പോക്സോ കേസില്‍ അറസ്റ്റിലായി യൂട്യൂബര്‍ വിജെ മച്ചാൻ

വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റില്‍. പതിനാറ് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് എറണാകുളം കളമശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

കൊച്ചി: വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റില്‍. പതിനാറ് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് എറണാകുളം കളമശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെ താമസസ്ഥലമായ എറണാകുളത്തുനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ആലപ്പുഴ മാന്നാർ സ്വദേശിയാണ്.

കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം. നടക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് പരാതിക്കാരി ഇയാളെ പരിചയപ്പെടുന്നത്.

ഇയാളുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് വിജെ മച്ചാൻ.