10 ഡിഗ്രിയാണ് പ്രയാഗ് രാജിലെ തണുപ്പ്

മത ഭേദമന്യേ പ്രയഗ് രാജിലേയ്ക്ക് സ്വാഗതം

10 ഡിഗ്രിയാണ് പ്രയാഗ് രാജിലെ തണുപ്പ് . അതായത് ഒരു സാധാരണ മനുഷ്യന് കമ്പിളിയോ സെറ്ററോ ഇല്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത അത്രയും തണുപ്പ്….
എല്ല് ഉറഞ്ഞു പോകുന്ന ഈ തണുപ്പിലാണ് മൂന്ന് നദികളുടെ സംഗമമഘട്ടം എന്ന് കരുതുന്ന ത്രിവേണിയിൽ ഒന്നരക്കോടി ജനങ്ങൾ ഇന്നലെ സ്നാനം നടത്തിയത്. 1.5 crore എന്നത് യുപി സർക്കാർ ഔദ്യോഗികമായി പുറത്ത് വിട്ട കണക്കാണ് ….!!!

ലോകമെമ്പാടും ഉള്ള ഹൈന്ദവ വിശ്വാസികളുടെ സാംസ്കാരികവും ആത്മീയവുമായ ഏറ്റവും വലിയ സംഗമമാണ് കുംഭമേള…. ലോക ശക്തികളായ അമരിക്കയുടെയും റഷ്യയുടെയും ജനസംഖ്യേക്കാൾ കൂടുതൽ ആളുകൾ ഈ ഉത്സവത്തിൽ പങ്കെടുന്നു എന്ന് അറിയുമ്പോൾ തന്നെ മനസ്സിലാവും എത്രത്തോളം ഉണ്ട് ഇതിൻ്റെ പ്രൗഢിയും ഗരിമയും എന്ന്. 45 കോടി ജനങ്ങളെ ആണ് പ്രതീക്ഷിക്കുന്നതെങ്കിലും കണക്കുകൾ അതിൽ കൂടാനാണ് സാദ്ധ്യത..!! 15-25 ലക്ഷം ആളുകൾ വിദേശത്ത് നിന്നും എത്തുന്നുണ്ട്…

“സാനിറ്റേഷൻ – സെക്യൂരിറ്റി- ഡിജിറ്റൽ കുംഭ്” എന്നാണ് യുപി സർക്കാർ ഈ കുംഭ മേളയ്ക്ക് ഇട്ടിരിക്കുന്ന പേര്. അന്താരാഷ്ട്ര നിലവാരം ഉള്ള 7 ലെയർ സെക്യൂരിറ്റിയാണ് ഇതിൻ്റെ പ്രഥമ പ്രത്യേകത…മൊത്തം 7 ലെയർ സെക്യൂരിറ്റി കൊണ്ട് ആകെ പൊതിഞ്ഞിരിക്കുകയാണ് ഈ പ്രദേശം മുഴുവനും. 24 മണിക്കൂറും ചുറ്റിക്കറങ്ങുന്ന അണ്ടർ വാട്ടർ ഡ്രോണുകൾ, 700 ൽ അധികം ഫ്ലാഗ് ബോട്സ് വിത്ത് റിമോട്ട് ഓപ്പറേറ്റഡ് ലൈഫ് ബോയ്. 2300 AI ക്യാമറകൾ,5 ലക്ഷം വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന 104 പാർക്കിംഗ് ഏരിയ. 45,000 പോലീസുകാർ, 55 താത്കാലിക പോലീസ് സ്റ്റേഷൻസ്, ഇതൊക്കെയാണ് അവിടുത്തെ സജ്ജീകരണങ്ങൾ. ഹിന്ദു മതത്തിൻ്റെ ചരിത്രം മുഴുവനും ചിത്രങ്ങളാക്കി പ്രായാഗ് രാജ് മുഴുവനും പ്രദർശിപ്പിച്ചിട്ടുണ്ട്.

ദിനവും ലോക പ്രശസ്ത സംഗീതജ്ഞൻമാരുടെ സംഗീത നിശയും ഉണ്ട്. 2000 ഇല്ലുമിനറ്റഡ് ഡ്രോണുകൾ ആണ് രാത്രിയിലെ കമനീയത കൂട്ടാനായി ഒരുക്കിയിരിക്കുന്നത്. ഒന്നര ലക്ഷം ബാത്റൂമുകൾ റെഡി ആയിട്ടുണ്ട്. 13,560 ട്രെയിനുകളാണ് കുംഭമേള നടക്കുന്ന ഇടത്തോട്ട് മാത്രമായി സർവ്വീസ് നടത്തുന്നത്… ആകെ “രണ്ടു ലക്ഷം കോടി ” രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇങ്ങനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മത സാംസ്കാരിക സംഗമമാണ് യുപിയിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ലോകമെമ്പാടും ഉള്ള വിശ്വാസികൾ, പത്രക്കാർ, സെലിബ്രിറ്റികൾ സാംസ്കാരിക പ്രവർത്തകർ ഒക്കെ അത്ഭുതകരമായ ഈ ജനസാഗരത്തെ ഒരു നോക്ക് കാണുന്നതിന് വേണ്ടി അങ്ങോട്ട് ഒഴുകുകയാണ്…!

