ലോട്ടറി കച്ചവടത്തിലെ ഉദ്യോഗസ്ഥ കളികൾ….

ചെറുകിടക്കാർക്ക് നൽകാതെ ടിക്കറ്റ് മൊത്തക്കച്ചവടക്കാർക്ക് നൽകുന്നു............

ലോട്ടറി നടത്തുക എന്ന് പറയുന്നത് തന്നെ ഒരുതരം തട്ടിപ്പാണ്…… പാവപ്പെട്ട ആൾക്കാർക്ക് ടിക്കറ്റ് നൽകി ചുരുക്കം ചിലർക്ക് ചില സമ്മാനങ്ങളും നൽകി നടത്തുന്ന തട്ടിപ്പ് തന്നെയാണ് ഭാഗ്യക്കുറികൾ….. അതുകൊണ്ടാണ് പണ്ടുകാലം മുതൽ തന്നെ ഭാഗ്യക്കുറികൾക്ക് നിയന്ത്രണവും നിരോധനവും ഒക്കെ നടപ്പിൽ വരുത്തിയിരുന്നത്….. കേരളത്തിൽ അര നൂറ്റാണ്ടിലധികമായി ലോട്ടറി നടന്നുവരുന്നുണ്ട്….. സർക്കാർ നേരിട്ട് നടത്തുന്ന ഭാഗ്യക്കുറി ആയതിനാൽ അതിനെ ചോദ്യം ചെയ്യാൻ ഒന്നും ആർക്കും അവകാശം ഇല്ല….. ഇവിടെ മറന്നു പോകുന്ന മറ്റൊരു കാര്യം ഉണ്ട്….. കേരളം കൂടാതെ മറ്റു ചില സംസ്ഥാനങ്ങൾ ലോട്ടറി നടത്തിയിരുന്നു…. ആ ലോട്ടറി ടിക്കറ്റുകൾ കേരളത്തിൽ ഒരു കാലത്ത് വലിയതോതിൽ വില്പന നടക്കുകയും ചെയ്തിരുന്നു….. കേരള സർക്കാരിൻറെ ഭാഗ്യക്കുറിക്ക് അന്യസംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ വില്പന തടസ്സമുണ്ടാക്കുന്നു എന്ന മനസ്സിലാക്കിയതോടുകൂടിയാണ് ഇതിനെതിരെ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവന്നതും കേരളത്തിൽ അന്യസംസ്ഥാന ടിക്കറ്റ് കളുടെ വില്പന തടഞ്ഞതും…… ഇപ്പോൾ കേരള ഭാഗ്യക്കുറി വകുപ്പ് നേരിട്ട് നടത്തുന്ന ലോട്ടറികളാണ് കേരളത്തിൽ വിൽപ്പന നടന്നുകൊണ്ടിരിക്കുന്നത്….. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം മദൃ കച്ചവടം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നത് ലോ

ട്ടറി കച്ചവടം വഴി ആണ്….. അതുകൊണ്ടുതന്നെ വളരെ കൃത്യതയോടെ സംസ്ഥാന ഭാഗ്യക്കുറി നടത്തിപ്പ് തുടർന്നും വരുന്നുണ്ട്

കേരള ഭാഗ്യക്കുറി ജില്ലാ തലത്തിലുള്ള ഓഫീസുകൾ വഴി ആണ് വിതരണവും മറ്റും നടന്നുവരുന്നത്….. ലോട്ടറി ഏജൻറ് മാരെ തന്നെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്…. ലോട്ടറിയുടെ മൊത്ത കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും കഴിഞ്ഞാൽ പിന്നെയുള്ളത് ലോട്ടറി വിൽപ്പനക്കാർ എന്ന പട്ടികയിൽ വരുന്നവർ കൂടിയാണ്…. കേരളത്തിൽ ലോട്ടറി മൊത്തക്കച്ചവടക്കാർ ആണ് യഥാർത്ഥത്തിൽ ഈ ഏർപ്പാടിലൂടെ കോടിക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കുന്നത്….. ടിക്കറ്റ് വിൽപ്പന നടത്തുന്നതിന് ലഭിക്കുന്ന കമ്മീഷനേക്കാൾ വലിയ തുകയാണ് ലോട്ടറി അടിക്കുന്ന ടിക്കറ്റുകൾ വഴി ലഭിക്കുന്ന വരുമാനം….. ഭാഗ്യക്കുറി അടിച്ചാൽ അടിക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഏജൻസി കമ്മീഷനായി നൽകിവരുന്നുണ്ട്…. മൊത്തക്കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഭീമമായ തുകയാണ് ഇത്തരത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്

