ലോകമെമ്പാടും എന്നതുപോലെ നമ്മുടെ ഇന്ത്യയിലും വർഷങ്ങൾക്കു മുൻപ് കോവിഡ് എന്ന മഹാവ്യാധി വ്യാപിക്കുകയുണ്ടായി. മറ്റു രാജ്യങ്ങളിൽ നടപ്പിലാക്കിയത് പോലെ ഇവിടെയും രോഗപ്രതിരോധ നടപടികൾ ഉണ്ടായിരുന്നു. മുഖ്യമായും രോഗം പകരാതിരിക്കാൻ ഉള്ള പ്രതിരോധ മരുന്ന് എന്ന നിലയിൽ കോവിഡ് വാക്സിൻ നിർബന്ധപൂർവ്വം മുഴുവൻ ജനങ്ങൾക്കും കുത്തിവയ്ക്കുകയുണ്ടായി. കോവിഡ് ബാധ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ പോലെ നമ്മുടെ കേരളത്തിലും പടർന്നു പിടിച്ചിരുന്നു. നൂറുകണക്കിന് ആൾക്കാർ കോവിഡ് ബാധിച്ച മരിക്കുകയും ചെയ്തിരുന്നു. മറ്റു പലതരത്തിലുള്ള രോഗങ്ങൾ ബാധിച്ചവർക്കാണ് കോവിഡ് കൂടി വന്നതോടെ മരണത്തിലേക്ക് എത്തേണ്ടി വന്നത്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിനുകൾ നിർബന്ധമായി തന്നെ മുഴുവൻ ആൾക്കാർക്കും നൽകിയിരുന്നു. ഈ ചികിത്സ സൗജന്യമായി നടത്തുകയാണ് ചെയ്തിരുന്നത്. രോഗം വരാതിരിക്കുന്നതിന് മൂന്ന് തവണ വാക്സിൻ എടുക്കുക എന്ന നിർദ്ദേശമാണ് അന്ന് നടപ്പിൽ വരുത്തിയത്. കോവിഡ് പൂർണമായും ഇല്ലാതാക്കപ്പെട്ടു എങ്കിലും കോവിഡ് ബാധിച്ച ആൾക്കാർക്കും പ്രതിരോധ മരുന്ന് കുത്തിവെച്ച ആൾക്കാർക്കും പിന്നീട് പലതരത്തിലുള്ള അസുഖങ്ങളും പിന്തുടരുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇത്തരത്തിൽ രോഗബാധ ഉണ്ടായ ആൾക്കാർക്ക് ഗുരുതരമായ രോഗനിരയിലേക്ക് മാറുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിൽ കേരളത്തിൽ മുതിർന്ന കോൺഗ്രസ് നേതാവായി പ്രവർത്തിച്ചിരുന്ന ആളും മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ കേരള സർക്കാരിൻറെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫസർ കെ വി തോമസ് സ്വന്തം ഭാര്യയുടെ മരണം സംബന്ധിച്ച് ആശങ്കകൾ ഉന്നയിച്ചുകൊണ്ട് ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.
