജില്ലാ നേതാക്കൾക്കിടയിൽ പരസ്പരം തമ്മിലടിക്കുന്ന സാഹചര്യം ഉണ്ടായി….. പ്രശ്ന പരിഹാരത്തിന് ജില്ലാ പ്രസിഡണ്ടിനെയും യുഡിഎഫ് ജില്ലാ ചെയർമാനേയും മാറ്റുന്ന ന

ടപടികൾ ഒക്കെ ഉണ്ടായി…. എന്നിട്ടും പ്രശ്നം കൂടിയതല്ലാതെ….ശമിച്ചില്ല…. ഇപ്പോൾ ഒടുവിൽ പുറത്തുവരുന്നത് പാർട്ടി നേതൃത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് ജില്ലയിൽ ഗ്രൂപ്പ് നേതാക്കൾ രഹസ്യ യോഗങ്ങൾ നടത്തിയെന്നാണ് …. ഗ്രൂപ്പ് ശക്തിപ്പെടുത്തുവാൻ വേണ്ടിയാണ് കഴിഞ്ഞദിവസം ചേലക്കരയിൽ കോൺഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പ് നടന്നത് ….. ഈ ക്യാമ്പിലും പരസ്പരം വിഴുപ്പലക്കൽ അല്ലാതെ മറ്റൊന്നും ഉണ്ടായില്ല എന്നാണ് അറിയുന്നത്…… യോഗം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് ജില്ലാ നേതാക്കന്മാരെ വിരട്ടുകയൊക്കെ ചെയ്തു….. എന്നാൽ ഇതൊക്കെ എത്ര തവണ കണ്ടിരിക്കുന്നു എന്ന ഭാവത്തോട് കൂടി ഗ്രൂപ്പ് വളർത്താൻ വളവും വെള്ളവും സംഭരിക്കുന്ന ഏർപ്പാടാണ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്

ഇതിനിടയിലാണ് തികച്ചും അപ്രതീക്ഷിതം എന്ന് പറയാവുന്ന വിധത്തിൽ ഇടുക്കി ജില്ലയിലും യുഡിഎഫിൽ കലഹം ഉണ്ടായിരിക്കുന്നത്….. തൊടുപുഴയിൽ മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മുസ്ലിം ലീഗ് അംഗങ്ങൾ വോട്ട് ചെയ്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്….. മുസ്ലിം ലീഗ് …സിപിഎം സ്ഥാനാർത്ഥി സബീനയ്ക്ക് വോട്ട് ചെയ്തതോടുകൂടി ചെയർമാൻ സ്ഥാനത്തേക്ക് എൽഡിഎഫ് അംഗം വിജയിച്ചു….. അങ്ങനെ സബീന ഇടതുമുന്നണിയുടെ ചെയർമാൻ പദവി നിലനിർത്തുകയും ചെയ്തു

