കലാ സ്നേഹമൊക്കെ വെറും പൊങ്ങച്ചം

പണത്തിനും പ്രശസ്തിക്കും വേണ്ടി പായുകയാണ് പെണ്ണുങ്ങൾ

  മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം നിർദ്ദേശിക്കാനും വേണ്ടി നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി ഈ കമ്മിറ്റി തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവെച്ച ശേഷം ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് റിപ്പോർട്ടിൽ പറയുന്നതെല്ലാം വസ്തുതകൾ ആയിരിക്കാം എന്നാൽ സ്ത്രീകളുടെ പേരിൽ രോഷം കൊള്ളുകയും ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന ചില കലാസ്നേഹികളായ സ്ത്രീകളുടെ വാക്കുകളും പ്രതിഷേധങ്ങളും കാണുമ്പോൾ ചിരിക്കാനാണ് തോന്നുന്നത് സിനിമയും നാടകവും അടക്കമുള്ള നടി നടന്മാർ ഒരുമിച്ച് പ്രവർത്തിക്കുന്ന മേഖലയിൽ ലൈംഗിക ബന്ധങ്ങളുടെ കഥകൾക്ക് വലിയ പുതുമയൊന്നും ഇല്ല പണ്ടുമുതൽ തന്നെ ഇതൊക്കെ ഈ മേഖലയിൽ ഉണ്ടായിരുന്നു എന്നാണ് കമ്മിറ്റിയുടെ അംഗവും ആദ്യകാല മലയാള സിനിമയിലെ പ്രമുഖ നടിയുമായ ശാരദ തുറന്നു പറഞ്ഞിരിക്കുന്നത് ഇത്തരത്തിൽ സിനിമ രംഗത്ത് പ്രവർത്തിക്കുന്ന നായകന്മാരും നായികമാരും പരസ്പര സമ്മതത്തോടെയും ഇഷ്ടത്തോടെയും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു

എന്നാണ് ശാരദ പറഞ്ഞിരിക്കുന്നത് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ കലാ ലോകത്തെ മുഴുവൻ ആണുങ്ങളും ക്രിമിനലുകളും സ്ത്രീപീഡനക്കാരും ഒക്കെയാണ് എന്ന രീതിയിലാണ് നടികളും ചില വനിതാ പ്രവർത്തകരും ഒക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്

സിനിമാ മേഖലയിലെ സ്ത്രീകളായ ആൾക്കാർ അനുഭവിച്ചു വരുന്ന വിഷമതകൾ ആണ് പലരും പറയുന്നത് ഹേമ കമ്മിറ്റി അന്വേഷണത്തിനായി നിയോഗിക്കപ്പെട്ടത് തന്നെ മലയാളത്തിലെ വലിയ ഒരു സൂപ്പർതാരം ഒരു നടിയെ പീഡിപ്പിച്ച സംഭവത്തിന്റെ പേരിൽ ആയിരുന്നു ഇതൊക്കെ ഒരുവശത്ത് നടക്കുമ്പോൾ മറുവശത്ത് യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഇപ്പോൾ ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളുടെ ന്യായീകരണങ്ങൾ അല്ല എന്നതാണ് യാഥാർത്ഥ്യം

എന്തിനാണ് സിനിമ മോഹവുമായി പുതിയ തലമുറയിൽ ഉള്ള പെണ്ണുങ്ങൾ ആവേശത്തോടെ കടന്നുവരുന്നത് എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ് പഴയ കാലം ഒന്നുമല്ല ഒന്നോ രണ്ടോ സിനിമയിൽ നായികയായി അഭിനയിക്കാൻ കഴിഞ്ഞാൽ പിന്നെ വലിയ സിനിമാതാരമായി മാറും അപ്പോൾ റേറ്റ് കുത്തനെ ഉയരും മാത്രമല്ല ഇത്തരത്തിൽ ഒന്ന് രണ്ട് സിനിമയിൽ മുഖം കാണിക്കുന്ന നടിമാർ ബിസിനസുകാരുടെ അംബാസിഡർമാരും അതുപോലെതന്നെ ഉദ്ഘാടന വേഷക്കാരും ഒക്കെയായി മാറുകയാണ് ഒരു സ്വർണ്ണക്കടയുടെ ഉദ്ഘാടനത്തിന് നാട മുറിക്കാൻ എത്തിയ നടി പ്രതിഫലമായി വാങ്ങിയത് 25 ലക്ഷം രൂപയും 10 പവൻ തൂക്കമുള്ള ആഭരണവും ആയിരുന്നു ഈ നടി ഇപ്പോൾ ഇത്തരം പരി

പാടികൾക്ക് ഇതിലും വലിയ തുക ആവശ്യപ്പെടുന്നു എന്നാണ് അറിയുന്നത് ഇത്തരം സംഭവങ്ങൾ പുറത്തുവരുമ്പോൾ അറിയാതെ തന്നെ സിനിമയെന്ന മായാ ലോകത്തേക്ക് എന്ത് സഹിച്ചും കടന്നു ചെല്ലാൻ പെണ്ണുങ്ങൾ ആഗ്രഹിക്കുന്നു എന്നതാണ് വാസ്തവം

