ലോകത്തെ തൊഴിലാളി വർഗ്ഗ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ആണ് ചൈനയിൽ ഇതുവരെ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് കമ്മ്യൂണിസവും തൊഴിലാളി സ്നേഹവും ഒക്കെ പറയുമെങ്കിലും മുതലാളിത്തമാണ് ഭരണകൂടത്തിന് ഏറ്റവും ഇഷ്ടമുള്ള കാര്യം ചൈനയിലാണ്. ജനസംഖ്യ ലോകത്ത് ഒന്നാമതായി നിലനിൽക്കുന്നത് അവിടെ ഭൂരിഭാഗവും തൊഴിലാളികളുടെ പട്ടികയിൽ ആണെങ്കിലും ഭരണത്തിൽ എത്തുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ഏറ്റവും അടുപ്പവും പ്രിയവും മുതലാളിമാരോട് ആണ്. ഇപ്പോൾ ചൈനീസ് ഭരണകൂടം ഒരു പുതിയ ഉത്തരവ് ഇറക്കിയത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ചൈനയിലെ ക്രിസ്ത്യൻ പള്ളികളിൽ സ്ഥാപിച്ചിട്ടുള്ള കുരിശും യേശു രൂപവും കന്യാമറിയത്തിന്റെ രൂപവും എല്ലാം എടുത്തു മാറ്റണമെന്നും അവിടെയെല്ലാം ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവായ ഷീ ചിൻ പിംഗ് എന്നയാളുടെ പടവും വിഗ്രഹവും ഒക്കെ പ്രതിഷ്ഠിച്ചാൽ മതി എന്നുമാണ് ഭരണകൂടം ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഈ തീരുമാനം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ ഭരണകൂടം നടപ്പിലാക്കിയിരിക്കുന്നത്.
ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവാണ് മാവോ സേ തുങ്ങ് ഇദ്ദേഹത്തിൻറെ രൂപങ്ങളും പ്രതിമകളും പള്ളികളിൽ സ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരമാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു അമേരിക്കൻ കമ്മീഷൻ പുറത്തുവിട്ട വാർത്തയിലാണ് ചൈനയിലെ ഈ പരിഷ്കരണ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ചൈനയിൽ ഉള്ള എല്ലാ മതവിശ്വാസികളും കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികളായി മാറണം എന്ന് പാർട്ടി തീരുമാനമാണ് ഇതിനെല്ലാം അടിസ്ഥാനമായി പറയുന്നത്. ഇത് മാത്രമല്ല വിശ്വാസികൾ രോഗശമനത്തിനും സാമ്പത്തിക നേട്ടത്തിനും യേശുദേവനെ പ്രാർത്ഥിക്കുന്നത് ഒഴിവാക്കണമെന്നും യേശുദേവൻ അല്ല ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് എന്നും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും നേതാക്കളുമാണ് ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് തയ്യാറാവുന്നത് എന്നും ഭരണകൂടം പറഞ്ഞുവയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യേശുവിന്റെയും മറിയത്തിന്റെയും മുന്നിൽ പ്രാർത്ഥിക്കുന്ന വിശ്വാസികളുടെ ശീലങ്ങൾ മാറ്റി കമ്മ്യൂണിസ്റ്റ് നേതാക്കളെ സമീപിക്കുന്ന രീതിയിലേക്കാണ് എത്തേണ്ടത് എന്നും ഇത് സംബന്ധിച്ച വിശദീകരണത്തിൽ പറയുന്നുണ്ട്.
