ഇത് പിണറായി തന്നെ പറയണം.

തദ്ദേശസ്ഥാപനങ്ങളിൽ അഴിമതി തുടച്ചുനീക്കാൻ പിണറായിയുടെ അഭ്യർത്ഥന.

   കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിക്കിടക്കുന്ന പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്കരിച്ച അദാലത്ത് പരിപാടി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു. ഈ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ച മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഉപദേശിച്ചത് കേട്ടപ്പോൾ സദസ്സിലിരുന്ന മുഴുവൻ ആൾക്കാരും ഉള്ളിൽ ചിരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്ന

ത്. സർക്കാർ ഉദ്യോഗസ്ഥരും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ആൾക്കാരും ജനങ്ങളെ കൂടെ നിർത്തി സേവിക്കുന്ന പ്രവർത്തകരാകണം അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യരുത് മാത്രവുമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൊതുവായി നടന്നുവരുന്ന അഴിമതികൾ അവസാനിപ്പിക്കാനും ജാഗ്രത കാണിക്കണം ഇതൊക്കെ പറഞ്ഞ മുഖ്യമന്ത്രി ഒന്നു കൂടി കൂട്ടിച്ചേർത്തു. കേരളം ആണത്രേ രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞിട്ടുള്ള ഒരു സംസ്ഥാനം.

തദ്ദേശഭരണ അദാലത്തിൽ ഉദ്യോഗസ്ഥരെയും പൊതുപ്രവർത്തകരെയും ഉപദേശിച്ച മുഖ്യമന്ത്രിയുടെ കാര്യം ഓർത്താണ് പ്രസംഗം കേട്ടിരുന്നവർ ചിരിച്ചു പോയത്. മുഖ്യമന്ത്രി പിണറായി വിജയനും, മകൾ വീണ വിജയനും എല്ലാം പലതരത്തിലുള്ള അഴിമതി കേസുകളുടെ കുടുക്കിൽപ്പെട്ട് നിൽക്കുകയാണ് ഇപ്പോൾ. കോടതിയിൽ പരാതിയായി നിലനിൽക്കുന്ന മാസപ്പടി കേസിൽ മകൾക്ക് ഒപ്പം കൂട്ടുനിന്നത് മുഖ്യമന്ത്രിയാണ് എന്നാണ് പറയപ്പെടുന്നത്. ഇതു കൂടാതെ ബിരിയാണി ചെമ്പിൽ സ്വർണം കൊണ്ടുവന്നതും മറ്റുമായി പലതരത്തിലുള്ള കേസുകൾ നിലനിൽക്കുന്നുണ്ട്. മാത്രവുമല്ല പണ്ട് ഇദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ നടന്ന ലാവലിൻ അഴിമതി കേസ് സുപ്രീംകോടതിയിലും കിടക്കുന്നുണ്ട്. ഇത്തരത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയാണ് വലിയ

 ഉപദേശവുമായി ആൾക്കാരെ ചിരിപ്പിച്ചത്.

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളിൽ തീരുമാനം ആകാത്ത അപേക്ഷകൾ, തീർപ്പാക്കുന്നതിന് വേണ്ടിയുള്ള അകാലത്താണ് എല്ലാ ജില്ലകളിലും സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. കെട്ടിട നിർമ്മാണ പെർമിറ്റ്, വ്യവസായ വാണിജ്യ വ്യാപാര ലൈസൻസ്, സിവിൽ രജിസ്ട്രേഷൻ നടപടിക്കുള്ള അപേക്ഷകൾ, നികുതികൾ സംബന്ധിച്ച പരാതികൾ, സാമൂഹിക പെൻഷൻ അപേക്ഷകൾ, തുടങ്ങിയവ സംബന്ധിച്ചുള്ള തീർപ്പ് ഉണ്ടാക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാരിൻറെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് ആണ് എല്ലാ ജില്ലകളിലും ഇത്തരത്തിൽ പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്.

സർക്കാരിൻറെ ഈ പരിപാടികൾ നല്ലതുതന്നെ ആണെങ്കിലും ഇതെല്ലാം എത്രകണ്ട് ഫലത്തിൽ വരുന്നു എന്നതാണ് പ്രശ്നം. തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലാകെ നടത്തിയ നവ കേരള സദസ്സുകളിൽ ലഭിച്ച ഒന്നര ലക്ഷത്തോളം അപേക്ഷകളും പരാതികളും ഇപ്പോഴും തീർപ്പാകാതെ കെട്ടിക്കിടക്കുകയാണ്. ഈ നവ കേരള യാത്രയിലാണ് സിപിഎം പ്രവർത്തകരും പോലീസും ചേർന്നുകൊണ്ട് പ്രതിഷേധിച്ച ആൾക്കാരെ തല്ലി ചതച്ചത് ഈ യാത്രയ്ക്കിടയിലാണ്. മുഖ്യമന്ത്രി നിരവധി വാഹനങ്ങളുടെയും നൂറുകണക്കിന് പോലീസിന്റെയും അകമ്പടിയോടുകൂടിയുള്ള യാത്രയാണ് നടത്തിയത്. ഈ യാത്ര കടന്നുപോയ വഴികളിൽ എല്ലാം പരമാവധി സുരക്ഷ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ജനങ്ങളെ ഉപദ്രവിക്കുകയാണ് ഉണ്ടായത്. ഇതിനെല്ലാം അനുമതി നൽകിയ മുഖ്യമന്ത്രിയാണ് ജനങ്ങളെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിപ്പിക്കരുത് എന്ന ഉപദേശിച്ചിരിക്കുന്നത്.

രണ്ടാം പിണറായി സർക്കാർ എല്ലാതരത്തിലും ഒരു പരാജയം ആണ് എന്നത് ആരും വിളിച്ചു പറയേണ്ട കാര്യമല്ല. സർക്കാർ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് വലിയ പ്രതിഷേധം ഉണ്ട് എന്ന് പരസ്യമായി തെളിയുന്നതായിരുന്നു ലോകസഭ തെരഞ്ഞെടുപ്പിൽ സർക്കാരിനും ഇടതുമുന്നണിക്കും ഉണ്ടായ വമ്പൻ പരാജയം. ഈ കനത്ത തോൽവി അനുഭവിച്ചറിഞ്ഞ മുന്നണിയുടെ ഘടകകക്ഷികളും നേതാക്കളും സർക്കാർ പ്രവർത്തനങ്ങളിൽ തിരുത്തലുകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് അതിനൊന്നും മുൻകൈ എടുക്കാത്ത മുഖ്യമന്ത്രി തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും ഭരണസമിതിക്കാരെയും അഴിമതിക്ക് എതിരെയുള്ള ഉപദേശവുമായി അഭിമുഖീകരിച്ചത്. അതുകൊണ്ടുതന്നെയാണ് ഇത് കേട്ടിരുന്ന ജനങ്ങൾ ഉള്ളിൽ ചിരിച്ചു കൊണ്ടിരുന്നത്.