ലൈംഗിക ആരോപണം; നടിയുടെ പത്തുമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പ് പൂര്‍ത്തിയായി
ലൈംഗിക പീഡന ആരോപണത്തില്‍ നടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. പത്ത് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പില്‍ എംഎല്‍എ മുകേഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, ജയസൂര്യ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരായ തെളിവുകള്‍ കൈമാറിയതായി നടി മാധ്യമങ്ങളോട് പറഞ്ഞു.

ഏഴ് പേര്‍ക്കെതിരെയാണ് നടി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. ഇതിൽ ആറ് കേസുകള്‍ കൊച്ചിയിലും ഒരു കേസ് തിരുവനന്തപുരത്തുമായിട്ടാണ് രജിസ്റ്റര്‍ ചെയ്യുക.
കൂടുതൽ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി നടി പറഞ്ഞു. 2008 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് സംഭവങ്ങളുണ്ടായതെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴികള്‍ ഇന്ന് തന്നെ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറുമെന്നും എഐജി ജി പൂങ്കുഴലി വ്യക്തമാക്കി. കൃത്യം നടന്ന പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലായിരിക്കും കേസെടുക്കുക. രഹസ്യമൊഴി രേഖപ്പെടുത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും എഐജി കൂട്ടിച്ചേര്‍ത്തു.