രാഹുൽ ഗാന്ധി കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവ് മാത്രമല്ല… കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് 2 മണ്ഡലങ്ങളിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തോടെ കൂടി വിജയിപ്പിച്ച ലോകസഭ അംഗവും കൂടിയാണ് ….. അദ്ദേഹം നയിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ 99 സീറ്റുകളിൽ വിജയം നേടുവാനും ലോക്സഭയിൽ 99 കോൺഗ്രസ് അംഗങ്ങൾക്ക് കടന്നു വരാനും അവസരം ഉണ്ടായി…. ഇതിന്റെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസർക്കാരും രാഹുൽ ഗാന്ധി എന്ന ആളെ ലോകസഭയിലെ പ്രതിപക്ഷ നേതാവായി നിയോഗിച്ചത്….. ഇത് നരേന്ദ്രമോദിയുടെയോ ബിജെപി എന്ന രാഷ്ട്രീയപാർട്ടിയുടെയോ ഔദാര്യം ആയിരുന്നില്ല….. അർഹതപ്പെട്ട പദവി പാർലമെൻററി വ്യവസ്ഥ പ്രകാരം അദ്ദേഹത്തിന് നൽകുകയാണ് ഉണ്ടായത്….. അത്തരത്തിൽ പാർലമെൻറിലെ പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെടുന്ന ആളിന് കേന്ദ്ര മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയുടെ പദവിയും ആനുകൂല്യങ്ങളും നിയമപ്രകാരം അനുവദിച്ചിട്ടുള്ളതാണ്….. യഥാർത്ഥത്തിൽ ഭൂരിപക്ഷം കിട്ടി അധികാരത്തിൽ വരുന്ന പ്രധാനമന്ത്രിയുടെ തുല്യമായ പരിഗണന തന്നെയാണ് ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിനും നൽകിയിട്ടുള്ളത്
നമ്മുടെ രാജ്യം ഇന്നലെ 78മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു എന്ന് പറഞ്ഞാൽ ഇതിനു മുൻപ് രാജ്യം 77 തവണ സ്വാതന്ത്ര്യ ദിനങ്ങൾ ആഘോഷിച്ചിട്ടുണ്ട് എന്നതാണ് അർത്ഥം…. ഈ പറയുന്ന കഴിഞ്ഞകാലങ്ങളിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടവും ആ പദവിയിലിരിക്കുന്ന ആളിന് നൽകിയിട്ടുള്ള അംഗീകാരവും എന്തായിരുന്നു എന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഒന്ന് പരിശോധിക്കണം
ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്….. പത്തു വർഷത്തെ പ്രധാനമന്ത്രി പദത്തിന് ശേഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തിയത്….. ഈ തെരഞ്ഞെടുപ്പിന് മുൻപ് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു….. പ്രതിപക്ഷ നേതാവായി ഒരാളെ തെരഞ്ഞെടുക്കുന്നതിന് ആവശ്യമായ 10 ശതമാനം അംഗങ്ങൾ പോലും ഇല്ലാത്ത ഗതികേടിലേക്ക് കോൺഗ്രസ് പാർട്ടി വീണിരുന്നു….. അതുകൊണ്ടുതന്നെ ഇന്ത്യൻ പാർലമെൻറിൽ കഴിഞ്ഞ പത്ത് വർഷക്കാലം പ്രതിപക്ഷ നേതാവ് പോലും ഇല്ലായിരുന്നു…… ജനാധിപത്യത്തിൻറെ മഹത്വം ഉൾക്കൊള്ളുന്ന പ്രധാനമന്ത്രിയും ഭരണകൂടവും ആയിരുന്നുവെങ്കിൽ അംഗസംഖ്യയിൽ കുറവ് വന്നെങ്കിലും ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്ന നിലയ്ക്ക് രാഹുൽഗാന്ധിയെ കഴിഞ്ഞ 10 വർഷക്കാലവും പ്രതിപക്ഷ നേതൃപദവിയിൽ ഇരുത്താമായിരുന്നു…… ഇത്തരത്തിൽ പ്രതിപക്ഷ നേതാവിനെ അംഗീകരിച്ചിട്ടുള്ള ആളായിരുന്നു നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു…. നിയമപ്രകാരമുള്ള അംഗബലം ഇല്ലായിരുന്നപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന എ കെ ഗോപാലനെ പ്രധാനമന്ത്രി നെഹ്റു പ്രതിപക്ഷ നേതാവായി അംഗീകരിച്ചു
