മഹിളാ കോൺഗ്രസ് നേതാവിന്റെ തുറന്നു പറച്ചിൽ…..

സതീശനെ വീഴ്ത്താൻ ചെന്നിത്തലയുടെ പൂഴിക്കടകൻ.....

വളർത്തിയ കൈകളെ വെട്ടി മുറിച്ച് കൊണ്ടാണ് വി ഡി സതീശൻ എന്ന കോൺഗ്രസ് നേതാവ് പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ പിണറായി സർക്കാരിൻറെ കാലത്ത് പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച ആളാണ് രമേശ് ചെന്നിത്തല. രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ പ്രതിപക്ഷ നേതാവായി തുടരുന്നതിന് ഏറെ മോഹിച്ച ആളാണ് രമേശ് ചെന്നിത്തല. എന്നാൽ ഒരു രാത്രി ഉറങ്ങി എണീറ്റപ്പോൾ ചെന്നിത്തലയുടെ എല്ലാ മോഹങ്ങളും സതീശൻ എന്ന തന്ത്രശാലി തകർത്തു കളഞ്ഞു. അതുവരെ എതിർത്ത് പോന്ന ഗ്രൂപ്പിൻറെ നേതാക്കളെ വരെ സ്വാധീനിച്ചു കൊണ്ടാണ് വി ഡി സതീശൻ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടുന്നത്. അന്നുമുതൽ അടികൊണ്ട പാമ്പിനെ പോലെ വിഷം ചീറ്റാൻ അവസരം നോക്കി നടക്കുകയായിരുന്നു ചെന്നിത്തല ഇപ്പോൾ പാർട്ടിയിലെ മഹിളാ കോൺഗ്രസ് നേതാവായിരുന്ന സിമി റോസ് ബെൽ ജോൺ എന്ന ആളിനെ രംഗത്തിറക്കി സതീശനെതിരെ നിരവധി ആരോപണങ്ങൾ ഉയർത്തിയതിന് പിന്നിൽ ചെന്നിത്തലയുടെ കരങ്ങൾ തന്നെയാണ് എന്നാണ് സതീശൻ വിഭാഗം വിലയിരുത്തുന്നത്. എൽഡിഎഫ് കൺവീനർ ആയിരുന്ന ഇ പി ജയരാജനെ തെറിപ്പിച്ച സിപിഎം തീരുമാനം പോലെ കോൺഗ്രസിലും പുതിയ ചില നീക്കങ്ങൾ ഉണ്ടാകുമെന്നും അത് വിജയിച്ചാൽ യുഡിഎഫിന്റെ ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് സതീശന്റെ കസേര തെറിപ്പിക്കാൻ കഴിയും എന്നും ഒക്കെയാണ് പാർട്ടിയിലെ സതീശൻ വിരുദ്ധ ഗ്രൂപ്പ് നേതാക്കൾ പ്രതീക്ഷിക്കുന്നത്.

പ്രതിപക്ഷ നേതാവിന്റെ പദവി നഷ്ടപ്പെട്ട രമേശ് ചെന്നിത്തല ഏറെ കാലം വെറും ഒരു എംഎൽഎ മാത്രമായി ഒതുങ്ങി കഴിയേണ്ട ഗതികേട് അനുഭവിച്ചിരുന്നു. പിന്നീട് പാർട്ടിയുടെ പുനഃസംഘടന നടന്നപ്പോൾ പോലും സതീശനും സുധാകരനും മറ്റും അടങ്ങുന്ന ആൾക്കാരുടെ പാര പണികൾ മൂലം എഐസിസിയുടെ തലപ്പത്ത് എത്തുവാനും ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ല. പുനസംഘടന നടന്നു കഴിഞ്ഞപ്പോൾ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ വെറും ഒരു പ്രത്യേക ക്ഷണിതാവ് മാത്രമായി ഒതുങ്ങി ചെന്നിത്തല. ഈ തീരുമാനം പുറത്തുവന്നപ്പോൾ കുറച്ചുനാൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ പ്രതിഷേധിച്ച് നിന്ന് ആളാണ് ചെന്നിത്തല. പിന്നീടാണ് മഹാരാഷ്ട്രയുടെ ചുമതല അദ്ദേഹത്തിന് പാർട്ടി നൽകിയത്.ഇപ്പോൾ സതീശൻ എതിരെ ആരോപണം ഉയർത്തി രംഗത്ത് വന്ന സിമി റോസ് ബെൽ അത്ര നിസ്സാരക്കാരി അല്ല. മഹിളാ കോൺഗ്രസിൻറെ ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും എ ഐ സി സി ആയിരുന്ന സിമി കൊച്ചിൻ കോർപ്പറേഷൻ മെമ്പറും ജില്ലാ കൗൺസിൽ മെമ്പറും ഒക്കെയായിരുന്നു. ഒടുവിൽ പി എസ് സി മെമ്പർ സ്ഥാനം ആറുവർഷത്തോളം കൊണ്ടുനടന്നു.ഒരുതവണ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. ഒരുകാലത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി വലിയ അടുപ്പത്തിൽ ആയിരുന്ന ആളാണ് സെമി അങ്ങനെയുള്ള ആളാണ് സതീശനെതിരെ പ്രതിഷേധവുമായി വന്നിരിക്കുന്നത്.

