പാലക്കാട്: ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കടുന്തുരുത്തി സ്വദേശി തോട്ടത്തില്‍ വീട്ടില്‍ സംഗീത (35) യാണ് മരിച്ചത്.
യാക്കര ജങ്ഷനില്‍ ബുധനാഴ്ച രാവിലെ 8.35 ഓടെയായിരുന്നു സംഭവം. ബേക്കറിയിലെ ജീവനക്കാരിയായ സംഗീത രാവിലെ കടയിലേക്ക് വരുംവഴിയാണ് അപകടം ഉണ്ടായത്.
ബസ് സ്റ്റോപ്പില്‍ നിർത്തിയിരുന്ന സ്വകാര്യ ബസിനെ മറികടക്കവേ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയും സ്കൂട്ടറില്‍ തട്ടുകയുമായിരുന്നു. സ്കൂട്ടർ മറിഞ്ഞതോടെ സംഗീത ബസിനടിയിലേക്ക് വീഴുകയും ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു.