കോട്ടയത്ത് ഇടതു കക്ഷികളുടെ തമ്മിലടി.

സിപിഐയും, മാണികേരളയും ഏറ്റുമുട്ടുന്നു.

കോട്ടയം ഇടുക്കി പത്തനംതിട്ട തുടങ്ങിയ മധ്യ തിരുവിതാംകൂർ ജില്ലകളിൽ അത്യാവശ്യം ആധിപത്യം ഉള്ള ഒരു പാർട്ടിയാണ് കേരള കോൺഗ്രസ്സ് പാർട്ടി . ഈ പാർട്ടി ഒറ്റ പാർട്ടിയായി നിന്ന് കാലത്ത് ആര് കേരളം ഭരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള ശക്തി ഉണ്ടായിരുന്നു. പിന്നീട് കേരള കോൺഗ്രസ് എന്ന പാർട്ടി ഒരു സ്ഥിരം പിളർപ്പൻ പാർട്ടിയായി മാറി. ഇപ്പോൾ കേരളത്തിൽ അഞ്ച്ലധികം കേരള കോൺഗ്രസുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഈ പറയുന്ന മധ്യതിരുവിതാംകൂറിലെ ജില്ലകളിൽ മേഖലകൾ തിരിച്ച് സ്വാധീനം വളർത്തിയെടുത്തിട്ടുള്ള മറ്റൊരു പാർട്ടിയാണ് സിപിഐ .ഈ രണ്ടു പാർട്ടികളും തെരഞ്ഞെടുപ്പുകളിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയിരുന്ന കാലം ഉണ്ടായിരുന്നു. രാഷ്ട്രീയ സംവിധാനത്തിൽ കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയും സിപിഎം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യം മുന്നണിയും കേരളത്തിൽ ശക്തികേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. എൽഡിഎഫ് എന്നും യുഡിഎഫ് എന്നും രണ്ടു മുന്നണികളാണ് പ്രാധാന്യത്തോടുകൂടി കേരള രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത്.. ഈ രണ്ടു മുന്നണികളിൽ എൽഡിഎഫിലെ പ്രധാന ഘടകകക്ഷികൾ ആണ് മാണി ഗ്രൂപ്പ് കേരള കോൺഗ്രസും സിപിഐയും. കോട്ടയം ഇടുക്കി ജില്ലകളിൽ ഈ രണ്ട് ഇടതു ഘടകകക്ഷികളും തമ്മിൽ ഇപ്പോൾ പൊരിഞ്ഞ അടിയിലാണ് എത്തിയിരിക്കുന്നത് .മാണി ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ കോട്ടയം ജില്ല നേത്രയോഗം കഴിഞ്ഞ ദിവസം നടന്നപ്പോൾ സിപിഐ ജില്ലാ സെക്രട്ടറിയെയും മറ്റു ചില നേതാക്കളെയും പേരെടുത്ത് പറഞ്ഞുകൊണ്ട് ആക്ഷേപിക്കുന്ന സ്ഥിതി ഉണ്ടായി.