ഇപ്പോൾ സിമി റോസ് ബെൽ ജോണിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. എന്നാൽ എന്തു കാരണത്താലാണ് തന്നെ പുറത്താക്കിയത് എന്ന വിശദീകരിക്കണം ആവശ്യപ്പെട്ടുകൊണ്ട് സിമി വീണ്ടും തുറന്നു പറച്ചിൽ നടത്തുന്നുണ്ട്. അന്തസ്സുള്ള ഒരു സ്ത്രീക്കും കോൺഗ്രസ് പാർട്ടിയിൽ ഇപ്പോഴും തുടർന്നു പോകാൻ കഴിയില്ല. വിമർശിച്ചാൽ കത്തിവയ്ക്കുന്ന നേതാക്കളാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും അവർ പറയുന്നു. കടുത്ത ഭാഷയിൽ സിമി വിമർശനം നടത്തിയത് പ്രതിപക്ഷ നേതാവ് സതീശന് എതിരെയാണ് താൻ പാർട്ടിയിൽ സ്ഥിരം പ്രവർത്തക ആയിരുന്നപ്പോൾ സതീശൻ വിദ്യാർത്ഥിയായി നടക്കുകയായിരുന്നു. പിന്നീട് ഇപ്പോഴത്തെ സതീശൻ എന്ന നേതാവിനെ കണ്ടത് എറണാകുളം സിറ്റിയിൽ ഒരു പഴഞ്ചൻ സ്കൂട്ടറുമായി എത്തി മണി ചെയിൻ തട്ടിപ്പിൽ ആൾക്കാരെ ചേർക്കുന്ന ആളായിട്ടാണ്. ഇതൊന്നും സതീശൻ മറക്കരുത് എന്നും സിനി റോസ് ബെൽ ജോൺ പറയുന്നുണ്ട്.

 

പാർട്ടിയുടെ നേതൃനിരയിൽ ഉണ്ടായിരുന്ന ലതിക സുഭാഷ്, പത്മജ വേണുഗോപാൽ, റോസക്കുട്ടി ടീച്ചർ, തുടങ്ങിയ സ്ത്രീ നേതാക്കൾ എന്തുകൊണ്ട് പാർട്ടിയെ വിട്ടുപോയി എന്നത് നേതാക്കൾ പരിശോധിക്കണം. ഏതെങ്കിലും ഒരു നേതാവിന് വഴങ്ങിയില്ലെങ്കിൽ ഒതുക്കുന്ന പണി തുടരുകയാണ്. സതീശൻ ഇതിൽ മുന്നിൽ നിൽക്കുന്നു എന്നും അവർ ആരോപിക്കുന്നുണ്ട്. നിലവിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ദീപ്തി മേരി വർഗീസ്നേതാക്കന്മാരുടെ എന്ത് കാര്യവും സാധിച്ചു കൊടുക്കുന്നതുകൊണ്ടാണ് ഈ പദവിയിൽ എത്തിയത്. ഒരു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ പ്രവർത്തിക്കുകയും പാർട്ടിയുടെ തീരുമാനങ്ങൾ സിപിഎം നേതാക്കൾക്ക് ചോർത്തി കൊടുക്കുകയും ചെയ്തു എന്ന് കണ്ടെത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട ദീപ്തി മേരി വർഗീസ് മൂന്ന് മാസത്തിനുള്ളിൽ പാർട്ടിയിൽ തിരിച്ചെത്തിയതും വലിയ പദവിയിൽ എത്തിയതും എങ്ങനെ എന്ന് നാട്ടുകാർക്ക് അറിയാം എന്നും സിനി പറയുന്നുണ്ട്.

പ്രതിപക്ഷ നേതാവായ സതീശൻ പദവി ഉപയോഗിച്ച് സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കി ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കളെ ഒതുക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തനായ ഉമ്മൻചാണ്ടി എന്ന നേതാവിൻറെ വേർപാടിന് ശേഷമാണ് സതീശൻ അടക്കമുള്ള രണ്ടാംനിര നേതാക്കൾ ഗ്രൂപ്പ് കളിക്ക് കളം ഒരുക്കിയത്. സതീശന്റെ ഗ്രൂപ്പ് നീക്കങ്ങൾ മുഴുവനും ചെന്നിത്തലയെ ഒതുക്കുന്നതിന് വേണ്ടി ആയിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഇത് കൃത്യമായി അറിയാവുന്ന ആളാണ് ചെന്ന് തല. സതീശൻ സംഘത്തെ വെട്ടുന്നതിന് നടത്തുന്ന നീക്കത്തിന്റെ ആദ്യഘട്ടമാണ് സെമി റോസ് ബെൽ ജോണിന്റെ പ്രതിഷേധ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഒടുവിൽ പറവൂർ മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ പ്രളയ ദുരിതാശ്വാസത്തിന് സംവിധാനം ഒരുക്കി വിദേശ മലയാളികളിൽ നിന്നും വലിയ തുകകൾ തട്ടിയെടുത്തു എന്ന സിപിഎം നേതാക്കളുടെ പരാതികൾക്ക് വളം വച്ചു കൊടുക്കാൻ ചെന്നിത്തല ശ്രമം നടത്തുന്നുണ്ട്. വിജിലൻസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഈ സാമ്പത്തിക തട്ടിപ്പ് കേസ് ഊർജിതമാക്കാൻ ചെന്നിത്തല മറ്റുചില ഗ്രൂപ്പ് നേതാക്കളുമായി ചേർന്നുകൊണ്ട് നീക്കങ്ങൾ നടത്തുന്നതായിട്ടും അറിയുന്നുണ്ട്. ഏതായാലും കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ കെട്ടടങ്ങിയ, നേതാക്കന്മാർ തമ്മിലുള്ള പോര് വീണ്ടും കടുക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.