ആർ എസ് എസ് ഉടക്കിൽ തന്നെ

ബിജെപി നേതൃയോഗത്തിൽ ചെളി വാരിയെറിയൽ മാത്രം

ലോകസഭ തെരഞ്ഞെടുപ്പ് ഫലം വരികയും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത് ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരികയും ചെയ്ത ശേഷം പാർട്ടിയുടെ കേരള നേതൃയോഗം കൊച്ചിയിൽ ചേർന്നത് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുവാനും അടുത്തവർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വേണ്ടി ആയിരുന്നു യോഗം തുടങ്ങി കേന്ദ്ര-സംസ്ഥാന നേതാക്കൾ പ്രസംഗിച്ചു കഴിഞ്ഞപ്പോൾ ആണ് പ്രതിനിധികളുടെ ചർച്ച ആരംഭിച്ചത് എല്ലാ ജില്ലകളിലും നിന്ന് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ പ്രവർത്തനങ്ങൾ എല്ലാം മരവിച്ച കിടക്കുകയാണെന്നും പാർട്ടി നേതൃത്വം തെരഞ്ഞെടുപ്പ് അവസരത്തിൽ നടത്തിയ ചില ഇടപെടലുകൾ 

സംബന്ധിച്ചും യോഗത്തിൽ വലിയ തർക്കങ്ങൾ ഉണ്ടായി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം വരെ യോഗത്തിൽ ഉയർന്നു എന്നാണ് പറയപ്പെടുന്നത്

ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ വളർച്ചയിൽ എല്ലാ കാലത്തും മുഖ്യമായ പങ്കുവഹിക്കുന്ന ആർ എസ് എസ് എന്ന സംഘടന തടയപ്പെടുന്നു എന്നും ആർ എസ് എസിലൂടെ വളർന്നുവന്ന പല ബിജെപി നേതാക്കളും പഴയകാലം മറക്കുകയാണ് എന്നും ഒക്കെ യോഗത്തിൽ വിമർശനം ഉണ്ടായി നിലവിലെ പ്രസിഡണ്ടും പല മുൻകാല സംസ്ഥാന പ്രസിഡന്റുമാരും ആർഎസ്എസ് ലൂടെ പൊതുപ്രവർത്തന പരിചയം നേടി ബിജെപിയിൽ എത്തിച്ചേർന്നവർ ആണ് ഇതിൽ ഏറ്റവും മുതിർന്ന നേതാക്കളായ രാജഗോപാൽ കുമ്മനം രാജശേഖരൻ തുടങ്ങിയവർ ഒഴികെ മറ്റു നേതാക്കൾ എല്ലാം ഇപ്പോൾ ആർ എസ് എസ് നിന്നും അകന്നുമാറി രാഷ്ട്രീയം കളിക്കുകയാണ് എന്നും അതിൻറെ ഫലമാണ് പലസ്ഥലങ്ങളിലും ബിജെപി എന്ന പാർട്ടി മരവിച്ചു കിടക്കാൻ കാരണം എന്നും വിമർശനം ഉയർന്നു

കേരളത്തിൻറെ ചുമതലയുള്ള ബിജെപി കേന്ദ്ര നേതാവ് പ്രകാശ് ജാവഡേക്കർ ആണ് നേതൃയോഗം ഉദ്ഘാടനം ചെയ്തത്പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്ന

