രാഹുൽ ഗാന്ധി മനസ്സ് തുറന്നു – ജനത്തിന്റെ കണ്ണ് നിറഞ്ഞു.

രാഹുലിന്റെ വികാരപരമായ പ്രസംഗം റിപ്പോർട്ട് ചെയ്തത് ഉത്തരേന്ത്യൻ മാധ്യമങ്ങൾ.

റെക്കാലത്തെ ഇടവേളക്കുശേഷമാണ് ജമ്മു കാശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.ജമ്മുകാശ്മീരിന്റെ സ്വയംഭരണ അവകാശം മോദി സർക്കാർ എടുത്തുകളഞ്ഞതിനുശേഷം വർഷങ്ങൾ കടന്നപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ എല്ലാ പാർട്ടികളും തുടങ്ങിക്കഴിഞ്ഞു.കോൺഗ്രസ് പാർട്ടിയുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയത് രാജ്യത്തിൻറെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി ആയിരുന്നു. പതിവുകൾ വിട്ട് ജമ്മുകാശ്മീരിലെ ജനങ്ങളുടെ മാത്രം പ്രശ്നങ്ങളിലേക്കും അവരുടെ വികാരവിചാരങ്ങൾ തിരിച്ചറിഞ്ഞ കുടുംബ അംഗം എന്നപോലെയും ആണ് രാഹുൽ ഗാന്ധി അവിടെ പ്രസംഗിച്ചത്.ജമ്മു കാശ്മീരിലെ അനന്ത് നാഗിൽ ഒരു വമ്പൻ റാലിക്ക് ശേഷം നടന്ന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പച്ച മനുഷ്യനായി ഹൃദയം തുറന്ന് സംസാരിച്ചത്. രാഹുലിന്റെ പ്രസംഗം കേട്ടിരുന്ന ജനങ്ങളുടെ കണ്ണുനിറയുന്ന സാഹചര്യം വരെ ഉണ്ടായി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.രാഹുലിന്റെ വേദിക്ക് മുന്നിൽ ഇരുന്ന സ്ത്രീകളുടെ കണ്ണുകൾ നിറയുന്ന കാഴ്ച അവിടെ റിപ്പോർട്ടിങ്ങിനായി എത്തിയ മാധ്യമ പ്രവർത്തകരാണ് വാർത്തയായി പുറത്തുവിട്ടത്.

ജമ്മു കാശ്മീരിലെ അടക്കം ഇന്ത്യൻ ജനങ്ങളുമായി രക്തബന്ധമുള്ള രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ.ഇത് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതു പോലെയുള്ള കപട പ്രസ്താവനയല്ല.നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തുടങ്ങി ഇന്ദിരാഗാന്ധിയിലും എൻറെ പിതാവായ രാജീവ് ഗാന്ധിയിലും നിറഞ്ഞുനിന്ന രക്തബന്ധമാണ് എൻറെ ശരീരത്തിലുള്ള ഞരമ്പുകളിലും നിറഞ്ഞു നിൽക്കുന്നത്.ആ രക്തബന്ധം തന്നെയാണ് എന്നെ കേൾക്കുന്ന നിങ്ങളും ഞാനും തമ്മിലുള്ളത്.അത് ഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ല.രാഹുൽ ഗാന്ധി സമ്മേളനവേദിയിൽ വികാരഭരിതനായി സംസാരിച്ചപ്പോഴാണ് കേട്ടിരുന്ന സ്ത്രീകളടക്കമുള്ള പ്രവർത്തകർ കണ്ണുതുടയ്ക്കുന്ന അനുഭവം ഉണ്ടായത്.

ആവേശപ്രകടനത്തിനൊന്നും മുതിരാതെ വളരെ പക്വതയോടെ രാജ്യത്തിൻറെ ഇപ്പോഴത്തെ സ്ഥിതിയും മൂന്നാമതും അധികാരത്തിൽ എത്തിയ ബിജെപി സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പ്രവർത്തനങ്ങളും എങ്ങനെയാണ് ഇന്ത്യയിലെ ജനങ്ങളെ ദുരിതത്തിൽ ആക്കുന്നത് എന്ന് രാഹുൽ ഗാന്ധി എണ്ണിയെണ്ണി പറഞ്ഞു.എൻറെ അപ്പൂപ്പന്റെ കാലം മുതൽ ജമ്മുകാശ്മീരിലെ സമാധാനകാംക്ഷികൾ ആയ ജനങ്ങൾ പ്രത്യേക സ്വാതന്ത്ര്യവും സൗകര്യവും അനുഭവിച്ചത് ജീവിച്ചതാണ്.സ്വാതന്ത്ര്യം പ്രാപിച്ച ശേഷം ഇന്ത്യ വിഭജിച്ചപ്പോൾ ജമ്മുകാശ്മീരിലെ ജനങ്ങൾക്ക് നൽകിയ പ്രത്യേക അവകാശമായിരുന്നു സ്വയംഭരണ സംസ്ഥാനം എന്നത്.വെറും മതപരമായ വൈരാഗ്യത്തിന്റെ പേരിലാണ് ബിജെപിയും പ്രധാനമന്ത്രിയും ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞത് രാഹുൽ ഗാന്ധി പറഞ്ഞു.ഈ തീരുമാനം വന്നശേഷം ഇവിടെയുള്ള ജനങ്ങൾ വലിയ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു.ഈ തെരഞ്ഞെടുപ്പ് നമുക്ക് മുന്നിൽ ഒരു വെല്ലുവിളിയാണ്.ഇതിനകം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലൂടെ ബിജെപി എന്ന പാർട്ടിയെയും നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെയും മാനസികമായി പരാജയപ്പെടുത്താൻ നമുക്ക് കഴിഞ്ഞു.ഇനി വേണ്ടത് തെരഞ്ഞെടുപ്പിലെ ഇവരുടെ സമ്പൂർണ്ണ പരാജയമാണ്.അത് എത്രയും വേഗം ഉണ്ടാകും എന്നാണ് എൻറെ പ്രതീക്ഷ.കാരണം കഴിഞ്ഞ 10 വർഷക്കാലം ബിജെപി ഒറ്റയ്ക്ക് ഭരിച്ചിരുന്നു എങ്കിൽ ഇപ്പോൾ മറ്റു പാർട്ടികളെ ആശ്രയിച്ചുകൊണ്ടാണ് ഭരണം മുന്നോട്ടുപോകുന്നത്.ഈ തട്ടിക്കൂട്ടിയ സർക്കാർ ഏറെക്കാലം മുന്നോട്ടു പോകില്ല എന്നത് ഉറപ്പാണ്.നമുക്ക് ഒരുമിച്ച് നിൽക്കാം.ഏറെ വൈകാതെ ജമ്മു കാശ്മീരിനെ ഒറ്റപ്പെടുത്തിയ കേന്ദ്രസർക്കാരിൻറെ നിയമനടപടി റദ്ദ് ചെയ്തു കൊണ്ട് പഴയ ജമ്മുകാശ്മീരിനെ വീണ്ടെടുക്കാൻ ജീവനുള്ള കാലത്തോളം ഞാൻ ശ്രമിക്കും എന്നുകൂടി ജമ്മുകാശ്മീർ ജനതയ്ക്ക് മുൻപിൽ രാഹുൽ ഗാന്ധി ഉറപ്പുനൽകുകയും ഉണ്ടായി.

കഴിഞ്ഞ 10 വർഷക്കാലത്തെ രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയ നേതാവ് അല്ല ഇപ്പോൾ ഉള്ളത്.ഏറ്റുവാങ്ങേണ്ടി വന്ന നിരവധി ദുരനുഭവങ്ങൾ രാഹുൽഗാന്ധിയെ വലിയ വലിയ പാഠങ്ങൾ പഠിപ്പിച്ചിരിക്കുന്നു.അതുകൊണ്ടുതന്നെ അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും കരുത്താർജിച്ച് ഏത് വെല്ലുവിളിയെയും നേരിടാൻ കഴിയുന്ന അതിശക്തനായ ഒരു നേതാവായി ഇപ്പോൾ രാഹുൽഗാന്ധി മാറിയിരിക്കുന്നു.ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണിയുടെ തലവനാണ് രാഹുൽ ഗാന്ധി. അതുപോലെതന്നെ കോൺഗ്രസ് പാർട്ടിക്കകത്ത് ചോദ്യം ചെയ്യപ്പെടാത്ത നേതാവായും അദ്ദേഹം വളർന്നു കഴിഞ്ഞു.സമീപകാലത്തായി രാഹുൽഗാന്ധി നടത്തുന്ന പ്രസ്താവനകളും ഇടപെടലുകളും ദേശീയതലത്തിൽ മാത്രമല്ല ആഗോളതലത്തിൽ വരെ മാധ്യമ ചർച്ചകളിൽ നിറയുന്നു എന്നതാണ് വാസ്തവം.ഇതെല്ലാം കണ്ടുകൊണ്ടിരുന്നത് ആകാം ബിജെപിയുടെ അതിശക്തമായ ശബ്ദം എന്ന് പറഞ്ഞിരുന്ന നേതാവ് സ്മൃതി ഇറാനി പോലും രാഹുൽഗാന്ധിയെ പുകഴ്ത്തിക്കൊണ്ട് കഴിഞ്ഞദിവസം രംഗത്ത് വന്നത്.രാഹുൽ ഗാന്ധിയെ ചെറുതായി കണ്ടിട്ട് കാര്യമില്ല എന്നും പഴയ രാഹുൽഗാന്ധി അല്ല ഇപ്പോൾ ലോകസഭയുടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കുന്ന രാഹുൽ ഗാന്ധി എന്നും ആണ് അവർ പരസ്യമായി പറഞ്ഞത്. ആഗോളതലത്തിൽ വാർത്താവിനിമയ മേഖലയിലും.ടെലിക കമ്മ്യൂണിക്കേഷൻ രംഗത്തും മുമ്പനായി നിൽക്കുന്ന സാം പത്രോദ കഴിഞ്ഞദിവസം നടത്തിയ ഒരു അഭിപ്രായ പ്രകടനം കൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.രാഹുൽഗാന്ധി എന്ന നേതാവ് ഇപ്പോൾ എത്തിനിൽക്കുന്നത് സ്വന്തം പിതാവായ രാജീവ് ഗാന്ധിയെക്കാൾ ഉയരത്തിലാണ്.രാഷ്ട്രീയ വിഷയങ്ങളിൽ മാത്രമല്ല സമസ്ത തലങ്ങളിലും രാഹുൽഗാന്ധി ഒരു വിദഗ്ധനായി വളർന്നിരിക്കുന്നു.ഏത് വിഷയം ആര് ഉയർത്തുമ്പോഴും ആ വിഷയത്തിന്റെ പ്രശ്നപരിഹാരത്തിന് ന്യായവും നീതിയുക്തവുമായ നിർദ്ദേശവുമായി രംഗത്തു വരാൻ ഇപ്പോൾ രാഹുൽ ഗാന്ധിക്ക് കഴിയുന്നു.ബുദ്ധിയുടെ കാര്യത്തിലും പ്രായോഗിക തലത്തിലും രാഹുൽ ഗാന്ധി ഏറ്റവും സീനിയറായ നേതാവിനെക്കാൾ മുന്നിൽ എത്തിയിരിക്കുന്നു എന്ന് പറയുന്നതിൽ അഭിമാനം ഉണ്ട് എന്നാണ് സാം പത്രോദ പറഞ്ഞത്