ഹരിയാനയിലെയും കാശ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർത്തീകരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യം ഭരിക്കുന്ന ബിജെപി എന്ന പാർട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുന്നതായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി തോൽവി ഏറ്റുവാങ്ങും എങ്ങനെയും വിജയിച്ചു വരുന്നതിനു വേണ്ടിയുള്ള പല ശ്രമങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത ഷായുടെയും നേതൃത്വത്തിൽ നടത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടിട്ടില്ല എന്നാണ് പുറത്തുവരുന്ന സർവ്വേഫലങ്ങൾ വ്യക്തമാക്കുന്നത്. കാശ്മീരിലും ഹരിയാനയിലും തറപറ്റി പോയിരുന്ന കോൺഗ്രസ് പാർട്ടി അതിശക്തമായ തിരിച്ചുവരവ് നടത്തും എന്നാണ് പ്രവചന ഫലങ്ങൾ സൂചിപ്പിക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് തോൽവി ഉണ്ടായാൽ അത് വലിയ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഇതെല്ലാം തിരിച്ചറിയുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പാർട്ടിയുമായി വലിയ അകലം പാലിച്ച ആർ എസ് എസ് സംഘപരിവാർ നേതാക്കളുമായി ചർച്ച നടത്തുകയും എങ്ങനെയെങ്കിലും പാർട്ടിയോട് കൂടുതൽ അടുപ്പിക്കുവാൻ ശ്രമം നടത്തുകയും ചെയ്തു എങ്കിലും ഈ നീക്കവും ഫലം കണ്ടിട്ടില്ല എന്നാണ് പറയപ്പെടുന്നത്.
ജമ്മു കാശ്മീരിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപിക്ക് തോൽവിയാണ് ഉണ്ടാകുന്നതെങ്കിൽ വരാനിരിക്കുന്ന മറ്റു ചില സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ഇത് ആവർത്തിക്കപ്പെടുന്നു എന്ന ഭയവും ബിജെപി നേതൃത്വത്തിന് ഉണ്ട്. ഹരിയാന കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ ആറുമാസത്തിനുള്ളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഡൽഹിയിലും ഗുജറാത്തിലും ഒക്കെ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. ഇപ്പോൾ നടന്നിട്ടുള്ള രണ്ടു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാണ് ഉണ്ടാകുന്നതെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഈ തോൽവി ശക്തമായി പ്രതികരിക്കും എന്ന് ഭയപ്പാടും ബിജെപി നേതാക്കൾക്ക് ഉണ്ട്.ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ സംസ്ഥാനങ്ങളിൽ വിജയത്തിന് വേണ്ടി തന്ത്രപരമായ നീക്കങ്ങളാണ് രാഹുൽഗാന്ധിയും കോൺഗ്രസ് പാർട്ടിയും നടത്തിയത്. ഹരിയാനയിൽ ആം ആത്മി പാർട്ടിയുമായി കോൺഗ്രസ് സഖ്യ ചർച്ച നടത്തിയിരുന്നതാണ്. എന്നാൽ ആപ്പ് പാർട്ടി നേതാക്കൾ നിരവധി സീറ്റുകൾക്കായി വാശിപിടിച്ചപ്പോൾ രാഹുൽഗാന്ധി തന്നെ മുൻകൈ എടുത്താണ് അവരെ ഒഴിവാക്കുന്ന തീരുമാനത്തിൽ എത്തിയത്. ഈ തീരുമാനം ഹരിയാനയിലെ കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും വലിയ ആവേശം ഉണ്ടാക്കിയെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നത്. ആപ്പ് പാർട്ടിക്ക് കീഴടങ്ങിയിരുന്നെങ്കിൽ പാർട്ടി പ്രവർത്തകർ തന്നെ വലിയ നിരാശയിൽ ആകുമായിരുന്നു എന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഇതുപോലെ തന്നെ ജമ്മു കാശ്മീരിന്റെ കാര്യത്തിൽ മാസങ്ങൾക്കു മുൻപ് കോൺഗ്രസ് വിട്ടുപോയ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് സ്വന്തമായി പാർട്ടി വരെ ഉണ്ടാക്കിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പാർട്ടി ബന്ധങ്ങൾ അകറ്റി കോൺഗ്രസിനെതിരായ മത്സരത്തിന് ഇല്ല എന്ന് പ്രഖ്യാപിച്ചത്. ബിജെപിയുടെ പ്രതീക്ഷകളെ തകർത്തു കളഞ്ഞു കാശ്മീരിലും കോൺഗ്രസും സത്യകക്ഷികളും വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുന്നു എന്നാണ് സർവേ റിപ്പോർട്ടുകൾ പറയുന്നത്. ഹരിയാനയിൽ ആണെങ്കിൽ ബിജെപി സ്വന്തമാക്കി അടുപ്പിച്ചു നിർത്തിയിരുന്ന കർഷക ജനത മുഴുവൻ കേന്ദ്രസർക്കാരിൻറെ ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സമര രംഗത്താണ്. ബിജെപിക്ക് തുണയായി നിന്നിരുന്ന ജാട്ട് സമുദായം ബിജെപി ബന്ധം ഉപേക്ഷിച്ചു. അതുപോലെതന്നെ രജപുത്ര സമുദായവും ബിജെപിയുമായുള്ള ബന്ധം അകറ്റിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണങ്ങളിൽ അവസാന ഘട്ടത്തിൽ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ പ്രവർത്തനങ്ങൾ കോൺഗ്രസ് പാർട്ടിയിൽ വലിയ ആവേശവും ഊർജ്ജവും ഉണ്ടാക്കിയെന്നാണ് അവിടുത്തെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കാശ്മീരിൽ ആണെങ്കിൽ ഭൂരിപക്ഷം കിട്ടില്ല എന്ന് ഉറപ്പു വന്ന ബിജെപി ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി ആകാൻ എങ്കിലും കഴിയണമെന്ന് തരത്തിലുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്.
