ഗൾഫ് രാജ്യങ്ങളും മലയാളികളും തമ്മിലുള്ള ബന്ധത്തിന് ചരിത്രത്തോടൊപ്പം പഴക്കമുണ്ട്. കേരളം എന്ന സംസ്ഥാനത്തിന്റെ ഉയർച്ചയിലും വളർച്ചയിലും ഗൾഫ് പണത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. യഥാർത്ഥത്തിൽ കേരളത്തിൽ സമ്പന്നരുടെ എണ്ണം വർദ്ധിപ്പിച്ചതിൽ ഗൾഫ് നാളുകൾക്കുള്ള പങ്ക് വളരെ വലുതാണ് മലയാളികളായ ലക്ഷക്കണക്കിന് ആൾക്കാരാണ് ഗൾഫ് നാടുകളിൽ ജോലിചെയ്ത് സ്വന്തം കുടുംബം മാന്യമായി സംരക്ഷിച്ചു വരുന്നത്. ഇത് മാത്രമല്ല കേരളത്തിൻറെ ഖജനാവിലേക്ക് മാസംതോറും ആയിരക്കണക്കിന് കോടി രൂപ കൈമാറി കൊണ്ടിരിക്കുന്നതും വിദേശ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള മലയാളികളുടെ സമ്പാദ്യം തന്നെയാണ്. എന്നാൽ ഗൾഫ് എന്ന മലയാളിയുടെ മനോഹര സാമ്രാജ്യം നിലപാടുകളിലും നിയമങ്ങളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയ്യാറായപ്പോൾ അതിൻറെ രൂക്ഷമായ ആഘാതം ഏൽക്കുന്നത് മലയാളികൾക്കും മേൽ ആണ്.
വിവിധങ്ങളായ ഗൾഫ് രാജ്യങ്ങളിൽ ഭരണാധികാരികൾ തൊഴിൽ രംഗത്ത് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി വരികയാണ്. മാസങ്ങൾക്ക് മുൻപാണ് ഒരു ഗൾഫ് രാജ്യമായ ഒമാനിൽ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം കർക്കശമായി നടപ്പിലാക്കുന്ന നിയമം പ്രാബല്യത്തിൽ വരുത്തിയത്. സ്വകാര്യ മേഖലയിൽ തൊഴിലിൽ ഏർപ്പെടുന്ന ആൾക്കാർ ഭൂരിഭാഗവും സ്വദേശികൾ ആയിരിക്കണം എന്ന് നിയമമാണ് ഒമാനിൽ തൊഴിൽ വകുപ്പ് നടപ്പിൽ വരുത്തിയത്. രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനും സ്വന്തം രാജ്യത്ത് തൊഴിൽ മേഖലയിൽ നാട്ടുകാരുടെ പങ്കാളിത്തം വ്യാപകമാക്കുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് ഒമാൻ ഈ തീരുമാനം പ്രഖ്യാപിച്ചത്ഇപ്പോൾ ഒമാന് പുറമേ ഖത്തർ സർക്കാരും തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. സെപ്റ്റംബർ ഒന്നാം തീയതി ഖത്തർ അമീർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത് ആയിട്ടാണ് ന്യൂസ് ഏജൻസി അറിയിക്കുന്നത്. ഖത്തറിലെ വാർത്ത ഏജൻസിയാണ് ഈ അറിയിപ്പ് പുറത്തുവിട്ടത്. വാർത്തയിൽ പറയുന്ന പ്രകാരം ഖത്തർ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഈ തീരുമാനം എടുത്തത് എന്നാണ്.