എണ്ണത്തിൽ വളരെ കൂടുതലായി പ്രവർത്തിച്ചുവരുന്നത് ലോട്ടറിയുടെ ചെറുകിട കച്ചവടക്കാർ ആണ്…… ഇവരെ സംബന്ധിച്ചിടത്തോളം അന്ന് അന്നത്തേക്കുള്ള കുറച്ചു ടിക്കറ്റുകൾ വിലക്കു വാങ്ങി അത് വിൽപ്പനക്കാർക്ക് കൈമാറുന്നു എന്നതാണ് നടന്നുവരുന്ന സമ്പ്രദായം….. ഇവർക്കും ചെറിയതോതിൽ ഒക്കെ അടിക്കുന്ന സമ്മാനത്തിന്റെ കമ്മീഷൻ തുക ലഭിക്കാറുണ്ട്…. എന്നാൽ ഈ പറയുന്ന ചെറുകിട ലോട്ടറി കച്ചവടക്കാരെ കബളിപ്പിക്കുന്ന ചില ഏർപ്പാടുകൾ ജില്ലാ ലോട്ടറി ഓഫീസുകളിൽ നടക്കുന്നു എന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്….. ചെറുകിട വിൽപ്പനക്കാർ അല്ലെങ്കിൽ ഏജൻറ്മാർ ചോദിക്കുന്ന മുഴുവൻ ടിക്കറ്റും നൽകാതെ മിച്ചം പിടിച്ച് അത് വൻകിട ലോട്ടറി ഏജൻറ് മാർക്ക് നൽകുന്ന ഒരു ഏർപ്പാട് ജില്ലാ ലോട്ടറി ഓഫീസുകളിൽ നടക്കുന്നു എന്നാണ് പറയപ്പെടുന്നത്…. ഇത്തരത്തിൽ ചെറുകിടക്കാരിൽ നിന്നും അടിച്ചുമാറ്റി മൊത്തക്കച്ചവടക്കാർക്ക് ടിക്കറ്റുകൾ ആവശ്യാനുസരണം എത്തിച്ചു കൊടുക്കുന്നതിന് ജില്ലാ ലോട്ടറി ഓഫീസുകളിലെ ജീവനക്കാർക്ക് മൊത്തക്കച്ചവടക്കാർ മാസപ്പടി നൽകുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്

നിത്യേന ലോട്ടറി എടുക്കുന്നതുകൊണ്ടും ഓരോ ലോട്ടറി ടിക്കറ്റുകളും ഓരോ ദിവസവും വിൽപ്പന നടക്കുന്നതു കൊണ്ടും ലോട്ടറി വകുപ്പിന് കീഴിലുള്ള നിലവിലെ ഉദ്യോഗസ്ഥന്മാർക്ക് നല്ല ജോലി തിരക്ക് ഉണ്ട്…. തിരുവനന്തപുരത്തെ കേന്ദ്ര ലോട്ടറി ഓഫീസിൽ ആണ് മുഴുവൻ നിയന്ത്രണവും ഉള്ളത്…. ജില്ലാ ലോട്ടറി ഓഫീസുകളുടെ പ്രവർത്തന കാര്യങ്ങളിൽ എന്തെങ്കിലും പരാതി ഉണ്ടായാൽ അത് കൃത്യമായി അന്വേഷിക്കുന്നതിനും പരിശോധന നടത്തി കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കുന്നതിനും ലോട്ടറി വകുപ്പിൽ കാര്യമായ സംവിധാനം ഇല്ല… ആവശ്യത്തിന് ജീവനക്കാർ ഇല്ല എന്നതു തന്നെയാണ് ഇതിനുള്ള കാരണമായി പറയപ്പെടുന്നത്

ഏതായാലും ഭാഗ്യം വിറ്റ് ജീവിതം പുലർത്തുന്ന ആയിരക്കണക്കിന് വിൽപ്പനക്കാരും അതുപോലെതന്നെ ചെറുകിട കച്ചവടക്കാരും കേരളം മുഴുവനായി പ്രവർത്തിക്കുന്നുണ്ട്….. ഇവരുടെ ക്ഷേമ കാര്യങ്ങൾക്ക് കാര്യമായ പരിഗണന ഭരണത്തിൽ എത്തിയിട്ടുള്ള ഒരു സർക്കാരും നടത്തിയിട്ടില്ല….. ഏജൻറ് മാർക്കും വിൽപ്പനക്കാർക്കും ആയി ലോട്ടറി ക്ഷേമനിധി ബോർഡ് ഉണ്ടെങ്കിലും അവിടെ നിന്നും നൽകുന്ന ആനുകൂല്യങ്ങൾ വളരെ പരിമിതമാണ്…. മഴക്കാലം ആകുമ്പോൾ ഒരു കുട സമ്മാനമായി നൽകുന്ന പ്രവർത്തനമാണ് ലോട്ടറി വകുപ്പ് ക്ഷേമ പ്രവർത്തനമായി നടത്തിക്കൊണ്ടിരിക്കുന്നത്

ലോട്ടറി കച്ചവടം വഴി ജീവിതമാർഗം കണ്ടെത്തുന്ന നൂറുകണക്കിന് ചെറുകിട കച്ചവടക്കാർക്ക് അവർ ആവശ്യപ്പെടുന്ന അളവിൽ ടിക്കറ്റുകൾ നൽകാതെ പിടിച്ചുവെച്ച് അത് മൊത്തക്കച്ചവടക്കാർക്ക് കൈമാറി അവരിൽ നിന്നും കമ്മീഷൻ പറ്റുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു…… കേരളത്തെ സംബന്ധിച്ചിടത്തോളം സർക്കാർ നടത്തുന്ന ഈ ഭാഗ്യക്കുറി ഈ കാലമത്രയും നല്ല വിശ്വാസ്യതയിൽ പ്രവർത്തിച്ചു വന്നിട്ടുള്ളതാണ്…… ഭാഗ്യക്കുറി വിതരണത്തിൽ മാത്രമല്ല സമ്മാനവിതരണത്തിലും കൃത്യത പാലിച്ച് മുന്നോട്ട് പോയതാണ് ഭാഗ്യക്കുറിയുടെ കാര്യത്തിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകാൻ കാരണം….. ഈ സാഹചര്യ നിലനിൽക്കുമ്പോൾ ഭാഗ്യക്കുറിയുടെ വിശ്വാസ്യതയും ഭാഗ്യക്കുറി വകുപ്പിൻറെ പ്രവർത്തനവും സംശയത്തിൽ ആക്കുന്ന ഏതെങ്കിലും പ്രവർത്തനം വകുപ്പ് ജീവനക്കാർ നടത്തുന്നുണ്ടെങ്കിൽ അത് അടിയന്തരമായി തന്നെ തടയണം