ഇന്നലെ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത് പ്രധാനമന്ത്രി ആയിരുന്നു….. ഈ പതാക ഉയർത്തലിന് സാക്ഷ്യം വഹിക്കാൻ ക്ഷണിക്കപ്പെട്ട വലിയ സദസ്സ് ഉണ്ടാവുക പതിവാണ്….. ഈ സദസ്സിൽ ഏറ്റവും മുൻനിരയിൽ ക്യാബിനറ്റ് മന്ത്രിമാരും അതിനൊപ്പം പ്രതിപക്ഷ നേതാവും ഇരിക്കുക എന്നതാണ് പതിവ് രീതി….. എന്നാൽ നിലവിലെ പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയെ സദസ്സിൽ നാലാമത്തെ നിലയിൽ ഒളിമ്പിക്സ് വിജയികളുടെ കസേരയ്ക്ക് പിറകിൽ ഇരുത്തി എന്നത് ജനാധിപത്യ ഭാരതത്തിൻറെ ഹൃദയത്തിന് ഏറ്റ വലിയ മുറിവ് തന്നെയാണ്… ജനാധിപത്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തുല്യ പ്രാധാന്യമുള്ള ഘടകങ്ങളാണ്….. രണ്ടു പക്ഷങ്ങളിലും ഇരിക്കുന്നവർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ തന്നെയാണ് എന്നതാണ് അതിൻറെ കാരണം… രാഹുൽ ഗാന്ധി വെറും പ്രതിപക്ഷ നേതാവ് മാത്രമല്ല…. ഇന്ത്യയിലെ ഏറ്റവും ശക്തമായ അല്ലെങ്കിൽ ഏറ്റവും പുരാതീനമായ വലിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്…. ആ പദവി അംഗീകരിക്കാൻ ജനാധിപത്യം എന്ത് എന്ന് ഇപ്പോഴും പഠിച്ചിട്ടില്ലാത്ത പ്രധാനമന്ത്രിക്കും ബിജെപി നേതാക്കൾക്കും കഴിഞ്ഞിട്ടില്ല
ഒരു കാര്യം കൂടി പ്രധാനമന്ത്രിയും.. കേന്ദ്ര മന്ത്രിമാരും… ബിജെപി നേതാക്കളും… ഇനിയെങ്കിലും തിരിച്ചറിയണം…. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം തോറ്റു കൊണ്ട് ജയിച്ചവരാണ്…. 400 സീറ്റിൽ അധികം സ്വന്തമാക്കി മൂന്നാമതും കസേരയിൽ എത്തും എന്ന വീരവാദം പറഞ്ഞ പ്രധാനമന്ത്രിക്ക് കസേരയിൽ ഇരിക്കാൻ പ്രാദേശിക പാർട്ടികളുടെ പിറകെ നടക്കേണ്ട ഗതികേട് വന്നിട്ടുണ്ട്
രാഹുൽ ഗാന്ധി കഴിഞ്ഞ അഞ്ചു വർഷക്കാലം ഒരു പ്രതിപക്ഷ നേതാവ് എന്ന പദവി പോലും ഇല്ലാതെ രാജ്യം എമ്പാടും ഓടിനടക്കുകയായിരുന്നു….തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി അദ്ദേഹം നടത്തിയ ഭാരത് ജോഡോ യാത്രയിൽ ലക്ഷക്കണക്കിന് സാധാരണ ജനങ്ങളുടെ ആവേശപൂർണ്ണമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊണ്ടാണ് കടന്നുപോയത്…. ആ ജനങ്ങളാണ് രാഹുൽ ഗാന്ധിക്ക് ശക്തി പകരാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വന്നത്
ജനാധിപത്യത്തിൽ അധികാരം എന്നത് ആരുടെയെങ്കിലും കുടുംബസ്വത്ത് അല്ല….. അധികാരം കയ്യിൽ കിട്ടിയാൽ എന്തും ചെയ്യാം എന്ന അബദ്ധ ധാരണയിലൂടെ മുന്നോട്ടു നീങ്ങുന്ന ഭരണാധികാരികളെ ജനാധിപത്യത്തിലെ സർവ്വാധിപതികളായ ജനങ്ങൾ തൂത്തെറിഞ്ഞിട്ടുണ്ട്….. ഇപ്പോൾ രാജ്യം ഒന്നടങ്കം ഒറ്റമനസ്സോടെ ആഘോഷിക്കുന്ന സ്വാതന്ത്ര്യ ദിനം എന്ന് മഹത്തായ നാളിൽ ഒരു ജനകീയ നേതാവിനെ വെറുതെ അങ്ങ് ഒതുക്കി കളയാം എന്ന് തീരുമാനിച്ച പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും തീരുമാനങ്ങളിലും ജനങ്ങൾ തന്നെ വിധി എഴുതട്ടെ
രാജ്യത്തിൻറെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചിട്ടുള്ള രാഹുൽഗാന്ധിയെ സ്വാതന്ത്ര്യദിന ആഘോഷത്തിൽ അവഹേളിച്ച കേന്ദ്രസർക്കാരിൻറെ നടപടി ഇതിനകം തന്നെ വ്യാപകമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്….. സദസ്സിലെ നാലാം നിരയിലേക്ക് തള്ളി മാറ്റിയ രാഹുൽഗാന്ധിയെ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ഒന്നാമതായി ഇരുത്തിയിട്ടുണ്ട് എന്നതാണ് വാസ്തവം…. സാധാരണ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ക്രമീകരണങ്ങൾ നടത്തുന്നത് കേന്ദ്രസർക്കാരിലെ പ്രതിരോധ മന്ത്രാലയം ആണ്…. സ്വാതന്ത്ര്യദിന ചടങ്ങിൽ ഒളിമ്പിക്സ് മത്സരങ്ങളിൽ വിജയം നേടിയ ആൾക്കാർക്ക് മുൻനിരയിൽ സീറ്റ് നൽകിയത് കൊണ്ടാണ് രാഹുലിന് പിറകോട്ട് മാറേണ്ടിവന്നത് എന്ന വിശദീകരണം ആണ് ആഭ്യന്തരമന്ത്രി അടക്കം നടത്തിയിരിക്കുന്നത്….. ഈ വീരവാദം ഇവർ പറയുമ്പോഴും ചടങ്ങിൽ മുൻനിരയിൽ നിർമ്മല സീതാരാമൻ… അമിത് ഷാ…. ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ ഇരുന്നു എന്നുള്ളത് പരിശോധിക്കപ്പെടേണ്ട കാര്യമല്ലേ….. ഏതായാലും ഈ നടന്നതെല്ലാം ഇന്ത്യയിലെ ജനങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുണ്ട് എന്നുള്ളത് നിങ്ങൾ മറക്കരുത്…. സമീപഭാവിയിൽ അവർ തന്നെ ഇതിനെല്ലാം മറുപടി പറയും എന്ന് നമുക്ക് ആശിക്കാം