അടുത്തകാലത്തായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കടന്നു കയറ്റം നടത്തിയ ഒരു കൂട്ടരാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞർ. സാധാരണ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജനാധിപത്യവും തെരഞ്ഞെടുപ്പും ഒക്കെ നടപ്പിലാക്കി കഴിഞ്ഞപ്പോൾ രാഷ്ട്രീയ പാർട്ടികൾ അവരുടെ ലക്ഷ്യവും നയവും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയുണ്ടായി.അത് അംഗീകരിക്കുന്ന വോട്ടർമാർ അതാത് പാർട്ടികളുടെ സ്ഥാനാർഥികളെ വിജയിപ്പിക്കുകയും ചെയ്യുന്ന ഏർപ്പാടാണ് ഉണ്ടായിരുന്നത്. ഇതെല്ലാം മാറ്റി മറിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്മാരെ പോക്കറ്റിൽ കൊണ്ട് നടന്ന് തെരഞ്ഞെടുപ്പിൽ വിജയം ഉണ്ടാക്കിയെടുക്കാം എന്ന കണ്ടുപിടിത്തം നടത്തിയത്, യഥാർത്ഥത്തിൽ ഇപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആണ്. സ്വന്തം പാർട്ടിയുടെ പ്രവർത്തന ശൈലികൾ കൊണ്ട് തെരഞ്ഞെടുപ്പ് വിജയം നേടാൻ കഴിയില്ല എന്ന തോന്നൽ ഉണ്ടായ ശേഷമായിരിക്കാം തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്മാർക്ക് പിറകെ പോകുന്ന സാഹചര്യം രാഷ്ട്രീയപാർട്ടികൾ ഉണ്ടാക്കിയത്. ഏതായാലും ഇത്തരത്തിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുള്ള തന്ത്രങ്ങളുമായി രംഗത്തുവന്ന ദേശീയ ശ്രദ്ധ നേടിയെടുത്ത ഒരാളാണ് പ്രശാന്ത് കിഷോർ.
2012 ൽ ആയിരുന്നു പ്രശാന്തിന്റെ തുടക്കം.അന്ന് ഗുജറാത്തിലെ ബിജെപിയുടെ മുഖ്യമന്ത്രിയായി വലിയ പ്രതാപത്തിൽ കഴിഞ്ഞ നരേന്ദ്രമോദി എന്ന നേതാവിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് അവതരിപ്പിച്ചുകൊണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി എന്ന പാർട്ടിക്ക് രാജ്യത്തിൻറെ ഭരണത്തിലേക്ക് കടന്നു വരുവാൻ ഉള്ള തന്ത്രങ്ങൾ മെനഞ്ഞത് ഈ പറയുന്ന പ്രശാന്ത് കിഷോർ ആയിരുന്നു. ഇതോടുകൂടിയാണ് പ്രശാന്ത് കിഷോർ വലിയ പ്രശസ്തനായി മാറിയത്.2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത്കിഷോർ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുകയും. ആ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ ബിജെപി ജയിക്കുകയും. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരികയും ചെയ്തു.
പിന്നീട് ബിജെപി നേതാക്കളുമായി എന്തൊക്കെയോ കാരണങ്ങളുടെ പേരിൽ ബന്ധം ഉപേക്ഷിച്ച പ്രശാന്ത് കിഷോർ മറ്റുപല പ്രമുഖ പാർട്ടികളുടെയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞാനായി രംഗത്തുവരാൻ ആരംഭിച്ചു . കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് പാർട്ടിയുടെ നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ട് പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ നടപ്പിൽ വരുത്താൻ ശ്രമം നടത്തിയെങ്കിലും. ചില ആലോചനകൾ മാത്രമല്ലാതെ അത് നടപ്പിൽ വന്നില്ല. ഇതിനിടയിലാണ് പ്രശാന്ത് കിഷോർ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി വലിയ അടുപ്പത്തിൽ ആവുകയുണ്ടായത്.
അദ്ദേഹത്തിൻറെ ഉപദേഷ്ടാവായി മാറുകയും. പിന്നീട് നിതീഷിന്റെ പാർട്ടിയായ ജനതാദക്കൾ യുണൈറ്റഡ് പാർട്ടിയുടെ വൈസ് പ്രസിഡൻറ് ആയി മാറുകയും ചെയ്തത്. എന്നാൽ ഏറെ വൈകും മുമ്പ് നിതീഷ് കുമാറും തെറ്റിപ്പിരിയുകയുണ്ടായി.
