കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കന്മാരും വലിയ അങ്കലാപ്പിൽ ആണ്.സഖ്യ കക്ഷികളുടെ കൂടി സഹായത്തോടെ മൂന്നാമത് കേന്ദ്രസർക്കാർ ഉണ്ടാക്കുവാൻ നരേന്ദ്രമോദിക്കും ബിജെപി നേതൃത്വത്തിനും കഴിഞ്ഞു എങ്കിലും. പാർട്ടിക്കുണ്ടായ തിരിച്ചടി ഇപ്പോഴും ചർച്ചയായി നിലനിൽക്കുകയാണ്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ മാത്രമല്ല അതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി എന്ന പാർട്ടിയെ പിറകോട്ട് അടിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത് . ഈ അവസരത്തിലാണ് കോൺഗ്രസ് നേതാവും ലോകസഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ശക്തമായ ആയുധങ്ങൾ കൊടുത്തുകൊണ്ട് ബിജെപിയുടെ നിലനിൽപ്പിനെ തന്നെ തകർക്കുന്നത്.ഇന്ത്യ മഹാരാജ്യത്ത് ഇനി ഒരു ബിജെപി ഭരണത്തിന് കൂടി താൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടുള്ള ശക്തമായ പ്രവർത്തനമാണ് രാഹുൽ ഗാന്ധി നടത്തിവന്നത്.ദേശീയതലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചുവരവിന് സജ്ജമായി കൊണ്ടിരിക്കുകയാണന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തുന്നത്.
കേന്ദ്രം ഭരിക്കുന്ന ബിജെപി എന്ന പാർട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നിയമസഭാ തിരഞ്ഞെടുപ്പുകൾ ആണ് ജമ്മുകാശ്മീരിലും ഹരിയാനയിലും നടന്നുവരുന്നത്.ഈ രണ്ടു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ എതിരായാൽ ബിജെപി എന്ന പാർട്ടി ദേശീയ തലത്തിൽ തന്നെ തളർച്ചയിലേക്ക് വീഴുന്ന സ്ഥിതി ഉണ്ടാകും. കാരണം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികൾ എടുത്തു കളഞ്ഞ ഭരണഘടനാഭേദഗതി നടപ്പിൽ വരുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മുൻകൈ എടുത്തുകൊണ്ടായിരുന്നു. ഈ നിയമഭേദഗതി വന്നതിനുശേഷം കാശ്മീരിലെ ജനങ്ങളെ മാത്രമല്ല പാർട്ടി നേതാക്കളെ പോലും വീട്ടുതടങ്കലിൽ വരെ ആക്കി നിരന്തരം ദ്രോഹിക്കുന്ന നടപടികളും കേന്ദ്രസർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.ഇത്തരത്തിൽ ജീവിതം തന്നെ പ്രതിസന്ധിയിൽ ആയ ജമ്മു കാശ്മീരിലെ ജനങ്ങൾക്കിടയിലേക്കാണ് രാഹുൽഗാന്ധി കടന്നുചെലുന്നത്.തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കിയുള്ള പ്രചാരണത്തെക്കാൾ കാശ്മീരിൻ്റെ നിലനിൽപ്പും ജനങ്ങളുടെ പ്രശ്നങ്ങളും ഊന്നിപ്പറഞ്ഞുകൊണ്ടുള്ള പ്രസംഗങ്ങൾ ആണ് അവിടെ രാഹുൽ ഗാന്ധി കാഴ്ചവച്ചത്.മാത്രവുമല്ല സാധാരണ ജനങ്ങളും ദുരിതമനുഭവിക്കുന്ന ആൾക്കാരും ഉള്ള സ്ഥലങ്ങളിലേക്ക് കടന്നു ചെന്നുകൊണ്ട് അവരെ ചേർത്തു പിടിക്കുവാനും, അവരുടെ വിഷമ്മങ്ങൾ കേൾക്കുവാനും. ഇവയുടെയെല്ലാം പരിഹാരത്തിന് താൻ എല്ലാ നീക്കവും നടത്തുമെന്നും ജമ്മു കാശ്മീർ ജനതയെ പഴയ സാമൂഹിക അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുമ്മെന്നും പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി പ്രസംഗം തുടർന്നത് .
