മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങൾ അടക്കമുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ പുറത്തു വിടുകയാണ്….. വിവാദമുയർത്തിയ ചലച്ചിത്ര നടിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് സർക്കാർ ഇത്തരത്തിൽ ഒരു പഠന കമ്മിറ്റിയെ നിയോഗിച്ചത്….. വിശദമായ ചർച്ചകളും സിനിമ മേഖലയിലെ സംഘടന നേതാക്കളും പ്രമുഖരും അടങ്ങുന്ന നിരവധി പേരുമായി കമ്മിറ്റി അധ്യക്ഷ നിരവധി ചർച്ചകൾ നടത്തുകയും ചലച്ചിത്ര നടികളുടെ ദുരനുഭവങ്ങൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്ത ശേഷം കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയാണ് ഉണ്ടായത്…… എന്നാൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് നാലരകൊല്ലം കഴിഞ്ഞിട്ടും അതിൻറെ ഉള്ളടക്കങ്ങളോ മറ്റു വിശദ വിവരങ്ങളോ പുറത്തുവിടുവാൻ സർക്കാർ തയ്യാറായില്ല….. സിനിമാ മേഖലയിലെ പല പ്രമുഖരുടെയും പേരുകൾ മോശം പ്രവർത്തികളുടെ പേരിൽ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിൻറെ പേരിലാണ് പുറത്തുവിടാതെ സർക്കാ
ർ ഫയൽ പൂഴ്ത്തിവെച്ചത്
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പ്രസക്തഭാഗങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി പുറത്തുവിടണം എന്നുള്ള ഉത്തരവ് വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ചതോടുകൂടിയാണ് ഈ റിപ്പോർട്ട് വീണ്ടും ചർച്ചയിൽ വന്നത്….. ഇതിനിടയിൽ വിവരാവകാശ കമ്മീഷൻ നിർദ്ദേശപ്രകാരം റിപ്പോർട്ട് പുറത്തുവിടുന്നതിന് സർക്കാർ തയ്യാറായപ്പോൾ അതിനെ ചോദ്യം ചെയ്തു കൊണ്ട് ഒരു നിർമ്മാതാവ് ഹൈക്കോടതിയിൽ പരാതിയുമായി എത്തിയ സംഭവവും ഉണ്ടായി….. മലയാള സിനിമ നിർമ്മാതാവായ സജിമോൻ പാറയിലാണ് ഹൈക്കോടതിയിൽ പരാതിയുമായി എത്തിയത്…… ഹേമ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത് സിനിമ മേഖലയിലെ പ്രമുഖരായ പലരും ആയി ഒരു ചർച്ചയും നടത്താതെ ആണെന്നും ഏകപക്ഷീയമായ റിപ്പോർട്ട് ആണ് ഹേമ കമ്മിറ്റി തയ്യാറാക്കിയത് എന്നും അതുകൊണ്ട് റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നും ആയിരുന്നു നിർമാതാവായ സജിമോന്റെ ആവശ്യം
ഹൈക്കോടതി ഈ കേസ് കേട്ട് വിശദമായ വാദത്തിനു ശേഷം സജിമോന്റെ ആവശ്യം തള്ളുകയാണ് ചെയ്തത്….. ഹേമ കമ്മിറ്റി റിപ്പോർട്ട് ചോദ്യം ചെയ്യുന്നതിന്
പരാതിക്കാരന് ഏത് രീതിയിലുള്ള അവകാശമാണ് ഉള്ളത് എന്ന് വ്യക്തമാക്കിയിട്ടില്ല എന്ന് പറഞ്ഞു കൊണ്ടാണ് ഹൈക്കോടതി പരാതി തള്ളിയത്…. മാത്രവുമല്ല ഈ റിപ്പോർട്ട് പരാതിക്കാരനെ ഏതുതരത്തിൽ ആണ് ബാധിക്കുക എന്ന കാര്യത്തിലും വിശദീകരണം ഇല്ല എന്നും ഹൈക്കോടതി കണ്ടെത്തി….. ഇത് മാത്രമല്ല വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പരിഗണിച്ചുകൊണ്ട് ഒരു ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് പുറത്തുവിടണം എന്നും ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയുണ്ടായി