ഇപ്പോൾ ഏതായാലും ബീഹാറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വന്തം പാർട്ടിയുമായി പ്രശാന്ത് കിഷോർ രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാട്നയിൽ നടന്ന ഒരു ചടങ്ങിൽ വച്ച് ജൻ സുരാജ് എന്ന പാർട്ടിയുടെ പ്രഖ്യാപനം നടന്ന ബീഹാറിൽ. കഴിഞ്ഞ രണ്ടു വർഷമായി താൻ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുവരികയാണെന്നും.പാർട്ടിക്ക് എല്ലാ മേഖലകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നുമൊക്കെ പ്രശാന്ത് കിഷോർ ഈ സമ്മേളനത്തിൽ പറയുകയുണ്ടായി.ബീഹാറിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ജൻ സുരാജ് പാർട്ടിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും. പാർട്ടി വിജയം നേടി അധികാരത്തിൽ വരുമെന്നും ഒക്കെ പ്രശാന്ത് പറഞ്ഞുവയ്ക്കുന്നുണ്ട്. മാത്രവുമല്ല സംസ്ഥാനത്ത് വലിയ ചർച്ചയായി മാറിയിരിക്കുന്ന ഒരു കാര്യമാണ്.സ്വന്തം പാർട്ടി അധികാരത്തിൽ വന്നാൽ നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച ഒരു തീരുമാനം ആണ് തങ്ങൾ അധികാരത്തിൽ വന്നാൽ ബീഹാറിൽ ആദ്യം ചെയ്യുന്നത് മദ്യനിരോധനം റദ്ദ് ചെയ്യുകയെന്നുള്ളതായിരിക്കും.എന്ന പ്രഖ്യാബനവുമായമാണ് പ്രശാന്ത് മുന്നോട്ട് വന്നത്.മാത്രവുമല്ല ഇങ്ങനെ നടപ്പിൽ വരുത്തിയാൽ ഉണ്ടാകുന്ന നേട്ടങ്ങളും പ്രശാന്ത് പറയുകയുണ്ടായി.
ബീഹാർ സംസ്ഥാനത്ത് നിലവിലുള്ള മദ്യനിരോധനം ഒഴിവാക്കിയാൽ ഇരുപതിനായിരം കോടി രൂപ.ഒരു വർഷം സർക്കാരിന് മദ്യ വില്പനയിലൂടെ വരുമാനം ഉണ്ടാക്കുവാൻ കഴിയുമ്മെന്നും, ഈ വലിയ തുക ഉണ്ടെങ്കിൽ ബീഹാറിലെ സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ട പല പദ്ധതികളും ആവിഷ്കരിക്കാൻ കഴിയുമെന്നും, വിദ്യാഭ്യാസ കാര്യത്തിൽ ഇപ്പോഴും ഏറെ പിറകിൽ നിൽക്കുന്ന ബീഹാർ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം അടക്കം വിപുലപ്പെടുത്തുന്നതിന് ഈ തുക ഉപയോഗിക്കാൻ കഴിയുമെന്നും, മാത്രവുമല്ല ബീഹാറിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുവാനും അതുവഴി ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം ഉണ്ടാക്കുവാനും മധ്യനിരോധനം ഒഴിവാക്കുന്നത് വഴി കഴിയുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കുകയുണ്ടായി.ഇത് മാത്രമല്ല മധ്യനിരോധനം എടുത്തു കളയുകയും ബീഹാറിലെ ഭൂരിപക്ഷം വരുന്ന.കർഷകരും തൊഴിലാളികളും അടങ്ങുന്ന ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് നല്ല മദ്യം വാങ്ങുന്നതിന് സൗകര്യമൊരുക്കുകയും കൂടി ചെയ്താൽ ഈ വിഭാഗം ആൾക്കാരുടെ കൂടുതൽ അധ്വാന ശേഷി ഉപയോഗപ്പെടുത്താൻ കഴിയും എന്നും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ വ്യക്തമാക്കുകയുണ്ടായി.ഏതായാലും തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി കാലുവയ്ക്കാൻ ഒരുങ്ങുന്ന തെരഞ്ഞെടുപ്പ് തന്ത്രഞൻ പാർട്ടി നടപ്പിലാക്കും എന്ന് പറയുന്ന പ്രഖ്യാപനം. ദേശീയതലത്തിൽ ചർച്ചയായി മാറേണ്ടതാണ്. മദ്യ വില്പന വഴി നാട് നന്നാക്കാം എന്നും ജനങ്ങളെ വികസനത്തിലേക്ക് എത്തിക്കാം എന്നും കണ്ടെത്തിയ തെരഞ്ഞെടുപ്പ് തന്ത്രത്തിന് നമുക്കും സ്തുതി പാടാം