ഇതിനൊക്കെ പുറമെയാണ് ആറുമാസത്തിനുള്ളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഗുജറാത്തിലും ഡൽഹിയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകുന്ന ഫലങ്ങൾ. ഈ സംസ്ഥാനങ്ങളിലും തിരിച്ചടി ഉണ്ടായാൽ കേന്ദ്രസർക്കാരിൻറെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും എന്ന ബിജെപി നേതൃത്വം തിരിച്ചറിയുന്നുണ്ട്. ഈ ആശങ്ക പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉണ്ട്. അതുകൊണ്ടുതന്നെ വലിയ ആശങ്കയിൽ ആണ് ബിജെപിയുടെ നേതാക്കൾ. മൂന്നാം മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതെ വന്ന സാഹചര്യത്തിൽ ഘടകകക്ഷികളുടെ പിന്തുണയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഈ ഘടകകക്ഷികൾ എപ്പോൾ വേണമെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി വിടുന്നതിന് തയ്യാറാകും എന്ന ഭയപ്പാടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഒക്കെ ഉണ്ട്. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ ശക്തമായ അടിത്തറയായി നിലനിന്നിരുന്നത് ആർ എസ് എസ് സംഘപരിവാർ സംഘടനകളുടെ ബലമായിരുന്നു ഈ സംഘടനകളും ആയി പാർട്ടി നേതൃത്വം നൽകുന്നതാണ് ബിജെപിയെ പ്രതിസന്ധിയിൽ ആക്കിയത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയുടെ പ്രസിഡന്റായ ജെ.പി. നദ്ദ ബിജെപി എന്ന പാർട്ടിക്ക് ഇപ്പോൾ ആർഎസ്എസിന്റെ സഹായം ആവശ്യമില്ല എന്നും പാർട്ടിയിൽ സ്വന്തം നിലയിൽ തന്നെ അധികാരത്തിൽ എത്തുന്നതിനു വേണ്ട ശക്തിയിൽ എത്തി എന്നും പരസ്യമായി പ്രസംഗിച്ചതാണ് ആർഎസ്എസ് നേതാക്കളെ ബിജെപി എന്ന പാർട്ടിയുമായി അകത്തിയത്. ഈ അകൽച്ച ആർ എസ് എസ് സംഘപരിവാർ സംഘടനകളുടെ നേതാക്കൾ ഇപ്പോഴും തുടരുകയാണ്. ഇവരെ തിരികെ കൊണ്ടുവരുവാനും പാർട്ടിയുമായി അടുപ്പിക്കുവാനും മുതിർന്ന ബിജെപി നേതാക്കളെ വരെ ഉപയോഗിച്ചുകൊണ്ട് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.
പത്തുവർഷത്തെ ഒറ്റയ്ക്കുള്ള ഭരണവും മൂന്നാം സർക്കാരിൽ ഘടകകക്ഷികളുടെ പിന്തുണയിലും എത്തേണ്ടിവന്ന ബിജെപി എന്ന പാർട്ടി തകർച്ചയിലേക്ക് തുടരെത്തുടരെ വീഴുന്ന സ്ഥിതിയിലേക്ക് ആണ് എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇപ്പോൾ നടക്കുന്ന രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലും പിന്നീട് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും തോൽവിയാണ് സമ്മാനിക്കുന്നതെങ്കിൽ കേന്ദ്രസർക്കാരും അപകടത്തിൽ ആകും. പ്രത്യേകിച്ച് ഗുജറാത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ നരേന്ദ്രമോദി കഷ്ടിച്ചു ജയിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടി തോൽവിയാണ് വരുന്നതെങ്കിൽ കേന്ദ്രസർക്കാരിൻറെ നിലനിൽപ്പ് വിഷമത്തിലാകും. ഗുജറാത്ത് സംസ്ഥാനം വീണ്ടും പിടിച്ചെടുക്കുന്നതിന് വേണ്ടി കോൺഗ്രസ് പാർട്ടി തന്ത്രപരമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പുതിയ ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് പാർട്ടിയെ സജ്ജമാക്കാൻ ആണ് ഇപ്പോൾ ശ്രമം തുടങ്ങിയിരിക്കുന്നത്. ഇത് ഫലം കണ്ടാൽ ബിജെപി എന്ന പാർട്ടിയുടെ പരിപൂർണ്ണ പരാജയത്തിന്റെ തുടക്കമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.