പള്ളികളിൽ ഉള്ള യേശുക്രിസ്തുവിന്റെയും മാതാവിൻറെയും ഒക്കെ രൂപങ്ങൾ എടുത്തു മാറ്റുക മാത്രമല്ല പള്ളിയിലെ പുരോഹിതന്മാർ ഇനിമുതൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പഠിക്കണമെന്നും കുർബാനകളിലും മറ്റും ആ പാർട്ടി തത്വങ്ങൾ പ്രസംഗിക്കണമെന്നും നിർദ്ദേശം ഉണ്ട്. ക്രിസ്ത്യൻ പള്ളികളുടെ കാര്യത്തിൽ മാത്രമല്ല ഭരണകൂടം നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത് ക്രിസ്തുമത വിശ്വാസികളുടെ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള യേശുദേവന്റെ ചിത്രങ്ങളും മാതാവിൻറെ ചിത്രങ്ങളും കുരിശ് രൂപങ്ങളും ഒക്കെ മാറ്റണമെന്നും ഭരണകൂടം നിർദ്ദേശിച്ചിരിക്കുകയാണ്. ഇതുകൂടാതെ നിലവിലുള്ള എല്ലാ ക്രിസ്ത്യൻ പള്ളികളുടെയും പ്രവേശന കവാടത്തിൽ കമ്മ്യൂണിസ്റ്റ് തത്വങ്ങൾ എഴുതി പ്രദർശിപ്പിക്കണം എന്നുള്ള നിർദ്ദേശവും ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ ഇപ്പോഴത്തെ ഭരണാധികാരി ആയ ഷീ ചിൻ പിങ്ങ് ആണ് ക്രിസ്തീയ വിശ്വാസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു.
ക്രിസ്തീയ മതവിശ്വാസികളിലെ പല വിഭാഗങ്ങൾക്കും ബാധകമാകാത്ത രീതിയിലാണ് ചൈനീസ് ഭരണകൂടം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. 1949 കാലത്ത് ചൈനയിൽ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ഒരു കോടിയിലധികം ക്രിസ്തുമത വിശ്വാസികൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് പലകോടികളായി വളർന്നു കഴിഞ്ഞു. മാത്രവുമല്ല ചൈനയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ അതിവേഗം വളർച്ച പ്രാപിച്ച ഒരു മതവിശ്വാസവും ക്രിസ്തുമത വിശ്വാസം ആണ്. ഈ തരത്തിൽ ചൈനയിലെ ജനങ്ങൾക്കിടയിൽ ക്രിസ്തുമത വിശ്വാസികളും ക്രിസ്തീയ സ്ഥാപനങ്ങളും നിരവധിയായി ഉയർന്ന തോടുകൂടി കമ്മ്യൂണിസത്തിന്റെ നേതൃനിരയിൽ ആശങ്ക ഉണ്ടായിരുന്നു. വിശ്വാസം ശക്തി പ്രാപിക്കുമ്പോൾ വിശ്വാസികൾ കമ്മ്യൂണിസം ഉപേക്ഷിക്കുവാനും തള്ളിപ്പറയുവാനും തയ്യാറാകും എന്ന ഭയപ്പാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് ഉള്ളത്. ഇത്തരം അനുഭവം ഉണ്ടാകാതിരിക്കുന്നതിനുള്ള ഒരു മുൻകരുതൽ കൂടിയാണ് ഭരണകൂടം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും ഇത്തരത്തിൽ ഒരു തീരുമാനം ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് യോജിച്ചതാണോ എന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ക്രിസ്തുമത വിശ്വാസികൾക്ക് ഏറെ സ്വാധീനമുള്ള അമേരിക്കയാണ് ചൈനയുടെ ഈ പുതിയ നീക്കങ്ങളിൽ എതിർപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ ക്രിസ്തുമതത്തെയും വിശ്വാസികളെയും തകർക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം ഇത്തരത്തിലുള്ള ഒരു നീക്കം നടത്തിയിരിക്കുന്നത് എന്നും അതുകൊണ്ടുതന്നെ ചൈനീസ് ഭരണകൂടത്തിന്റെ ഈ മതവിശ്വാസത്തിനെതിരെയുള്ള നടപടികൾ ഐക്യരാഷ്ട്ര സംഘടന പരിശോധിക്കണമെന്നും അമേരിക്കയിലെ ക്രിസ്തീയ സഭാ മേധാവികൾ ആവശ്യപ്പെട്ടിട്ടുണ്ട്.