പ്രൊഫസർ കെ വി തോമസിന്റ്റെ ഭാര്യ ഷെർലി കഴിഞ്ഞ ഓഗസ്റ്റിലാണ് മരണമടഞ്ഞത്. മാതൃകാപരമായ ഭാര്യാഭർതൃ ബന്ധമായിരുന്നു കെ വി തോമസിൻ്റെയും ഭാര്യയുടെയും കാര്യത്തിൽ ഉണ്ടായിരുന്നത്. ഭർത്താവായ കെ വി തോമസിനെ ആരോഗ്യപരമായ കാര്യങ്ങളിൽ എല്ലാ ശ്രദ്ധയും ചെലുത്തിയിരുന്നത് ഭാര്യ ആയിരുന്നു. കെ വി തോമസിനെ കുടുംബവുമായി അടുപ്പമുള്ള ആർക്കും ഭാര്യ ഷെർലിയുടെ ഭർതൃ ശുശ്രൂഷയുടെ മഹത്വം തിരിച്ചറിയാൻ കഴിയും. മരുന്നുകൾ കൃത്യമായി കൊടുക്കുന്നതും ആരോഗ്യത്തിന് വേണ്ട വ്യായാമം ചെയ്യിക്കുന്നതിലും വരെ ഭാര്യയുടെ ഇടപെടൽ എല്ലാ ദിവസവും ഉണ്ടാകുമായിരുന്നു. ഈ കാരണങ്ങൾ കൊണ്ട് കൂടിയാണ് കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ പരാതിയിൽ ഭാര്യയുടെ വേർപാട് തന്നെ വല്ലാതെ തകർത്തു കളഞ്ഞു എന്നും ഭാര്യ നഷ്ടപ്പെട്ട അവസ്ഥ തന്നെ സംബന്ധിച്ചിടത്തോളം പരിഹരിക്കാനാവാത്ത തീരാദുഃഖമായി അവശേഷിക്കുകയാണ് എന്നും പറഞ്ഞിരിക്കുന്നത്. മാത്രവുമല്ല കോവിഡ് ചികിത്സയുടെ പേരിൽ കടന്നുവന്ന തുടർ രോഗങ്ങൾ മൂലം മരണം സംഭവിച്ചത് 10000 കണക്കിന് ആൾക്കാർക്ക് ആണ് എന്നും അവരെല്ലാം തന്നെപ്പോലെ ബന്ധുക്കൾ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കഴിയുന്നത് എന്നും കെ വി തോമസ് പരാതിയിൽ പറയുന്നുണ്ട്. കോവിഡ് വാക്സിൻ കൃത്യമായ തവണകളിൽ സ്വീകരിച്ച തൻറെ ഭാര്യക്ക് പിന്നീട് ഹൃദയ രോഗവും ഒപ്പം വൃക്കയുടെ തകരാറും ഉണ്ടായി. ഈ രണ്ട് രോഗങ്ങളും കോവിഡ് വാക്സിൻ്റെ അനന്തരഫലങ്ങൾ ആയിരുന്നു എന്ന് താൻ സംശയിക്കുന്നു എന്നും കത്തിൽ പറയുന്നുണ്ട്. എന്തുതന്നെ ആണ് വാസ്തവം എങ്കിലും കോവിഡ് ചികിത്സയും ഇപ്പോഴും അതുവഴി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാരകരോഗങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങളിൽ അടിയന്തരമായി സമഗ്രമായ ഒരു അന്വേഷണം നടത്തണമെന്നും കെ വി തോമസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കോവിഡ് മഹാവ്യാധി ആദ്യം കടന്നെത്തിയത് ചൈനയിൽ ആയിരുന്നു വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന ഈ രോഗം ഇതിനായുള്ള വാക്സിൻ കണ്ടുപിടിക്കുന്നത് വരെ മനുഷ്യരെ മരണത്തിലേക്ക് തള്ളി വിട്ടിരുന്നു. ചൈനയിൽ കോവിഡ് പടർന്ന് മാസങ്ങൾക്കുള്ളിൽ തന്നെ കോവിഡ് രോഗം നമ്മുടെ ഇന്ത്യയിൽ കടന്നുവന്നത് കേരളത്തിൽ ആയിരുന്നു. ചൈനയിൽ നിന്നും ഇന്ത്യയിൽ മടങ്ങിയെത്തിയ ആൾക്കാരാണ് രോഗത്തെ ഇവിടെ എത്തിച്ചത്. വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത് യു എൻ ഓ യുടെ ആരോഗ്യ വിഭാഗം ആയിരുന്നു. പലതരത്തിലുള്ള പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷം ആണ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ള വാക്സിൻ എല്ലാ രാജ്യങ്ങളിലും എത്തിച്ചത്. ഇന്ത്യയിലും നിർബന്ധമായും തന്നെ മുഴുവൻ ആൾക്കാർക്കും കോവിഡ് പ്രതിരോധമരുന്ന് കുത്തിവച്ചിരുന്നു. മാത്രവുമല്ല രോഗം ഇന്ത്യയിൽ പടരുന്നു എന്ന് വ്യക്തമായതോടുകൂടി ഒരുമാസത്തോളം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും മുഴുവൻ പൊതു സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്യുന്ന തീരുമാനവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുത്തിരുന്നു. ഒരു വർഷത്തോളം നീണ്ടുനിന്ന കോവിഡ് വ്യാപനം ക്രമേണ കുറഞ്ഞു കുറഞ്ഞു പൂർണമായി ഒഴിവാക്കുന്ന സ്ഥിതി വന്നു എന്നാൽ ഈ സ്ഥിതി ഉണ്ടാക്കിയ കോവിഡ് പ്രതിരോധ വാക്സിൻ ഇത് കുത്തിവെച്ച ആൾക്കാരിൽ തുടർ രോഗങ്ങൾക്ക് വഴിയൊരുക്കി എന്നാണ് ഇപ്പോൾ പരാതിയായി പുറത്തുവന്നിരിക്കുന്നത്.
