വല്യേട്ടനെ വരുതിയിൽ നിർത്താൻ സി. പി. ഐ……

അച്യുതമേനോന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പുതിയ അങ്കം വെട്ടൽ...............

   ഐക്യ കേരളം രൂപീകരിച്ചതിനു ശേഷം കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കളും കോൺഗ്രസ് നേതാക്കളും പലതവണ മുഖ്യമന്ത്രിമാർ ആയിട്ടുണ്ട്…… കോൺഗ്രസിൻറെ നേതൃനിരയിൽ നിന്നും മുഖ്യമന്ത്രി കസേരയിൽ എത്തിയ ആർ ശങ്കറും… കരുണാകരനും…. ആന്റണിയും…. ഉമ്മൻചാണ്ടിയും ഒരു വശത്ത് നിൽക്കുമ്പോൾ മറുവശത്ത് ഇടതുപക്ഷ സർക്കാരുകളെ നയിക്കാൻ ഇ എം എസ് നമ്പൂതിരിപ്പാടും…. നായനാരും….പി കെ വാസുദേവൻ നായരും….അച്യുതാനന്ദനും….. ഒടുവിൽ പിണറായി വിജയനും വരെ മുഖ്യമന്തിമാരായി…. മൺമറഞ്ഞ മഹാന്മാരായ മുൻമുഖ്യമന്ത്രിമാരുടെ പേരുകൾ മലയാളികൾ ഇപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ട്…… അതിൽ പ്രാധാന്യത്തോടെ കാണുന്ന ഒരു പേരാണ് മുഖ്യമന്ത്രി പദത്തിൽ ഇരുന്ന സി അച്യുതമേനോന്റെ പേര്…… ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച അച്യുതമേനോൻ…. ജീവിത കാലം മുഴുവനും യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ ആദർശങ്ങളും ആശയങ്ങളും മുറുകെപ്പിടിക്കുകയും ലളിതജീവിതം നയിക്കുകയും ചെയ്ത ആളായിരുന്നു….. എന്തൊക്കെ വിമർശനങ്ങൾ പറഞ്ഞാലും അച്യുതമേനോൻ എന്ന ജനകീയനും ഭരണ തന്ത്രജ്ഞനും ആയ മുഖ്യമന്ത്രിയുടെ കാലത്താണ് കേരളം സാമൂഹ്യമായി വികസനത്തിന്റെ കുതിപ്പുകളിലേക്ക് എത്തിച്ചേർന്നത്….. അങ്ങനെയുള്ള അച്യുതമേനോനെ ഒരു മിടുക്കനായ മുഖ്യമന്ത്രി എന്ന രീതിയിൽ കാണുവാൻ ഇപ്പോൾ കേരളത്തിലെ സിപിഎം നേതാക്കൾക്ക് കഴിയുന്നില്ല എന്നതാണ് സിപിഐ നേതാക്കളുടെ പരാതി…… 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ സിപിഎം….സിപിഐ എന്നീ രണ്ടു പാർട്ടികൾ കേരളത്തിലും ഉണ്ടായി….. നേതാക്കന്മാർ ഭൂരിഭാഗവും സിപിഐയിൽ ആയിരുന്നു എങ്കിലും അണി

കൾ ഭൂരിപക്ഷവും സിപിഎമ്മിന്റെ ഒപ്പമാണ് നിന്നത്….. തെരഞ്ഞെടുപ്പ് വിജയങ്ങൾ അതുകൊണ്ടുതന്നെ സിപിഎമ്മിന് സ്വന്തമാകുന്ന സാഹചര്യവും വന്നു ഇപ്പോൾ യഥാർത്ഥത്തിൽ തുടർന്നുവരുന്നത്…… എന്തെങ്കിലും ആശയപരമായ സംഘർഷം അല്ല കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ആരാണ് വലിയവൻ എന്ന തർക്കമാണ് ഇപ്പോഴും തുടരുന്നത്

കഴിഞ്ഞദിവസം തലസ്ഥാന നഗരിയിൽ സി അച്യുതമേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎമ്മിന് തിരിച്ചടി എന്ന രീതിയിൽ ഉള്ള പ്രസംഗമാണ് നടത്തിയത്….. കേരളം കണ്ട യഥാർത്ഥ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അച്യുതമേനോൻ ആയിരുന്നു എന്നും അദ്ദേഹത്തിൻറെ ഭരണകാലത്താണ് കേരളത്തിൻറെ മുന്നേറ്റം ഉണ്ടായത് എന്നും ബിനോയ് വിശ്വം പറഞ്ഞുവെച്ചു….. എന്നാൽ ഇതൊന്നും അംഗീകരിക്കാനോ അദ്ദേഹത്തിന് മാന്യമായ പരിഗണന നൽകാനോ സിപിഎം നേതാക്കൾ തയ്യാറാവുന്നില്ല എന്ന പ്രതിഷേധവും അദ്ദേഹം ഉന്നയിച്ചു

