സ്വന്തം വീട്ടിൽ ലഹരി പാർട്ടി നടത്തുന്ന നടി റിമ കല്ലിങ്കൽ….

കാര്യങ്ങൾ തുറന്നുപറഞ്ഞ്ഗായിക സുചിത്ര......

പ്രശസ്ത സിനിമ നടിയും പ്രശസ്തനായ സംവിധായകൻറെ ഭാര്യയുമായ റിമ കല്ലിങ്കലിന്റെ പേരിൽ രൂക്ഷമായ ആരോപണം ഉയർത്തിക്കൊണ്ട് ഗായിക സുചിത്ര രംഗത്ത് വന്നത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. വലിയ വിപ്ലവ ഡയലോഗുകൾ പറയുകയും സ്ത്രീ ശാക്തീകരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഇടപെടൽ നടത്തുകയും ഒക്കെ ചെയ്യുന്ന റിമ കല്ലിങ്കൽ സ്വന്തം വീട്ടിൽ ലഹരി പാർട്ടികൾ നടത്തി സമൂഹത്തെ വഴിതെറ്റിക്കുന്ന പ്രവർത്തനം നടത്തുന്നു എന്നാണ് ഗായിക ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരിക്കുന്നത്. സിനിമാലോകത്ത് മാത്രമല്ല ഭരണ തലത്തിലും രാഷ്ട്രീയ രംഗത്തും സുചിത്രയുടെ ഈ പ്രസ്താവനകൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

പ്രസിദ്ധ നടി റിമ കല്ലിങ്കൽ ഇടവിട്ട അവസരങ്ങളിൽ വീട്ടിൽ സംഗീത നിശകളും ലഹരി പാർട്ടികളും നടത്തുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തരം പരിപാടികളിൽ നിരവധി പെൺകുട്ടികളും പങ്കെടുക്കുന്നു എന്നാണ് പറയപ്പെടുന്നത് ഈ സംഗീത നിശകളിൽ ലഹരി വിതരണവും ഉപയോഗവും നടന്നുവരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഗായിക സുചിത്ര നടത്തിയിരിക്കുന്നത് നടി റിമ കല്ലിങ്കലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പാർട്ടികളിൽ പങ്കെടുത്ത ചില ഗായകരാണ് ഈ വിവരം സുചിത്രയ്ക്ക് കൈമാറിയത് താൻ ഈ വിവരം പലരിൽ നിന്നും കേട്ടു എങ്കിലും ആദ്യം ഇതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നാണ് സുചിത്ര അഭിമുഖത്തിൽ പറയുന്നത്. എന്നാൽ പിന്നീട് മറ്റു ചില ഗായകർ അവർക്കുണ്ടായ അനുഭവങ്ങളും നേരിൽ കണ്ട് കാഴ്ചകളും വിശദീകരിച്ചപ്പോൾ അതിശയിച്ചു പോയി എന്നും ഗായിക പറഞ്ഞു.

മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ ഉണ്ടായപ്പോൾ സ്ത്രീ ശാക്തീകരണത്തിന് മുന്നിൽ നിൽക്കുകയും ഡബ്ലിയു സി സി എന്ന സിനിമയിലെ സ്ത്രീകളുടെ സംഘടനയ്ക്ക് നേതൃത്വം നൽകുകയും ചെയ്ത ആളാണ് റിമ കല്ലിങ്കൽ. ഇടതുപക്ഷ അനുഭാവിയായി നിൽക്കുകയും പുരോഗമനപരമായ ആശയങ്ങളും പ്രസ്താവനകളും നടത്തുകയും ഒക്കെ ചെയ്ത റിമ കല്ലിങ്കൽ സ്വന്തം നേതൃത്വത്തിൽ ലഹരി പാർട്ടികൾ നടത്തുന്നു എന്ന വിവരം പുറത്തുവന്നപ്പോൾ അറിഞ്ഞവർ എല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടുകയാണ് ഉണ്ടായത്.നടിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ലഹരി പാർട്ടികളിൽ സമ്പന്നരായ കുടുംബങ്ങളിലെ യുവതികൾ കൂടുതലായി പങ്കെടുക്കുന്നു എന്നാണ് പറയപ്പെടുന്നത്. കൊച്ചി നഗരത്തിലെ പ്രമുഖമായ ഒരു വനിതാ കോളേജിലെ വിദ്യാർത്ഥികളായ ചിലർ ഇതിന്റെ പിന്നിൽ സഹകരിക്കുന്നുണ്ട് എന്നും പറയുന്നുണ്ട്. ഈ കോളേജിലെ ഫാഷൻ കോഴ്സുകളിലും കുക്കറി കോഴ്സുകളിലും ഒക്കെ ഉന്നത ബിരുദത്തിന് പഠിക്കുന്ന യുവതികളായ ആൾക്കാരാണ് ഈ ലഹരി പാർട്ടികളിലേക്ക് ആൾക്കാരെ എത്തിക്കുന്നതെന്നുംപറയപ്പെടുന്നുണ്ട്. ഏതായാലും ഗായിക സുചിത്ര പുറത്തുവിട്ട അഭിമുഖത്തിലെ കാര്യങ്ങൾ യാഥാർത്ഥ്യമാണെങ്കിൽ വലിയ കുറ്റകരമായ കാര്യമാണ് നടി റിമ കല്ലിങ്കൽ നടത്തിക്കൊണ്ടിരിക്കുന്നത്.

കൊച്ചി നഗരത്തിൽ ചില ആഡംബര ഹോട്ടലുകളിലും അതുപോലെതന്നെ വലിയ സൗകര്യങ്ങൾ ഉള്ള ആഡംബര നിലവാരത്തിലെ ഫ്ലാറ്റുകളിലും ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിൽ ലഹരി പാർട്ടികൾ നടന്നു വരുന്നു എന്ന വിവരം സിറ്റി പോലീസിനും ലഭിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ കാക്കനാട് ഇൻഫോപാർക്ക് സമീപ പ്രദേശങ്ങളിലെ ഫ്ലാറ്റുകളിൽ നടത്തിയ റെയ്ഡിൽ ലഹരി ഉപയോഗിക്കുന്നവരെയും ലഹരി വിതരണം ചെയ്യുന്നവരെയും പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. നഗരപരിധിയിലും ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവർ സംഘടിച്ച് പാട്ടും നൃത്തവും നടത്തുന്നുവെന്നത് സംബന്ധിച്ചും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കൊച്ചി നഗരം കേരളത്തിലെ ലഹരി വിപണന കേന്ദ്രത്തിന്റെ ആസ്ഥാനമായി മാറിയിരിക്കുന്നു എന്ന റിപ്പോർട്ടുകളും പലതവണ പുറത്തുവന്നിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരെ ലഹരി വസ്തുക്കൾ ഇത്തരം പാർട്ടികളിൽ എത്തിക്കുന്നതിന് മാഫിയ സംഘം പ്രവർത്തിക്കുന്നതായും പറയപ്പെടുന്നുണ്ട്.