വളരെ ഉന്നതങ്ങളിൽ എത്തിയ മുൻ കേന്ദ്രമന്ത്രി സ്വന്തം ഭാര്യ മരണപ്പെട്ടതിൽ കോവിഡ് വാക്സിൻ ചികിത്സയും അതിൻറെ ശക്തിയും സംബന്ധിച്ച കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തി കൊണ്ടാണ് വിശദമായ അന്വേഷണത്തിന് ഇപ്പോൾ പ്രധാനമന്ത്രിക്ക് കത്തു നൽകിയിരിക്കുന്നത്. കേരളത്തിൻറെ സ്ഥിതി പരിശോധിച്ചാൽ ഓരോ തരത്തിലുള്ള പകർച്ചവ്യാധികൾ കടന്നുവന്നുകൊണ്ടിരിക്കുകയാണ്. പനികൾ തന്നെ പലവിധത്തിലായി ജനങ്ങളെ രോഗക്കിടക്കയിൽ ആക്കുകയാണ്. എലിപ്പനി ഡെങ്കിപ്പനി പന്നിപ്പനി തുടങ്ങി പലവിധ പനികളാണ് ഇപ്പോൾ മനുഷ്യരെ പൂർണമായ തളർച്ചയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് വാക്സിൻ എടുത്ത ശേഷം ആൾക്കാരിൽ രോഗപ്രതിരോധ ശേഷി വലിയതോതിൽ നഷ്ടപ്പെട്ടിരിക്കുന്നു എന്നും അതുകൊണ്ടാണ് കേരളീയർക്കിടയിൽ പലതരത്തിലുള്ള പകർച്ചപ്പനികൾ സ്ഥിരമായി ബാധിച്ചു കൊണ്ടിരിക്കുന്നത് എന്നും ഉള്ള പരാതിയും കേൾക്കുന്നുണ്ട്.കെ വി തോമസ് പ്രധാനമന്ത്രിക്ക് അയച്ച പരാതി കൃത്യമായി പരിശോധിച്ചാൽ കോവിഡ് വാക്സിൻ അദ്ദേഹത്തിൻറെ ഭാര്യയുടെ ജീവൻ അപഹരിച്ചു എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ഇതിൽ എത്ര കണ്ട് വസ്തുത ഉണ്ട് എന്നും, കൂടെ വാക്സിനു ശേഷം രാജ്യത്ത് ഏതൊക്കെ തരത്തിലുള്ള പകർച്ചവ്യാധികൾ തുടരുന്നു എന്നതും അന്വേഷിക്കേണ്ട കാര്യമാണ്. ഇത്തരത്തിൽ രാജ്യത്ത് പടരുന്ന പലതരത്തിലുള്ള വ്യാധികൾ കോവിഡ് വാക്സിൻ എടുത്തതിനുശേഷം ഉള്ള തുടർ രോഗങ്ങൾ ആണോ എന്ന് കണ്ടുപിടിക്കേണ്ടതും പ്രാധാന്യമുള്ള കാര്യമാണ്.