അച്യുതമേനോന്റെ വേർപാടിനു ശേഷം സിപിഎമ്മുകാർ ആക്ഷേപകരമായി പറയുന്ന കാര്യവും ബിനോയ് വിശ്വം തുറന്നു പറഞ്ഞു….. അച്യുതമേനോൻ എന്നാൽ അടിയന്തരാവസ്ഥ എന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്…… എന്നാൽ യഥാർത്ഥത്തിൽ അച്യുതമേനോന്റെ ഭരണകാലമാണ് കേരളത്തിൻറെ വികസന കുതിപ്പിന് വഴിയൊരുക്കിയത്…… ലോകം തിരയുന്ന കേരള മോഡൽ വികസനം എന്നത് അച്യുതമേനോന്റെ സംഭാവന ആയിരുന്നു….. കേരളത്തിൽ ജന്മി ത്വത്തിന് അവസാനം ഉണ്ടാക്കിയത് അച്യുതമേനോൻ ആയിരുന്നു….. ഇന്നും പ്രാധാന്യത്തിൽ നിൽക്കുന്ന ലക്ഷംവീട് പദ്ധതി…. ശ്രീചിത്ര തിരുനാൾ ആശുപത്രി ഇതെല്ലാം അച്യുതമേനോന്റെ സംഭാവന ആയിരുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞവയ്ക്കുന്നു

അച്യുതമേനോൻ എന്ന ഭരണാധികാരിയുടെ മുഖം മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോഴും അത് മായിച്ചു കളയാൻ സിപിഎം ഇപ്പോഴും ശ്രമിക്കുന്നുണ്ട്…. അച്യുതമേനോൻ ആണ് അടിയന്തരാവസ്ഥ കൊണ്ടുവന്നത് എന്ന് പോലും സിപിഎമ്മുകാർ പറയുന്നു…… മാത്രവുമല്ല അടിയന്തരാവസ്ഥയുടെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ എല്ലാ കമ്മ്യൂണിസ്റ്റുകാരെയും പോലീസിനെ കൊണ്ട് തല്ലിച്ചതക്കുകയാണ് ചെയ്തത് എന്ന് വരെ സിപിഎം യോഗങ്ങളിൽ നേതാക്കൾ പറയുന്നുണ്ട്…… ഇത് ശരിയല്ല എന്ന് തിരിച്ചറിയാൻ സിപിഎം നേതാക്കൾക്ക് കഴിയണം എന്നും ബിനോയ് വിശ്വം പ്രഖ്യാപിച്ചു

സിപിഎം എന്ന പാർട്ടിയെയും അതിൻറെ നേതാക്കളെയും ഇടിച്ചു താഴ്ത്താനുള്ള പരാമർശങ്ങളും ബിനോയ് വിശ്വം നടത്തുകയുണ്ടായി…… തെറ്റുകുറ്റങ്ങൾ ഏത് രാഷ്ട്രീയ പാർട്ടിയിലും ഉണ്ടായി എന്നു വരും….. എന്നാൽ തെറ്റുകൾ ബോധ്യപ്പെട്ടാൽ അത് ഏറ്റുപറയുവാനും കുറ്റം സമ്മതിക്കുവാനും തിരുത്തലിലേക്ക് മാറുവാനും കഴിയുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരന് ഉണ്ടാകേണ്ട സ്വഭാവഗുണം….. സിപിഐ കഴിഞ്ഞ കാലങ്ങളിൽ വന്നിട്ടുള്ള തെറ്റുകൾ തിരുത്തുകയും കുറ്റങ്ങൾ ഏറ്റുപറയുകയും ചെയ്തിട്ടുള്ള പാർട്ടി ആണ്….. കമ്മ്യൂണിസ്റ്റുകാർ അണിചേർന്നു നിൽക്കുന്ന ഏതു രാഷ്ട്രീയ പാർട്ടിയും ഈ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത് എന്നും സിപിഎം നേതാക്കളെ ഉന്നം വെച്ചുകൊണ്ട് ബിനോയ് വിശ്വം പ്രസ്താവിക്കുകയുണ്ടായി

ഏതായാലും കേരളത്തിലെ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരു മുന്നണിയിൽ ആണെങ്കിലും കാര്യമായ ഭിന്നതകളും അകൽച്ചകളും രണ്ടു പാർട്ടികൾക്കും ഇടയിൽ ഉണ്ട് എന്നത് ഒരു സത്യമാണ്…… ഇടതുമുന്നണിയിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടിയാണെങ്കിലും ആ പരിഗണന സിപിഎം നൽകുന്നില്ല എന്നും കിട്ടുന്ന അവസരങ്ങളിൽ എല്ലാം സിപിഐ യെ ഒതുക്കുക എന്ന തന്ത്രമാണ് സിപിഎം നേതൃത്വം നടത്തുന്നത് എന്നുമുള്ള പരാതി സിപിഐക്ക് സ്ഥിരമായി ഉണ്ട്….. ഈ ഭിന്നതകൾ നിലനിൽക്കുന്നതിനിടയിലാണ് അന്തരിച്ച അച്യുതമേനോന്റെ പേരിൽ പുതിയ വിവാദങ്ങൾക്ക് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം വിത്തുപാകിയിരിക്കുന്നത്….. അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഭൂരിഭാഗം സമയത്തും സിപിഐഎമ്മിന്റെയും അതിൻറെ നേതാക്കളുടെയും ഇപ്പോഴത്തെ പ്രവർത്തന ശൈലികളെ വിമർശിക്കുകയാണ് ചെയ്തത്…… താൻ സെക്രട്ടറിയായ സിപിഐ എന്ന പാർട്ടിക്ക് മുന്നിൽ സിപിഎം നേതാക്കൾ വലിയേട്ടൻ ചമയാൻ വരേണ്ടതില്ല എന്ന മുന്നറിയിപ്പും കൂടി ബിനോയ് വിശ്വത്തിന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്