പി.വി. സാമി അവാര്‍ഡ് ഗോകുലം ഗോപാലന്‌

ഈ വർഷത്തെ പി.വി. സാമി മെമ്മോറിയല്‍ ഇൻഡസ്ട്രിയല്‍ ആൻഡ് സോഷ്യോ കള്‍ച്ചറല്‍ അവാർഡ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്ബനീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഗോകുലം ഗോപാലന്.

കോഴിക്കോട്: ഈ വർഷത്തെ പി.വി. സാമി മെമ്മോറിയല്‍ ഇൻഡസ്ട്രിയല്‍ ആൻഡ് സോഷ്യോ കള്‍ച്ചറല്‍ അവാർഡ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്ബനീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഗോകുലം ഗോപാലന്.

പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ചെയർമാൻ പി.വി. ചന്ദ്രൻ ആണ് ഇക്കാര്യം അറിയിച്ചത്.

മെഡിക്കല്‍ റെപ്രസെന്ററ്റീവ് ആയി ജോലി തുടങ്ങിയും ഇന്ന് ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ഗതാഗതം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വിജയിച്ചു നില്‍ക്കുന്ന അദ്ദേഹത്തിന്റെ സേവനത്തെ മുൻ നിർത്തിയാണ് പുരസ്കാരം. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ചെയർമാനും ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

പി.വി. സാമിയുടെ ചരമദിനമായ സെപ്റ്റംബർ ഒന്നിന് ശ്രീനാരായണ സെന്റനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍വെച്ച്‌ പുരസ്കാരം സമ്മാനിക്കും.