തിന് വേണ്ടി സംസ്ഥാനതലത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ഈ യോഗത്തിൽ വച്ച് ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 60 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് വർദ്ധനവ് ഉണ്ടായി എന്ന് നേതാക്കൾ കണക്കുകൾ നിരത്തി പറഞ്ഞു എന്നാൽ ആലപ്പുഴ ആറ്റിങ്ങൽ പത്തനംതിട്ട ഇടുക്കി കോട്ടയം പാലക്കാട് തുടങ്ങിയ ലോകസഭാ മണ്ഡലങ്ങളിൽ ബിജെപിയുടെ സ്ഥാനാർഥികൾക്ക് വിജയസാധ്യത കണ്ടിരുന്നെങ്കിലും അത് ഇല്ലാതെ പോയത് ഇവിടങ്ങളിൽ ആർ എസ് എസ് പ്രവർത്തകരെ പാർട്ടി നേതൃത്വം അകറ്റിനിർത്തിയത് കൊണ്ടാണ് എന്ന വിമർശനം ചില നേതാക്കൾ ഉയർത്തുകയുണ്ടായി സംസ്ഥാന പ്രസിഡണ്ട് പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സന്ദർശനം പോലും നടത്തിയില്ല എന്ന വിമർശനവും യോഗത്തിൽ ഉണ്ടായി പാർട്ടിയുടെ മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ കർക്കശമായ ഭാഷയിൽ നിലവിലെ സംസ്ഥാന നേതാക്കളുടെ പ്രവർത്തനങ്ങളിലെ പക്ഷപാതപരമായ നിലപാടുകൾ തുറന്നു പറയുകയുണ്ടായി ഈ പ്രസ്താവന യോഗത്തിനിടയിൽ വലിയ തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും വഴിയൊരുക്കുകയും ചെയ്തു യോഗത്തിൽ പങ്കെടുത്ത സംസ്ഥാന നേതൃത്വത്തിലുളള സി കെ പത്മനാഭൻ എ എൻ രാധാകൃഷ്ണൻ തുട

ങ്ങിയവർ ശോഭാസുരേന്ദ്രന് അനുകൂലമായ നിലപാട് സ്വീകരിച്ച് സംസാരിച്ചതും വലിയ തർക്കങ്ങൾക്ക് വഴിയൊരുക്കി

യോഗത്തിൽ യോഗത്തിൽ സംസാരിച്ച മുൻ സംസ്ഥാന പ്രസിഡണ്ട് കൂടിയായ കുമ്മനം രാജശേഖരൻ സംസ്ഥാന നേതൃത്വത്തിലുള്ളവരുടെ ചേരിതിരിഞ്ഞ പ്രവർത്തനങ്ങളെ വിമർശിച്ചു ആർ എസ് എസ് സംഘടനയോട് പാർട്ടി നേതൃത്വം അകലം കാണിക്കുന്നതിൽ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ സാധ്യതകളാണ് ഉള്ളത് എന്നും പാർട്ടി പ്രവർത്തനം താഴെത്തട്ടിൽ ഊർജ്ജിതമാക്കി കൂടുതൽ പാർട്ടി പ്രതിനിധികളെ വിജയിപ്പിച്ചെടുക്കാൻ എല്ലാവരും തയ്യാറാകണം എന്നും കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു എങ്കിലും യോഗം കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ചില മുതിർന്ന നേതാക്കൾ ഈ പാർട്ടിയിൽ ഒന്നും നടക്കാൻ പോകുന്നില്ല എന്നുള്ള അഭിപ്രായമാണ് പറഞ്ഞുവെച്ചത്

സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത അവസരത്തിൽ കോൺഗ്രസിലെ അടക്കം നേതാക്കന്മാരുടെ പിറകെ നടന്ന് പാർട്ടിയിലേക്ക് കെട്ടിയൊരുക്കി ഇറക്കിയിട്ട് എന്തു നേട്ടമാണ് ഉണ്ടായത് എന്ന് വിമർശനവും മുതിർന്ന നേതാക്കൾ ചിലർ ഉയർത്തുകയുണ്ടായി സ്ഥാനമാനങ്ങൾ മാത്രം മോഹിച്ചുകൊണ്ട് കടന്നുവന്ന കോൺഗ്രസ് നേതാക്കളാണ് പലരും എന്നും അഭിപ്രായം ഉയർന്നു

നരേന്ദ്രമോദിയുടെ മൂന്നാം സർക്കാരിൽ കേരളത്തിൽ നിന്നും മന്ത്രിമാരായി രണ്ടുപേർക്ക് അവസരം കിട്ടിയിട്ട് അതിൻറെ സാധ്യതകൾ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും ആ രീതിയിലുള്ള പ്രവർത്തനം കാഴ്ചവയ്ക്കാനും പുതിയ മ

ന്ത്രിമാർക്ക് കഴിഞ്ഞിട്ടില്ല എന്ന് പരാതിയും യോഗത്തിൽ ഉയരുകയുണ്ടായി വയനാട് വലിയ ദുരന്തം ഉണ്ടായിട്ട് ഓടിയെത്താൻ ഈ കേന്ദ്രമന്ത്രിമാർ തയ്യാറാകാതെ പോയത് ജനങ്ങൾക്കിടയിൽ മോശം അഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട് എന്നും ചില നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെടുകയുണ്ടായി