ഇന്ന് ദേശീയ കായീകദിനം…

ഒരു തലമുറയുടെ ആരോഗൃപരമായ അവസ്തയ്ക്ക് കായീകമായ അവരുടെ ശേഷി വളര്‍ന്നുവരേണ്ടതുണ്ട്.

ഒരു തലമുറയുടെ ആരോഗൃപരമായ അവസ്തയ്ക്ക് കായീകമായ അവരുടെ ശേഷി വളര്‍ന്നുവരേണ്ടതുണ്ട്. ഇന്നത്തെ യുവതലമുറയ്ക്ക് കായീകപരമായ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരങ്ങള്‍ ലഭൃമാകുന്നുണ്ടോ എന്നത് ചിന്തിക്കേയും ചര്‍ച്ചചെയ്യപ്പെടേണ്ടതുമായ കാര്യമാണ്.

വരുമാനത്തിന്റെ കാരൃത്തില്‍ സമീപപഞ്ചായത്തുകളെ അപേക്ഷിച്ച് മൂക്കന്നൂര്‍ പഞ്ചായത്ത് വളരെ മുന്‍പന്തിയിലാണെന്നാണ് ഞങ്ങളുടെ നിഗമനം. എന്നാല്‍ റോഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തലമേഖലയുടെ സുസ്തിരമായ വികസനത്തില്‍ നമ്മള്‍ എത്രത്തോളം മുന്നോട്ട്പോയിട്ടുണ്ട് എന്നത് ചര്‍ച്ചചെയ്യേണ്ടതാണ്. കായീകപരമായ മല്‍സരങ്ങളിൽ ഏര്‍പ്പെടുന്നത് പുതുതലമുറയെ മദൃം മയക്കുമരുന്ന്പോലുള്ള ലഹരിയിലേക്ക് തിരിയുന്നത് ഒരുപരിധിവരെ തടയാന്‍ പ്രാപ്തമാക്കുന്നതാണ്. ദേശസാല്‍കൃത ബാങ്കിങ് സംവിധാനങ്ങളോട് മത്സരിച്ച് രാജൃത്ത് മികച്ചരീതിയില്‍ പ്രകടനം കാഴ്ചവയ്ക്കുന്ന ഫെഡറല്‍ബാങ്ക്, സ്ഥാപകന്‍ ശ്രീ kp ഹോര്‍മിസ്, മൂക്കന്നൂര്‍കാരന്‍ ആയതില്‍ നമുക്ക് അഭിമാനിക്കാം…

ഫെഡറല്‍ബാങ്കിന്റെ CSR ഫണ്ട് ഉപയോഗിച്ച് മൂക്കന്നൂരിലെ പ്രധാനപാത മനോഹരമാക്കുകയും വൃത്തിയുള്ളതാക്കുകയും അടക്കമുള്ള പ്രവര്‍ത്തികള്‍ നടത്തിവരുന്നത് പ്രശംസനീയമാണ്. നമ്മുടെ നാട്ടില്‍ പൊതുവായി കായീകമായും, സാംസ്കാരീകമായും ഉപോഗിക്കതക്കവിധത്തില്‍ ഒരു പൊതു ഇടം ബാങ്കിന്റേയോ CSR ഫണ്ട് നല്‍കാന്‍ സാധൃമായവരുടേയോ ഉടമസ്തതയിലും പഞ്ചായത്തിന്റെ നടത്തിപ്പ് അധികാരത്തിലും, അല്ലെങ്കില്‍ പഞ്ചായത്തിന്റെ തന്നെ ഒരുപ്രതൃേക പദ്ധതിയായോ സ്ഥാപിക്കാനായാല്‍ അത് തലമുറകള്‍ക്ക് ഉപകാരപ്രദമായിത്തീരും എന്നതിനാല്‍ വിഷയം പൊതുചര്‍ച്ചയിലേക്ക് വരണമെന്ന ആഗ്രഹത്തോടെ ഏവര്‍ക്കും ദേശീയകായീകദിനാശംസകള്‍…