ഈ യോഗത്തിനുശേഷം സിപിഐയുടെ ജില്ലാ സെക്രട്ടറി മാധ്യമപ്രവർത്തകരോട് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് വെറും കടലാസ് പുലി ആണ് എന്നും. അതുകൊണ്ടുതന്നെ ആ പുലിയെ കണ്ട് സിപിഐയിലെ ആരും പേടിക്കില്ല എന്നും പറഞ്ഞിരുന്നു. ഇത് പത്രങ്ങളിലൂടെ പുറത്തുവന്നപ്പോൾ മാണി ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ നേതാക്കളും ആക്ഷേപങ്ങളും ആയി തിരിച്ചടിക്കാൻ രംഗത്ത് വന്നു മാണി. ഗ്രൂപ്പ് കേരള കോൺഗ്രസ് കടലാസ് പുലി ആണെങ്കിൽ സിപിഐ എന്ന പാർട്ടി കടലാസ് പുലി പോലും അല്ല എന്നും മറുപടി കൊടുത്തു. ഇതിന് പിന്നാലെ മാണി ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിൻറെ ജില്ലാ പ്രസിഡണ്ട് ഡിനോ ചാക്കോ ആക്ഷേപ വാക്കുകളുമായി വരികയുണ്ടായി. സിപിഐ എന്ന പാർട്ടി ജനങ്ങളുടെ പിന്തുണയുള്ള പാർട്ടിയല്ല എന്നും പ്രസ്താവന കൊണ്ട് ജീവിക്കുന്ന ജീവനില്ലാത്ത പാർട്ടിയാണ് എന്നും ആണ് യൂത്ത് ഫ്രണ്ട് നേതാവ് ആക്ഷേപിച്ചു . മാത്രവുമല്ല സിപിഐ മുന്നണിയിൽ നിന്നുകൊണ്ട് നേട്ടങ്ങൾ ഉണ്ടാക്കുന്നതല്ലാതെ സ്വന്തം കാലിൽ മത്സരിച്ചാൽ ഒരിടത്ത് പോലും ആ പാർട്ടി ജയിക്കുന്ന സ്ഥിതിയില്ല എന്നും അദ്ദേഹം പറഞ്ഞു . എലി മലയെ ചുമക്കുന്നു എന്ന് പറയുന്ന അവസ്ഥയിലാണ് സിപിഐയുടെ നേതാക്കളുടെ പ്രവർത്തനം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടയിലാണ് ജില്ലയിലെ സിപിഐ പാർട്ടിയുടെ രണ്ടുദിവസം നീണ്ട ക്യാമ്പ് നടന്നത്. ഈ ക്യാമ്പിൽ പ്രസംഗിച്ച ജില്ലാ സെക്രട്ടറി വി- ബിനു മാണി ഗ്രൂപ്പ് കേരള കോൺഗ്രസിന് എതിരെ മാത്രമല്ല സിപിഎം പാർട്ടിയെ പറ്റിയും മോശമായ രീതിയിൽ തുറന്നടിച്ചു. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് സിപിഎമ്മുമായി രഹസ്യ നീക്കം നടത്തി സിപിഐയെ തകർക്കാൻ ശ്രമിക്കുന്നു എന്ന ആരോപണമാണ് സിപിഐ ജില്ലാ സെക്രട്ടറി സമ്മേളനത്തിൽ പറഞ്ഞത്. മാത്രവുമല്ല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവസരങ്ങളിൽ കടുത്തുരുത്തി പാലാ പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സിപിഎം നേതാക്കൾ പ്രത്യേക താൽപര്യം എടുത്ത് മാണി ഗ്രൂപ്പ് കേരള കോൺഗ്രസിന് പല സീറ്റുകളും അനുവദിച്ചു നൽകി എന്നും ഈ സ്ഥലങ്ങൾ പലതും സിപിഐയുടെ സ്വാധീനമുള്ള സ്ഥലങ്ങളാണ് എന്നും സിപിഐയെ ഒതുക്കുക എന്ന സിപിഎം തന്ത്രത്തിന്റെ ഭാഗമാണ് ഇതൊന്നും സിപിഐ ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജകമണ്ഡലത്തിൽ ഇപ്പോൾ വലിയ വീമ്പു പറയുന്ന മാണി ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ സ്ഥാനാർത്ഥിയായി മത്സരിച്ച തോമസ് ചാഴിക്കാടന് ആകെ ഭൂരിപക്ഷം നേടാനായത് സിപിഐ എം എൽ എ ഉള്ള വൈക്കം മണ്ഡലത്തിൽ നിന്നും മാത്രമായിരുന്നു എന്നും .