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്ന, ഹരിയാനയിലെ സോണിപത്തിൽ നടന്ന സമ്മേളനത്തിൽ, രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനും എതിരെ നടത്തിയ പ്രസ്താവനകൾ വലിയതോതിൽ സംസ്ഥാനത്ത് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.പൊതുസമ്മേളനത്തിന് എത്തുന്നതിനുമുമ്പ് ഹരിയാനയിലെ സാധാരണ ജനങ്ങൾക്കിടയിൽ കിലോമീറ്റർ കണക്കിന് കാൽനടയായി സഞ്ചരിച്ചതിനുശേഷം ആണ് അദ്ദേഹം പ്രസംഗം നടത്തിയത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് ചോദിക്കുന്ന രീതിയിലാണ് പ്രസംഗം ആദ്യവസാനം നടന്നത്. ഹരിയാനയിൽ മാത്രമല്ല രാജ്യത്ത് എല്ലായിടത്തും പാവപ്പെട്ടവരും, കർഷകരും, തൊഴിലാളികളും വലിയ ദുരിതത്തിലാണ് കഴിയുന്നത്.ഈ പാവപ്പെട്ടവർ കുടുംബത്തിലെ പെൺമക്കളെ വിവാഹം ചെയ്ക്കുതയക്കുവാൻ ബാങ്കുകളിൽ നിന്നും കടമെടുക്കുകയും, തിരിച്ചടവില്ലാതെ വരുമ്പോൾ ജപ്തി നടപടികൾ ഉണ്ടാവുകയും ചെയ്യുമ്പോൾ ജീവിതം മുന്നോട്ടുപോകാൻ സാധ്യതയില്ല എന്നു കരുതി പാവങ്ങൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി തുടരുകയാണ്. രാജ്യത്ത് ഇത്തരത്തിലുള്ള മഹാദുരന്തങ്ങൾ തുടർന്നുകൊണ്ട് ഇരിക്കുമ്പോൾ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും അംബാനിയുടെ മകൻറെ വിവാഹ ആഘോഷത്തിൽ ദിവസങ്ങളോളം പങ്കെടുക്കുകയായി. മുകേഷ് അംബാനി എന്ന ശതകോടീശ്വരന്റെ മകൻറെ വിവാഹം 5000 കോടിയിലധികം രൂപ ചെലവാക്കിയാണ് നടത്തിയത്.ഒരു മാസത്തിലധികം നീണ്ടുനിന്ന ഈ വിവാഹ ആഘോഷ സ്ഥലത്ത് ക്യാമ്പ് ചെയ്തു കൊണ്ടാണ് ബിജെപി നേതാക്കളും കേന്ദ്രസർക്കാരിലെ എല്ലാ മന്ത്രിമാരും പങ്കെടുത്തത്.ഇതിൽ നിന്നും എന്താണ് മനസ്സിലാകുന്നത് എന്നാണ് രാഹുൽ ഗാന്ധി മുന്നിൽ ഇരുന്ന ജനങ്ങളോട് ചോദിച്ചത്. കേന്ദ്രസർക്കാരും നരേന്ദ്രമോദിയും ഭരണം നടത്തുന്നത് അംബാനി,അദാനി തുടങ്ങിയ പത്തോളം വരുന്ന ശതകോടീശ്വരന്മാർക്ക് വേണ്ടി മാത്രമാണ്. അവർക്ക് ആഡംബര ജീവിതം നയിക്കുവാനും മറ്റുമായി ദേശസാൽകൃത ബാങ്കുകളിൽ നിന്ന് വരെ ആയിരക്കണക്കിന് കോടി രൂപയുടെ വായ്പകൾ വ്യാജമായി തന്നെ അനുവദിക്കുകയാണ്. ഇതിനെല്ലാം ശുപാർശ നടത്തുന്നത് പ്രധാനമന്ത്രിയും മറ്റുള്ള ബിജെപി നേതാക്കളുമാണ്.ഈ കുത്തക മുതലാളിമാർക്ക് ആയിരക്കണക്കിന് വരുന്ന കോടി രൂപയുടെ വൻകിട വായ്പകൾ അനുവദിക്കുകയും. അതിൽ നിന്നും നല്ലൊരു സംഖ്യ ബിജെപി പാർട്ടി ഫണ്ടിലേക്ക് വാങ്ങുകയും ചെയ്യുന്ന കൂട്ടുകച്ചവടമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി പ്രസ്താവിച്ചത്.