അന്യ രാജ്യങ്ങളിൽ നിന്നും കുടിയേറുന്ന തൊഴിൽ അന്വേഷകരുടെ എണ്ണം കുറയ്ക്കുന്നതിനും രാജ്യത്തുനിന്നും ഉള്ള ആൾക്കാർക്ക് തൊഴിൽ ചെയ്യുന്നതിന് കൂടുതൽ അവസരം ഒരുക്കുന്നതിനും ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതികൾ ഖത്തർ സർക്കാർ മുന്നോട്ടു വച്ചിട്ട് നാളുകൾ ഏറെയായി. തൊഴിൽ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതിനും, അതുപോലെതന്നെ തൊഴിൽ രംഗത്ത് പ്രവർത്തി പരിചയം ഉള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും ലക്ഷ്യം വയ്ക്കുന്ന ഖത്തറിന്റെ മൂന്നാമത് ദേശീയ വികസന നയത്തിലെ നിർദ്ദേശമാണ് ഇപ്പോൾ സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. ഈ നിർദ്ദേശം നടപ്പിലാക്കുന്ന സാഹചര്യത്തിൽ രാജ്യത്തുള്ള എല്ലാ സ്വകാര്യ കമ്പനികളിലും പുതിയ നിയമപ്രകാരം മാത്രമേ ജോലിക്ക് ആൾക്കാരെ നിയമിക്കാൻ കഴിയുകയുള്ളൂ. പുതിയ തീരുമാനപ്രകാരം ഖത്തറിൽ പ്രവർത്തിച്ചുവരുന്ന സ്വകാര്യ മേഖലയിലെ കമ്പനികളെയും മറ്റും പല തട്ടുകളിലായി തരംതിരിക്കും കമ്പനികളുടെ വലിപ്പം തൊഴിലാളികളുടെ എണ്ണം തൊഴിൽ മേഖലയിലെ വിഭാഗങ്ങൾ ഇവയെല്ലാം പരിഗണിച്ചായിരിക്കും തൊഴിൽ മേഖലയിൽ തരംതിരിവുകൾ നടപ്പിൽ വരുത്തുക ഇത്തരത്തിൽ കമ്പനികളെ പല മേഖലകളായി തിരിച്ചു കൊണ്ട് പുതിയ തലമുറ യുവാക്കളെ തൊഴിൽ രംഗത്തേക്ക് ആകർഷിക്കുന്നതിനും അവർക്ക് തൊഴിലിന് ആവശ്യമായ വിദ്യാഭ്യാസം നൽകുന്നതിനും ഉള്ള പദ്ധതികളാണ് മൂന്നാം ദേശീയ വികസന നയത്തിലൂടെ മുന്നോട്ടു വച്ചിട്ടുള്ളത്.
ഖത്തറിൽ സ്വദേശിവൽക്കരണം നടപ്പിൽ വരുന്ന തോടുകൂടി ഗൾഫ് രാജ്യങ്ങളിലെ മലയാളി സാന്നിധ്യം ഏറെയുള്ള രണ്ടു രാജ്യങ്ങളിൽ മലയാളികൾ തൊഴിൽ രംഗത്ത് പുതിയ പ്രതിസന്ധികളിലേക്ക് എത്തിച്ചേരും എന്നതാണ് വാസ്തവം ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രവാസി മലയാളികൾ മൂന്നുവർഷം മുൻപ് ലോകമെമ്പാടും പടർന്നു പിടിച്ച കോവിഡ് മഹാമാരി ശേഷം വലിയ ദുരിതത്തിൽ ആയിരുന്നു ഗൾഫിലെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിന് മലയാളികൾക്കാണ് കോവിഡ് നിയന്ത്രണം വന്നതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെട്ടത് ഈ ഘട്ടത്തിൽ നാട്ടിലേക്ക് തിരികെയെത്തിയ മലയാളികളിൽ നല്ലൊരു പങ്ക് ആൾക്കാർക്ക് ഇപ്പോൾ പോലും ഗൾഫ് നാട്ടിലേക്ക് തിരികെ പോകാനും ജോലിയിൽ പ്രവേശിക്കാനും കഴിഞ്ഞിട്ടില്ല ഇത് മാത്രമല്ല കോവിഡ് വ്യാപനത്തിന് തുടർന്ന് അടച്ചു പൂട്ടേണ്ടി വന്ന പല വ ൻ കിട സ്വകാര്യ കമ്പനികൾ അടക്കം പലതും തുറന്ന പ്രവർത്തിക്കാത്ത സ്ഥിതി വന്നു തുറന്ന കമ്പനികളിൽ വരെ വീണ്ടും ജോലിക്ക് തിരികെ വിളിച്ചു എങ്കിലും ഇവർക്കെല്ലാം കോവിഡിന് മുമ്പ് നൽകിവന്നിരുന്ന ശമ്പളത്തിൽ വലിയ വെട്ടിക്കുറവ് വരുത്തുകയുണ്ടായി ലോകം എമ്പാടും കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക തകർച്ചയുടെ കാരണം തന്നെയാണ് ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് ഗൾഫ് കമ്പനികളും പറഞ്ഞത്.