ഇതു തെളിയിക്കുന്നത് കോട്ടയം ജില്ലയിൽ മാണി ഗ്രൂപ്പ് കേരള കോൺഗ്രസിന് ഒട്ടും ജനസ്വാധീനം ഇല്ല എന്നും ജില്ലാ സെക്രട്ടറി തുറന്നടിച്ചു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോട്ടയം ഇടുക്കി പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ സിപിഐയുടെ സ്വാധീന കേന്ദ്രങ്ങളിൽ വലിയ സീറ്റ് പ്രാതിനിധ്യം സിപിഐക്ക് ലഭിക്കണമെന്നും ഇടതുപക്ഷ മുന്നണിയിൽ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐയുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് ഇടതുപക്ഷ മുന്നണിയിൽ പ്രവർത്തിക്കാൻ തയ്യാറായില്ല എങ്കിൽ മുന്നണിയുടെ ഭാവി പ്രതിസന്ധിയിൽ ആകും എന്നും സിപിഐ ക്യാമ്പിൽ വിമർശനം ഉയർന്നു.തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മാത്രമല്ല നിയമസഭ ലോകസഭ തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയിലെ വലിയ കക്ഷി എന്ന നിലയിൽ സിപിഎം വലിയേട്ടൻ മനോഭാവം തുടരുകയാണെന്നും സിപിഐയെ ഒതുക്കുക എന്ന തന്ത്രമാണ് മുഖ്യമന്ത്രിയടക്കം പല സിപിഎം നേതാക്കളും തുടരുന്നത് എന്നും ക്യാമ്പിൽ പങ്കെടുത്ത പ്രതിനിധികളുടെ വിമർശനം ഉണ്ടായി. കെ എം മണി എന്ന നേതാവ് കേരള കോൺഗ്രസിൻറെ സ്ഥാപക നേതാവാണ്. മാണി സ്ഥാപിച്ച കേരള കോൺഗ്രസ് പിളർന്നു പിളർന്നു പല പാർട്ടികളായപ്പോൾ നിലവിലെ ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് ഒട്ടും ശക്തിയില്ലാത്ത ഒന്നായി തളർന്നിട്ടുണ്ട് എന്നും തെരഞ്ഞെടുപ്പിൽ പാലായിലെ തോൽവി പോലും ഇതിന് തെളിവാണ് എന്നും ഈ വസ്തുത തിരിച്ചറിയാതെയാണ് സിപിഎം നേതാക്കൾ പ്രവർത്തിക്കുന്നത് എന്നും ക്യാമ്പിൽ വിമർശനം ഉണ്ടായി. ഈ വിമർശനങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് മാണി ഗ്രൂപ്പ് കേരള കോൺഗ്രസ്സ് ൻറെ നേതാക്കളും യുവജന സംഘടന നേതാക്കളും പരസ്യമായ ചീത്തവിളിക്കലും പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത് .സിപിഐയുടെയും മാണി കേരളയുടെയും നേതാക്കൾ തമ്മിൽ കഴിയാത്ത വൈരാഗ്യത്തിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് ഇവിടെ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും ലോകസഭാ തിരഞ്ഞെടുപ്പിന്റെ ശേഷം ഇടതുപക്ഷ മുന്നണി സർക്കാരിനെതിരെ ജനവിധി ഉയർന്ന സാഹചര്യത്തിൽ ഇടതുപക്ഷ മുന്നണി വലിയ പ്രതിസന്ധിയെ നേരിടുകയാണ്.. മുന്നണിയിലെ ഘടകകക്ഷികൾ തന്നെ പലതും പരസ്പരം പോരടിക്കുന്ന സ്ഥിതിയും തുടരുകയാണ്. പല ഇടതുമുന്നണി യോഗങ്ങളിലും ഘടകകക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ ചർച്ചയായി വന്നിട്ടുണ്ടെങ്കിലും ഇതു വരെ ഒരു പരിഹാരത്തിനും വഴി ഒരുങ്ങിയിട്ടില്ല. ഇടതുമുന്നണി മൊത്തത്തിൽ നേരിടുന്ന പ്രതിസന്ധികൾക്ക് പുറമേ സർക്കാരിനെതിരായ പ്രതിഷേധങ്ങളും മുന്നണിക്ക് തീരുമാനങ്ങൾ എടുത്തത് മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതി ഉണ്ടാക്കുന്നു എന്നതാണ് വാസ്തവം. സംസ്ഥാനത്ത് മൊത്തത്തിൽ അല്ലെങ്കിലും മധ്യതിരുവിതാംകൂർ മേഖലയിൽ ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷികൾ ആയ മാണി ഗ്രൂപ്പ് കേരള കോൺഗ്രസും സിപിഐഎം കടുത്ത പ്രതിഷേധത്തിൽ പരസ്പരം ചെളി വാരിയെറിഞ്ഞ് മുന്നോട്ട് പോകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.