കുത്തക മുതലാളിമാർക്ക് മാത്രം സഹായം ഉറപ്പാക്കിക്കൊണ്ട് ഭരണം തുടരുമ്പോൾ യഥാർത്ഥത്തിൽ അത് ബാധിക്കുന്നത് കോടിക്കണക്കിന് വരുന്ന രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയാണ്. ഇന്ത്യയിലെ ഓരോ പൗരനും അധ്വാനിച്ച് ഉണ്ടാക്കുന്ന സമ്പാദ്യമാണ്, ബാങ്കുകൾ ശത കോടീശ്വരന്മാർക്ക് വായ്പയായി കൈമാറുന്നത്. ഈ വമ്പന്മാർ വായ്പ തിരിച്ചടയ്ക്കാതെ കുടിശ്ശിക വരുത്തി കഴിയുമ്പോൾ ആ വമ്പൻ തുക എഴുതിത്തള്ളുന്നതിന് കേന്ദ്രസർക്കാർ തന്നെ നിർദേശം നൽകുകയാണ്.ഈ അനുഭവം തുടരുമ്പോൾ രാജ്യത്തിൻറെ സാമ്പത്തിക സന്തുലിതാവസ്ഥ തകരുകയും ചെയ്യുന്നു. പിന്നീട് സമ്പന്നന്മാർ കൂടുതൽ സമ്പന്നന്മാർ ആവുകയും ദരിദ്രർ കൂടുതൽ ദരിദ്രർ ആവുകയും ചെയ്യുന്നു.മുൻകാലങ്ങളിൽ രാജ്യത്തിൻറെ ഭരണം നിർവഹിച്ചിരുന്ന കോൺഗ്രസിന്റെ ജനസേവകരായ നേതാക്കൾ എന്ത് നിയമം നടപ്പിലാക്കുമ്പോഴും അത് പാവപ്പെട്ട ജനങ്ങളുടെ ഉന്നതയ്ക്ക് വേണ്ടി ആയിരിക്കണം എന്നാണ് ലക്ഷ്യം വയ്ക്കുക. അതുകൊണ്ടുതന്നെയാണ് മുക്കാൽനൂറ്റാണ്ട് പിന്നിട്ട സ്വതന്ത്ര ഭാരതം ബിജെപി ഭരണം വരുന്നതിനു മുൻപ് ലോകരാജ്യങ്ങൾക്കും മുന്നിൽവികസനത്തിലും മറ്റും ഉയരത്തിൽ എത്തിനിന്നത്.എന്നാൽ ഇന്ന് ഈ സ്ഥിതി മാറിയിരിക്കുന്നു. കോൺഗ്രസ് സർക്കാരുകൾ ജനങ്ങൾക്ക് വേണ്ടി സ്ഥാപിച്ച എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ കുത്തകകൾക്ക് വിറ്റു കഴിഞ്ഞു.ഇനി വരാനിരിക്കുന്ന നാളുകളിൽ ഇന്നത്തെ ദുരിതങ്ങൾ ഓർമ്മിച്ചെടുത്തുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ വിധിയെഴുതാൻ ജനങ്ങൾ തയ്യാറാകണമ്മെന്നുകൂടി രാഹുൽ ഗാന്ധി അഭ്യർത്ഥിക്കുകയുണ്ടായി.
ജമ്മുകാശ്മീർ ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകളും, അദ്ദേഹം ജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് നടത്തിയ സംവാദങ്ങളും,ഈ രണ്ടു സംസ്ഥാനങ്ങളിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. മാത്രവുമല്ല ദേശീയതലത്തിലെ പല തെരഞ്ഞെടുപ്പ് പ്രവചന ഏജൻസികളും ഈ രണ്ടു സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോൽവി ഏറ്റുവാങ്ങുന്നു എന്ന് പറയുകയും ചെയ്തത് , പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു നേതാക്കളും വലിയ ആശങ്കയോടെ കാണുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും എങ്ങനെയും ഭരണം പിടിക്കുന്നതിനുവേണ്ടി അവസരവാദപരമായ കൂട്ടുകെട്ടുകൾക്ക് ബിജെപി നേതാക്കൾ തയ്യാറായിയെങ്കിലും, ഭാവി രാഷ്ട്രീയം പഠിച്ചിട്ടുള്ള പ്രാദേശിക പാർട്ടികളും മറ്റും കോൺഗ്രസ് മുന്നണിയോടൊപ്പം നീങ്ങുന്നതിന് മാത്രമാണ് തയ്യാറായത്. ഈ തിരിച്ചടിയും ബിജെപിയെ വല്ലാതെ തളർത്തുന്നതിനു കാരണമാവുന്നു