ഏതായാലും ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഭാഗമായിട്ടാണ് നാലരക്കൊല്ലമായി പെട്ടിയിൽ പൂഴ്ത്തിവെച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാളെ വെളിച്ചം കാണുവാൻ പോകുന്നത്….. ഈ റിപ്പോർട്ടിൽ ഭൂരിഭാഗവും സിനിമ മേഖലയിലെ സ്ത്രീ പ്രവർത്തകരുടെ പ്രതിസന്ധികളും അവർ നേരിട്ടിട്ടുള്ള ദുരനുഭവങ്ങളും അതിനുള്ള പരിഹാരങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും ആണ് അടങ്ങിയിട്ടുള്ളത് …..ഹേമ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് കൂടുതലായി ചർച്ച നടത്തിയതും തെളിവെടുപ്പ് നടത്തിയതും പരിശോധന ന
ടത്തിയതും സ്ത്രീകൾക്കിടയിൽ ബന്ധപ്പെട്ടുകൊണ്ടാണ്….. മലയാള സിനിമ രംഗത്ത് വലിയ ജനകീയ നായകനായി പറഞ്ഞു നടന്നിരുന്ന നടൻ ദിലീപിൻറെ പങ്കാളിത്തത്തോടുകൂടി ഒരു നായിക നടിയെ കാറിൽ വച്ച് പീഡിപ്പിച്ച സംഭവത്തിനു ശേഷമാണ് മലയാള സിനിമാ വേദിയിൽ അണിയറയിൽ നടക്കുന്ന പലതരത്തിലുള്ള തെറ്റായ പ്രവർത്തനങ്ങൾ ചർച്ചയിലേക്ക് വന്നത്…… ഈ സംഭവത്തിനുശേഷം സിനിമ രംഗത്തുള്ള നായികമാരും മറ്റു സാങ്കേതിക രംഗങ്ങളിലും മറ്റും പ്രവർത്തിക്കുന്ന സ്ത്രീകളും ഒരു സംഘടന രൂപീകരിച്ചിരുന്നു….. ഡബ്ലിയു സിസി എന്ന പേരിൽ ആയിരുന്നു ഈ സ്ത്രീ സംഘടന രംഗത്ത് വന്നത്….. പല തെറ്റായ പ്രവർത്തനങ്ങൾക്കും നേരെ പ്രതികരിക്കുവാനും കൂട്ടായ്മയോടുകൂടി പ്രതിഷേധത്തിന്റെ ശബ്ദമുയർക്കുവാനും ഈ സ്ത്രീ സംഘടനാ സാധിച്ചു …..
ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല എങ്കിലും അതിൻറെ ഉള്ളടക്കം സംബന്ധിച്ച് ചില സൂചനകൾ പല മേഖലകളിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്….. മലയാള സിനിമ മേഖലയിലെ സൂപ്പർ താരങ്ങളും… സൂപ്പർ സംവിധായകരും…. അടക്കമുള്ള പല പ്രമുഖരും സിനിമ മേഖലയിലെ ലേഡി സ്റ്റാറുകൾ അടക്കം ഉള്ളവരോട് വളരെ മോശമായി പ്രവർത്തിച്ചുവന്നിരുന്നു എന്ന് കമ്മിറ്റിക്ക് മൊഴി നൽകിയതായി സൂചനയുണ്ട്….. ഈ പറയുന്ന ചലച്ചിത്ര പ്രമുഖർ പല നായിക വേഷക്കാരെയും ബലമായി തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായിട്ടും ഇതിൽ പ്രതിഷേധം രേഖപ്പെടുത്തുന്ന നടികളെ സിനിമാ മേഖലയിൽ നിന്നും പുറത്താക്കുന്നതിന് നീക്കങ്ങൾ നടത്തിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നത് ആയിട്ടാണ് പുറത്തുവരുന്ന വാർത്തകൾ……. ഏതായാലും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലെ എല്ലാ മേഖലയിലും പ്രശസ്തരും പ്രമുഖരും ആയി നിൽക്കുന്ന പലരുടെയും ഉറക്കം കെടുത്തും എന്ന കാര്യത്തിൽ സംശയമില്ല……. നിലവിൽ വിവരാവകാശ കമ്മീഷൻ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നതിനാൽ കമ്മിറ്റി റിപ്പോർട്ട് അതേപടി തന്നെ വിവരാവകാശ നിയമപ്രകാരം ചോദിക്കുന്ന ആൾക്കാർക്ക് കൊടുക്കാൻ കൂടി അവസരം ഉണ്ടാകും എന്നതാണ് വാസ്തവം….. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായാൽ പൊതുസമൂഹത്തിന് മുന്നിൽ ഈ പ്രമുഖരുടെ എല്ലാം ലീലാവിലാസങ്ങൾ എത്തിപ്പെടും എന്നതാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്ന കാര്യം