സിനിമ മേഖലയിലെ അമ്മ വനത്തിൽ ഉരുൾപൊട്ടി.

സിനിമ മേഖലയിലെ അമ്മ വനത്തിൽ ഉരുൾപൊട്ടി.


വാർത്തകൾ വിശദമായി.
സിനിമ ജില്ലയിലെ അമ്മ വന മേഖലയിൽ ഉണ്ടായ
ഉരുൾപൊട്ടലിൽ, വമ്പിച്ച നാശനഷ്ടങ്ങൾ.
ഉരുൾപൊട്ടലിൽ
വൻ മരങ്ങൾ കടപുഴകി വീണ് ലൊക്കേഷനിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.
മൂന്ന് ദിവസമായി പെയ്യുന്ന ഹേമ കാലവർഷത്തിൽ നിരവധി പേർ ഭവന രഹിതരായി.

അർദ്ധ രാത്രിയിൽ വാതിലിൽ മുട്ടുന്നത് പോലുള്ള വലിയ ശബ്ദത്തോടെയാണ് ഉരുൾപൊട്ടിയത്.
രാത്രിയിൽ ലൊക്കേഷനിൽ കിടന്നുറങ്ങാൻ ഭയമായിരുന്നു എന്ന് രക്ഷപ്പെട്ടവർ പറയുന്നു.

ഹേമ മഴയോട് അനുബന്ധിച്ചു
ബംഗാളിൽ നിന്നുള്ള മിത്ര ന്യുന മർദ്ദവും ഈ മേഖലയെ അക്ഷരാർത്ഥത്തിൽ തകർത്ത് കളഞ്ഞു.
ദേവാസുരം പഞ്ചായത്തി ലാണ് ആദ്യം നാശം വിതച്ചത്.

ദേവാസുരം പഞ്ചായത്തിലെ പ്രസിഡന്റ് ശ്രീമാൻ രഞ്ജിത്തിന്റെ അഭിമാന വീട് പീഢനമലയിൽ നിന്നുള്ള മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി.തുടർന്ന് ഉണ്ടായ ഹേമ വെള്ളപ്പൊക്കത്തിൽ
ഇൻഹരിഹർ നഗറിലെ സിദ്ധീഖ്, മുകേഷ്, എന്നിവരുടെ കൊട്ടാരങ്ങളും തകർന്ന് വീണു.

ഇടവേള യിൽ പെയ്ത മഴയിൽ ഇടവേള ബാബു
സുധീഷ്, അന്തരിച്ച മാമുക്കോയ, എന്നിവരുടെയും വീടുകൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മൂന്ന് ദിവസമായി പെയ്യുന്ന ഹേമ മഴയിൽ അമ്മയുടെ പരിസരം മാലിന്യങ്ങൾ കൊണ്ട് നിറയുകയാണ്.

ദുർഗന്ധം സഹിക്കാൻ കഴിയാതെ, പല പ്രമുഖരും മൗനം പാലിച്ചു ഇവിടം വിട്ട് പോകുന്ന കാഴ്ച്ച അതി ദയനീയം തന്നെ. സൂപ്പർ സ്റ്റാർ ഗ്രൂപ്പിൽ നിന്നുള്ള പവർ കണക്ഷൻ ബന്ധം മേഖലയിൽ വിച്ഛേദി ച്ചിരിക്കുകയാണ്.

സിനിമ മേഖലയിൽ നിന്നുള്ള
വൻ സംഘം അമ്മ വനത്തിൽ തമ്പടിച്ചിട്ടുണ്ട്.
പവർ ഗ്രൂപ്പ് എന്ന വാർഡിൽ മാത്രം 15 ഓളം പേർ
ഒഴുക്കിൽപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഇവരെ കണ്ടെത്താൻ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരായ ജഗദീഷ് , ഉർവശി എന്നിവർ ആവശ്യപ്പെട്ടു. ഈ മേഖലയിൽ അപകടം പതിവാണെന്ന് ഒരു സഹ നാട്ടുകാരൻ പറഞ്ഞു.

വർഷങ്ങൾക്കു മുൻപ് ഈ മേഖലയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി
പ്രതികരിച്ച തിലകൻ എന്ന നാട്ടുകാരനെ പവർ ഗ്രൂപ്പിലെ ഒരു സംഘം ആളുകൾ എതിർത്തിരുന്നു. അമ്മ മലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ മുഖ്യതന്ത്രി ഞെട്ടൽ രേഖപ്പെടുത്തി.