കേരളത്തിൻറെ സാമൂഹ്യ സാമ്പത്തിക ഘടനയെ തകർക്കുന്ന ഒന്നാണ് ഗൾഫ് നാടുകളിൽ ഉണ്ടാകുന്ന തൊഴിൽ നിരോധനവും നിയന്ത്രണവും ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് തിരികെ പോരേണ്ടിവരുന്ന സാഹചര്യം ഉണ്ടായാൽ നമ്മുടെ കേരളത്തിൻറെ സാമ്പത്തിക അടിത്തറ തന്നെ തകരുന്ന സ്ഥിതി ഉണ്ടാകും ചെറിയതോതിൽ സാമ്പത്തിക ഭദ്രത ഉണ്ടാക്കി കേരളത്തിൽ മടങ്ങിയെത്തി സ്വന്തമായി എന്തെങ്കിലും തൊഴിൽ സംരംഭം തുടങ്ങാം എന്ന് പ്രവാസി മലയാളികളുടെ ആഗ്രഹങ്ങൾ തകരുന്ന സ്ഥിതിയാണ് ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നത് സമീപകാല സംഭവങ്ങൾ പലതും ഇത്തരം അനുഭവങ്ങളുടെ തെളിവാണ് വിദേശരാജ്യങ്ങളിൽ ജോലിചെയ്ത് സ്വന്തം നാട്ടിൽ ഒരു സംരംഭം തുടങ്ങാൻ പണവുമായി എത്തുന്ന പ്രവാസികൾ കയ്യിൽ ഉണ്ടായിരുന്ന പണവും വായ്പയും വാങ്ങി എന്തെങ്കിലും സംരംഭം തുടങ്ങിയാൽ അത് പൂട്ടിക്കാനുള്ള തൊഴിലാളി സംഘടനകളുടെ അന്യായമായ പ്രവർത്തനങ്ങളാണ് ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നത് മാറിമാറി വരുന്ന എല്ലാ സർക്കാരുകളും പ്രവാസി മലയാളികളുടെ തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും എന്ന് വീരവാദം മുഴക്കാറുണ്ടെങ്കിലും ഇതൊന്നും അനുഭവത്തിൽ വരാറില്ല രണ്ടും കൽപ്പിച്ച് എന്തെങ്കിലും ഒരു സംരംഭം നാടിനോടുള്ള സ്നേഹം കൊണ്ടും ജീവിക്കാനുള്ള മോഹം കൊണ്ടും ഒരു പ്രവാസി മുന്നോട്ടുവന്നാൽ അവനെ മുട്ടുകുത്തിക്കുന്ന ട്രേഡ് യൂണിയൻ നേതാക്കളും പ്രവർത്തന ശൈലിയും ആണ് കേരളത്തിൽ ഇപ്പോഴും ഉള്ളത്.
മലയാളികളുടെ കാലങ്ങളായുള്ള മോഹവും സ്വപ്നവും ആണ് ഗൾഫ് രാജ്യങ്ങളിലെ ജോലി എന്നത് വിദ്യാഭ്യാസം പൂർത്തിയാക്കി അവിടെ ജോലിക്ക് എത്തിപ്പെടാൻ കഴിഞ്ഞാൽ മാന്യമായ വരുമാനവും സ്വന്തം കുടുംബം സംരക്ഷിക്കാനുള്ള സാഹചര്യവും ഉണ്ടാവും എന്നതാണ് മുൻകാല അനുഭവങ്ങൾ അതുകൊണ്ടുതന്നെയാണ് കേരളം വലിയ പുരോഗമനത്തിലേക്ക് നീങ്ങുമ്പോഴും തൊഴിലിന്റെ കാര്യത്തിൽ പുതിയ തലമുറ വരെ ഗൾഫ് നാടുകളിലേക്ക് ഉന്നം വയ്ക്കുന്നത് എന്നാൽ കാലത്തിൻറെ മാറ്റം ഗൾഫ് നാടുകളിലും പ്രകടമാകുന്നു എന്നതാണ് ഖത്തറിലും ഒമാനിലും നടപ്പിലായി കൊണ്ടിരിക്കുന്ന പുതിയ തൊഴിൽ നിയമങ്ങൾ അവരെ സംബന്ധിച്ചിടത്തോളം അവരുടെ രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ തൊഴിലും കൂടുതൽ വരുമാനവും ഉറപ്പാക്കേണ്ട ബാധ്യത അവിടുത്തെ ഗവൺമെൻറ്കൾക്ക് ഉണ്ട് അതിനുള്ള നിയമങ്ങളാണ് അവർ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത് അതുകൊണ്ടുതന്നെ അത്തരം നടപടികളെ എതിർക്കുവാൻ ഒരു ന്യായവും ഇല്ല എന്തായാലും ശരി പതിറ്റാണ്ടുകളായി മലയാളികളുടെ ആശാകേന്ദ്രമായി നിലനിന്നു വരുന്ന ഗൾഫ് രാജ്യങ്ങളും അവിടങ്ങളിലെ തൊഴിൽ സാധ്യതയും മലയാളിക്ക് ഇനി വെറും സ്വപ്നമായി മാറുമോ എന്ന് ഭയപ്പാടിലാണ് പ്രവാസികളായ നമ്മുടെ സഹോദരങ്ങൾ.