ഇനി മറ്റൊരു കഥ കൂടി പരിശോധിക്കണം കാണാൻ സുന്ദരിയായ മകളെ കെട്ടിയൊരുക്കി സിനിമാതാരമാക്കാൻ നിർമ്മാതാക്കളുടെയും സൂപ്പർതാരങ്ങളുടെയും പിറകെ നടക്കുകയും യുവത്വം വിടാത്ത അമ്മ ഇവരുടെയൊക്കെ കിടക്ക പങ്കിടാൻ തയ്യാറാവുകയും ചെയ്യുന്ന എത്രയോ അനുഭവങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് ഇതിൻറെ പിന്നിലും പണവും പ്രശസ്തിയും തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത് ഇപ്പോഴത്തെ മലയാള സിനിമയിലെ പുതുതരംഗ രീതികൾ നോക്കിയാൽ ഏത് അമ്മയും മകളും എന്തിനും തയ്യാറായി സിനിമയിലേക്ക് കടക്കാൻ ശ്രമിക്കും എന്നതാണ് വാസ്തവം ഒരു പടത്തിൽ അവസരം കിട്ടിക്കഴിഞ്ഞാൽ പിന്നെ അഭിനയിക്കാനുള്ള നിരക്ക് 25 ലക്ഷവും 50 ലക്ഷവും ഒക്കെ ആക്കി ഉയർത്തുന്ന പുതുമുഖ നടിമാരുടെ കഥകളും പറഞ്ഞു കേൾക്കുന്നുണ്ട്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഈ കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തിയ ആൺ താരങ്ങളും പെൺ താരങ്ങളും നിർമ്മാതാക്കളും സംവിധായകനും അടക്കമുള്ള മറ്റുള്ളവരും ഒക്കെ പറഞ്ഞിട്ടുള്ള സംഭവങ്ങൾ പലതരത്തിലുള്ളതാണ് സിനിമ മേഖലയിൽ വലിയ പീഡനങ്ങൾ നടക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പ്രതിഷേധിക്കാനായി നടിമാർ ചേർന്ന ഉണ്ടാക്കിയതാണ് ഡബ്ലിയു സി സി ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത് തന്നെ ഈ സംഘടനയുടെ സ്ഥാപക നടി കാലുമാറി സിനിമയിൽ അവസരം തേടി പോയി എന്നതാണ് ഇതൊക്കെ എന്തിനെയാണ് സൂചിപ്പിക്കുന്നത്

നടികളോട് നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടു എന്നും അതിന് സമ്മതിക്കാതെ വന്നപ്പോൾ അവസരം നഷ്ടപ്പെട്ടു എന്നും ഒക്കെ നടികൾ വിലപിക്കുന്നുണ്ട് ഒരു സംശയം ഈ അവസരത്തിൽ ചോദിക്കട്ടെ സിനിമ മാറ്റി നിർത്തുകസംസ്കാര സമ്പന്നരായ ആൾക്കാരുള്ള കേരളത്തിൽ നഗരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ഫാഷൻ ഷോകളിലും സുന്ദരി പട്ടം തെരഞ്ഞെടുക്കൽ പരിപാടികളിലും എന്തു വേഷവും ഇട്ടുകൊണ്ടാണ് യുവതികൾ എത്തുന്നത് പൂർണ്ണമായി ശരീര അവയവങ്ങൾ കാണിക്കത്തക്ക രീതിയിൽ ഉള്ള വേഷങ്ങൾ ഒരു മടിയും കൂടാതെ ചെയ്യുകയാണ് ഇനി മറ്റൊന്നുകൂടി പരിശോധിക്കം പ്രമുഖരായ ചില നടികൾ എങ്കിലും പരസ്യ ചിത്രങ്ങളിൽ വലിയ തുക വാങ്ങി അഭിനയിക്കുന്നുണ്ട് സ്ത്രീകൾ ധരിക്കുന്ന അടിവസ്ത്രങ്ങൾ നിർമ്മിക്കുന്ന കമ്പനിക്കാർ പറയുമ്പോൾ അവരുടെ ഉൽപ്പന്നമായ ഷഡ്ഡി മാത്രം ധരിച്ചുകൊണ്ട് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നത് എന്ത് നീതിബോധത്തിന്റെ പേരിലാണ് അതുപോലെ തന്നെ ബ്രസീയർ കമ്പനിയുടെ പരസ്യത്തിൽ ബ്രേസിയർ മാത്രം ധരിച്ചു നിൽക്കുന്ന നടികളും ടെലിവിഷനുകളിൽ പോലും കാണുന്നുണ്ട് ഇതിനൊക്കെ ഒരു നാണവും ഇല്ലാതെ തയ്യാറാകുന്ന ആൾക്കാർ സംസ്കാരത്തിന്റെയും മാന്യതയുടെയും വാചകക്കസർത്ത് നടത്തുന്നതു കേട്ടാൽ ചിരിക്കാതെ പറ്റില്ല മനുഷ്യരുടെ ഉപഭോഗ വസ്തുക്കൾ ഉല്പാദിപ്പിക്കുന്നവർ ആ ഉൽപ്പന്നത്തിന്റെ പരസ്യം എങ്ങനെ ചെയ്യണം എന്ന് തീരുമാനിക്കുന്നത് അവർ തന്നെയാണ് ഇത്തരത്തിൽ ന്യായീകരണം പറഞ്ഞാൽ ഭാവിയിൽ ഗർഭനിരോധന ഉറ ഉണ്ടാക്കുന്ന കമ്പനിക്കാർ സ്ത്രീപുരുഷന്മാർ ഉറ ഉപയോഗിച്ച് ലൈംഗിക ബന്ധം നടത്തുന്ന രംഗം അതേപോലെ പരസ്യമാക്കി ചാനലുകളിലൂടെ കാണിച്ചാൽ അതും തെറ്റല്ല എന്ന് പറയേണ്ടി വരുമല്ലോ

കലാമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളാണ് പീഡനത്തിന്റെയും മറ്റും പേരിൽ ഇപ്പോൾ പ്രതിഷേധിക്കുന്നത് ഇവിടെ ന്യായമായും മറ്റൊരു ചോദ്യവും ഉയരുന്നുണ്ട് സ്വന്തം ചാരിത്ര്യം കളഞ്ഞ് സിനിമയിൽ അഭിനയിച്ചേ മതിയാകൂ എന്ന വാശി എന്തിനാണ് സ്ത്രീകൾ കാണിക്കുന്നത് സിനിമ മാത്രമല്ലല്ലോ തൊഴിൽ മേഖലയായി ഉണ്ടാവുക ഒരു സ്ത്രീ

ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് എത്തിയാൽ അവിടെ ആരിൽ നിന്ന് എങ്കിലും മോശം അനുഭവമുണ്ടായാൽ ആ ജോലി വേണ്ട എന്ന് വെച്ചത് മറ്റ് ഒരു ജോലിക്ക് ശ്രമിക്കുകയാണല്ലോ ചെയ്യുക സിനിമയിൽ നടക്കുന്നതു മുഴുവൻ സ്ത്രീവിരുദ്ധ ഏർപ്പാടുകൾ ആണെങ്കിൽ നടികളും മറ്റുള്ളവരും ഒറ്റക്കെട്ടായി നിന്ന് ഞങ്ങൾ ഞങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തിയല്ലാതെ സിനിമയിലേക്ക് ഇല്ല എന്ന ഒരു പ്രഖ്യാപനം നടത്തിയാൽ കൊലകൊമ്പന്മാരായ സിനിമയിലെ ആൺ പ്രമാണിമാർ മുട്ടുമടക്കി നിങ്ങളുടെ പിറകിൽ വരും എന്നാണ് ഞങ്ങൾ കരുതുന്നത് അതല്ല ഡബ്ലിയു സി സി ഉണ്ടാക്കി നേതാവായ ശേഷം ആ പദവി ഉപയോഗിച്ച് സിനിമയിൽ അവസരം നേടി എന്ന് പറയുന്ന നടികളുടെ ആവർത്തനങ്ങളാണ് ഉണ്ടാകുന്നത് എങ്കിൽ ഭാവിയിലും സിനിമയിൽ ഇതേ അനുഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും എന്ന് തന്നെയാണ് പറയാനുള്ളത് ഒരിക്കൽ കൂടി ആവർത്തിക്കട്ടെ പുതുതലമുറ കലാസ്നേഹികളായ യുവതികൾ രംഗത്ത് വന്നു സിനിമ അവസരത്തിനായി നെട്ടോട്ടം ഓടുന്നത് കലാ സ്നേഹം കൊണ്ട് മാത്രമല്ല ഏറ്റവും പെട്ടെന്ന് പണം ഉണ്ടാക്കി സമ്പന്ന ആകാനും ചെറിയ കാലത്തിനിടയിൽ പ്രശസ്തയാകാനും സിനിമയെ പോലെ മറ്റൊരു ബിസിനസ് രംഗവും ഇല്ല എന്നത് തന്നെയാണ് കാരണം അതുകൊണ്ടുതന്നെയാണ് കാണാൻ മിടുക്കിയായ മകളെ ഒരു അഭിനയ ശേഷിയും ഇല്ലെങ്കിലും സിനിമയിൽ തിരുകി കയറ്റി നടി ആക്കി മാറ്റാൻ എന്തിനും തയ്യാറാകുന്ന അമ്മമാരും മലയാള സിനിമയെ കണ്ണുവെച്ചുകൊണ്ട് ഓടി നടക്കുന്നത്