തൊടുപുഴ മുനിസിപ്പൽ കൗൺസിൽ യുഡിഎഫിന് 13 അംഗങ്ങളാണ് ഉണ്ടായിരുന്നത്….. മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് മുസ്ലിം ലീഗ്…. ലീഗ് പാർട്ടിക്ക് ചെയർമാൻ പദവി നൽകുക എന്ന വാഗ്ദാനം കോൺഗ്രസ് ഉപേക്ഷിച്ചതാണ് ലീഗിൻറെ പ്രതിഷേധത്തിന് കാരണം എന്ന് പറയുന്നു…… ഏതായാലും ഈ സംഭവം തൊടുപുഴ മുനിസിപ്പാലിറ്റിയിൽ മാത്രമായി ഒതുങ്ങുന്ന വിഷയമല്ലാതെ വളർന്നിരിക്കുകയാണ്……. ഇടുക്കി ജില്ലയിൽ കോൺഗ്രസ് പാർട്ടിയുമായി ഭാവിയിൽ സഹകരിക്കുന്ന പ്രശ്നമേ ഇല്ല എന്ന് ഇടുക്കിയിലെ മുസ്ലിം ലീഗ് പാർട്ടിയുടെ ജില്ലാ പ്രസിഡൻറ് ഇതിനകം തന്നെ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു…… ഇടുക്കി ജില്ലയിൽ നാല് അസംബ്ലി മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് പാർട്ടിക്ക് ശക്തമായ സ്വാധീനം ഉണ്ട്…… ജില്ലയിൽ ലീഗ് ഭാവിയിൽ ഇടഞ്ഞു നിന്നാൽ യുഡിഎഫ് വലിയ പ്രതിസന്ധിയിൽ ആകും….. പ്രത്യേകിച്ചും ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്….. ഈ തെരഞ്ഞെടുപ്പിലാണ് സാധാരണ പ്രവർത്തകർ കൂടുതൽ പങ്കാളിത്തം പ്രകടമാക്കുന്നതും തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കുന്നതും…… തൊടുപുഴയിൽ ചെയർമാൻ തെരഞ്ഞെടുപ്പിലൂടെ ഉണ്ടായിട്ടുള്ള ലീഗും കോൺഗ്രസും തമ്മിലുള്ള ഭിന്നത ജില്ലാതലത്തിൽ വളരുന്ന സാഹചര്യമുണ്ടായാൽ സ്വാഭാവികമായും കോട്ടയം.. പത്തനംതിട്ട ജില്ലകളിലും മുന്നണി ബന്ധങ്ങളിൽ തകർച്ച ഉണ്ടാകും….. ഇത് സംഭവിച്ചാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പ്രതീക്ഷിക്കുന്ന നേട്ടത്തിന് പകരം കോട്ടം ആയിരിക്കും ഉണ്ടാവുക

കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന കെ പി സി സി പ്രസിഡൻറ് സുധാകരനും….. പ്രതിപക്ഷ നേതാവ് സതീശനും ഒരുതരത്തിലും യോജിച്ചു പോകുന്ന രീതിയിലല്ല ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്….. പാർട്ടിയും പാർലമെൻററി സംവിധാനവും തൻറെ വരുതിയിൽ ആക്കാൻ എല്ലാ പ്രവർത്തനവും നടത്തുകയാണ് പ്രതിപക്ഷനേതാവ് സതീശൻ….. പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് കൈക്കൊള്ളേണ്ട തീരുമാനങ്ങൾ പോലും സതീശൻ പ്രഖ്യാപിക്കുന്നു എന്ന ആക്ഷേപം മുതിർന്ന ചില കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നുമുണ്ട്…… ഇതേ പരാതി പലതവണ സുധാകരൻ തുറന്നു പറഞ്ഞിട്ടും ഉണ്ട്…. കെ.പി.സി.സി പ്രസിഡണ്ടിനെ ഒതുക്കി നിർത്തുന്ന ശൈലിയും മായി സതീശൻ മുന്നോട്ട് നീങ്ങുന്നതിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് സുധാകരൻ ഹൈക്കമാൻ്റിനെ സമീപിച്ചിരുന്നതാണ്…….ഇതിൽ ഇടപെടൽ നടത്താൻ ഹൈക്കമാന്റെ ഏകദേശം സമ്മതം നൽകിയതായിട്ടും വാർത്തകൾ വന്നിരുന്നു…… ഏതായാലും എത്ര അനുഭവങ്ങൾ പഠിച്ചാലും നേരെയാവാത്ത കുറച്ചു നേതാക്കളാണ് കോൺഗ്രസ് പാർട്ടിക്ക് കേരളത്തിൽ ഉള്ളത്….. പാർട്ടി നശിച്ചാലും തൻറെ കാര്യങ്ങൾ നടന്നാൽ മതി എന്ന ചിന്തയുമായി നീങ്ങുന്ന ചില നേതാക്കളാണ് കേരളത്തിലെ കോൺഗ്രസിന് നശിപ്പിക്കുന്നത് എന്ന് പറയുന്നത് പൊതുജനമല്ല സാധാരണ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ്