ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് കോൺഗ്രസ് പാർട്ടിക്ക് വലിയ തലവേദന ഉണ്ടാക്കിയാണ് മഹിളാ കോൺഗ്രസ് നേതാവ് രംഗത്ത് വന്നിരിക്കുന്നത്.കോൺഗ്രസ് പാർട്ടിയിൽ വനിതകൾക്ക് അവസരവും സീറ്റും ലഭിക്കണമെങ്കിൽ നേതാക്കൾക്കും മുന്നിൽ കിടന്നു കൊടുക്കേണ്ട സ്ഥിതിയാണ് ഉള്ളത് എന്ന് ആണ് മഹിളാ കോൺഗ്രസ് നേതാവ് പരസ്യമായി ആക്ഷേപിച്ചിരിക്കുന്നത്.ഹരിയാനയിലെ മഹിളാ കോൺഗ്രസിൻറെ നേതാവും രണ്ടു തവണ എം എൽ എയുമായി മാറിയ ശാരദ രത്തോർ ആണ് ഇപ്പോൾ പാർട്ടിയുടെ നേതാക്കന്മാർക്കെതിരെ പരസ്യമായി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.ശാരദ പാർട്ടി യോഗത്തിൽ നടത്തിയ പ്രസംഗം അതേപടി വീഡിയോയിൽ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഹരിയാനയിലെ ബിജെപി പാർട്ടിയുടെ ഐടി സെൽ അധ്യക്ഷനായ അമിത മാളവിയ ആണ്.ഇയാളുടെ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കേരളത്തിന് പിന്നാലെ ഹരിയാനയിലും കോൺഗ്രസിൽ കാസ്റ്റിംഗ് കൗച്ച് എന്ന കുറിപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ രാഷ്ട്രീയ രംഗത്ത് വലിയ വിവാദമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പാർട്ടിക്ക് ദോഷകരമായ പരസ്യ പ്രസ്താവന നടത്തിയ ശാരദയ്ക്കെതിരെ പാർട്ടി തലത്തിൽ നടപടിയെടുക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരമായതിനാൽ മഹിളാ കോൺഗ്രസ് നേതാവിന്റെ ഈ പ്രസ്താവന വലിയതോതിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ ബിജെപി എല്ലാം ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.ശാരദ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ മാത്രമല്ല കേരളത്തിൽ ഇതേ തരത്തിൽ വിവാദ പ്രസ്താവന നടത്തിയ മഹിളാ കോൺഗ്രസ് നേതാവും എഐസിസി അംഗവും ആയിരുന്ന സിമി റോസ് ബെൽ ജോണിന്റെ പ്രസ്താവനയും വലിയ തോതിൽ ഇതിനോടൊപ്പം ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നുണ്ട്.
ആഴ്ചകൾക്കു മുൻപാണ് കേരളത്തിലെ പി എസ് സി അംഗം കൂടിയായിരുന്ന മുതിർന്ന മഹിളാ കോൺഗ്രസ് നേതാവ് സിമി റോസ് ബെൽ ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ചാനലുകൾക്ക് മുന്നിൽ വന്നത്.കോൺഗ്രസ് പാർട്ടിയിൽ പാർട്ടി പദവികളും പാർലമെൻററി പദവികളും ലഭിക്കണമെങ്കിൽ നേതാക്കൾ ആയ ആണുങ്ങൾക്ക് ഒപ്പം കിടക്ക പങ്കിടേണ്ട ഗതികേടാണ് ഉള്ളത് എന്നും മാന്യമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്കും കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിയില്ല എന്നും ഒക്കെയാണ് അവർ തുറന്നു പറഞ്ഞത്.ഇതിൻറെ പേരിൽ സിമി റോസ് ബെല്ലിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.സെമി റോസ് ബെൽ തുറന്നു പറച്ചിൽ നടത്തിയതിന് അനുകൂലിച്ചുകൊണ്ട് മറ്റു ചില മഹിളാ കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നെങ്കിലും പരസ്യമായി എന്തെങ്കിലും പറയാൻ ഇവർ ധൈര്യം കാണിച്ചില്ല.തുറന്നുപറഞ്ഞതിന്റെ പേരിൽ സിമി റോസ് ബെൽ പാർട്ടിയിൽ നിന്നും പുറത്തായ അനുഭവം കണ്ടു കൊണ്ടാണ് മറ്റു സ്ത്രീകൾ പരസ്യമായി എന്തെങ്കിലും പറയുന്നതിന് മടിച്ചത്.
ഹരിയാനയിലെ കോൺഗ്രസ് എം എൽ എ കൂടിയായ ശാരദ പാർട്ടി പ്രവർത്തകർ പങ്കെടുത്ത യോഗത്തിലാണ് നേതാക്കളുടെ ലൈംഗിക ആസക്തി തുറന്നു പറഞ്ഞത്.കോൺഗ്രസിന്റെ നേതാക്കളിൽ പലരും മഹിളാ കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ലൈംഗിക കണ്ണിലൂടെയാണ് കാണുന്നത് എന്നും ഇതിൻറെ ഫലമായാണ് ആശാസ്യമല്ലാത്ത ഏർപ്പാടുകൾക്ക് സ്ത്രീകളായ കോൺഗ്രസ് പ്രവർത്തകർക്ക് കീഴടങ്ങേണ്ടി വരുന്നത് എന്നും ശാരദ പ്രസംഗത്തിൽ പറയുന്നുണ്ട്.പഴയകാല കോൺഗ്രസ് നേതാക്കൾ സ്വഭാവ മഹിമയുടെ കാര്യത്തിലും സഹപ്രവർത്തകരോട് കാണിക്കുന്ന ഇടപെടലിലും മാന്യത പുലർത്തിയിരുന്നവരാണ് എന്നും ശാരദ പറഞ്ഞുവെക്കുന്നുണ്ട്.ഇത് താൻ തുറന്നു പറയുമ്പോൾ പുരുഷന്മാരായ നേതാക്കൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് തനിക്കെതിരെ വാളെടുക്കുമെന്നും എന്നാൽ തന്നെപ്പോലെ തന്നെ മറ്റു പല സഹോദരിമാരും ഇത്തരം ദുരനുഭവങ്ങൾ ആവർത്തിച്ച് തന്നോട് പറയുന്നതിനാലാണ് ഇത്തരത്തിൽ തുറന്നു പറയാൻ താൻ തയ്യാറായത് എന്നും ശാരദ പ്രസംഗത്തിൽ പറയുന്നുണ്ട്.കോൺഗ്രസ് പാർട്ടി ഇപ്പോഴും രാജ്യത്ത് വലിയ ജനകീയ പിന്തുണയുള്ള പാർട്ടിയാണ്.ആ പാർട്ടിയുടെ നേതൃത്വത്തിൽ വന്നിട്ടുള്ള ചിലരാണ് പാർട്ടിയെ തകർക്കുന്നത്.
കോൺഗ്രസ് പാർട്ടിയിൽ സീറ്റ് അടക്കം അവസരങ്ങൾ ലഭിക്കണമെങ്കിൽ ഒന്നുകിൽ ശരീരം നൽകണം അല്ലെങ്കിൽ പണം നൽകണം എന്ന സ്ഥിതിയാണ് നിലനിൽക്കുന്നത് എന്ന് ശാരദ പറയുന്നുണ്ട്.സീറ്റുകൾ നിയമസഭാ തിരഞ്ഞെടുപ്പിലും പാർലമെൻറ് തെരഞ്ഞെടുപ്പിലും കച്ചവടം നടത്തുന്ന രീതി നേതാക്കൾ ഇപ്പോഴും തുടരുന്നുണ്ട് എന്നും അവർ പറയുകയുണ്ടായി.തെരഞ്ഞെടുപ്പ് കടന്നുവരുമ്പോൾ സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നവരോട് തെരഞ്ഞെടുപ്പ് ഫണ്ട് എന്ന രീതിയിലാണ് കോടിക്കണക്കിന് രൂപ വരെ നേതാക്കൾ പിഴിഞ്ഞ് എടുക്കുന്നത്.ഈ പ്രവണത കൃത്യമായി തെളിവുകൾ അടക്കം പാർട്ടി ഹൈക്കമാൻ്റിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഒരു പരിഹാരവും കണ്ടിട്ടില്ല എന്ന പരാതിയും ശാരദ പറയുന്നുണ്ട്.ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ശക്തമായ ഈ അന്തരീക്ഷത്തിൽ ഹരിയാനയിൽ കേരളത്തിലെ കോൺഗ്രസ് ചരിത്രവും വലിയ പ്രചാരത്തിൽ ആണ്. കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് അകത്തുള്ള കാസ്റ്റിംഗ് കൗച്ച് പ്രയോഗം ഹരിയാനയിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.ഏതായാലും കേരളത്തിലെ മഹിളാ കോൺഗ്രസ് നേതാവ് തുറന്ന് വിട്ട കാസ്റ്റിംഗ് കൗച്ച് എന്ന ഭൂതം ഇപ്പോൾ ഉത്തരേന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്.ഹരിയാന കോൺഗ്രസ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പുറത്തുവന്ന മഹിളാ കോൺഗ്രസ് നേതാവിന്റെ തുറന്ന പറച്ചിൽ പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന കാര്യത്തിൽ സംശയം ഇല്ല