ഒരിക്കലും പരസ്യമായി ഒരിടത്തും പോവാത്ത- അപൂർവ്വമായി മാത്രം പുറത്തിറങ്ങുന്ന ദിഗംബര സന്യാസിമാർ ഹിമാലയത്തിലെ യോഗിവര്യർ ഒക്കെ ഈ പുണ്യ സ്‌നാനത്തിനായി അവിടെ എത്തുന്നുണ്ട്….എന്നാൽ അവിടെ എത്തുന്ന കോടിക്കണക്കിന് ജനങ്ങളെ അപേക്ഷിച്ച് എണ്ണത്തിൽ തുലോം തുച്ഛമായ ഈ സന്യാസിമാരുടെ വേഷം ചൂണ്ടിക്കാട്ടി ധാരാളം ആളുകൾ ഈ കുംഭ മേളയെ പരിഹസിക്കുന്നുമുണ്ട്. അന്യമതസ്തർ പാപികളാണ് , വിഗ്രഹാരാധന തെറ്റാണ്, ബഹുദൈവാരാധകർ സാത്താൻമാരാണ് അവർ നരകത്തിൽ പോകുന്നവരാണ് അവരുമായിട്ട് സമ്പർക്കം കൂടുന്നത് നിന്ദ്യമാണ് എന്നൊക്കെ കരുതുന്ന യാഥാസ്ഥിതികരമായിട്ടുള്ള മത മൗലികവാദികളാണ് ഈ തെറി വിളിക്കുന്നതിൽ ഭൂരിപക്ഷവും! അവർക്കൊപ്പം പക്ഷം ചേർന്ന് പുലഭ്യം പറയാൻ കമ്മ്യൂണിസ്റ്റുകൾ, ഇതര രാഷ്ട്രീയക്കാർ, വംശീയ വാദികൾ തുടങ്ങി മറ്റ് ആളുകളും ഉണ്ട്.. !!!

കുംഭമേളയിൽ പ്രാധാന്യം തൃവേണി സ്നാനത്തിനാണ്… സ്നാനത്തിന് സാധാരണ എല്ലാ മനുഷ്യനും കുറച്ചു വസ്ത്രമാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ എല്ലാ ഉത്സവങ്ങളിലും ഈ സ്നാനം ഉണ്ട്..”അഭവൃതസ്നാനം” “ആറാട്ട് “എന്നൊക്കെ വിളിക്കും… മരണാനന്തര കർമ്മങ്ങൾ ആയി കുടുംബത്തിൽ നടക്കുന്ന സഞ്ചയനങ്ങൾക്കും പിണ്ഡി അടിയന്തരത്തിനുമൊക്കെ ഈ സ്നാനം ദൃശ്യമാണ്… ദിവസം അഞ്ചും ആറും സ്നാനം നടത്തിയാണ് പൂജാരിമാർ ക്ഷേത്രത്തിൽ നിൽക്കുന്നത്…. അവർക്കൊക്കെയും കേവലം ഒരു മുണ്ടോ തോർത്തോ മാത്രമാണ് വസ്ത്രവും! അതുകൊണ്ട് സ്നാനം ദർശിക്കുന്ന ആൾക്കാരാരും അവിടെ ലൈംഗികത കാണാറില്ല ….എന്നാൽ ചില ആളുകൾക്ക് സന്യാസിമാരെ കാണുമ്പോൾ, പ്രത്യേകിച്ച് വൃദ്ധരായ ആൾക്കാരുടെ അല്പ വസ്ത്രങ്ങൾ ഉള്ള ശരീരം കാണുമ്പോൾ മറ്റെന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ സ്വഭാവ വൈകൃതമാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ സംഗമമാണ് അവിടെ നടക്കുന്നത് എന്നതാണ് പലരുടെയും ഉറക്കം കൊടുത്തുന്നത്…. ലക്ഷം കോടിയുടെ ക്രയവിക്രയം അവിടെ നടക്കുന്നു എന്നതാണ് അവരുടെ സ്വസ്ഥത നശിപ്പിക്കുന്നത്…. ഇന്ത്യൻ സംസ്കാരികത, പൈതൃകമൊക്കെ വിഭിന്ന കലാരൂപങ്ങളായി പ്രദർശിപ്പിക്കപ്പെടുന്നതൊന്നും കാണാതെ- കോടിക്കണക്കിന് വിശ്വാസി സമൂഹത്തെ കാണാതെ- കുംഭമേളയെന്നാൽ ഏതാനും സന്യസിമാരുടെ അശ്ലീല മേളയാണ് എന്ന് ഇത്തരം ആളുകൾ വരുത്തി തീർക്കാൻ ശ്രമിക്കുന്നത്, അവരുടെ ഉള്ളിൽ തിങ്ങിയ വർഗ്ഗീയത കൊണ്ട് മാത്രമാണ്…അതാണ് കുംഭ മേളയുടെ വാർത്തകൾക്ക് കീഴെ കാണുന്ന അസഭ്യ വർഷം മുഴുവനും വ്യക്തമാക്കുന്നത്..

എന്തായാലും ലോകത്തിലുള്ള എല്ലാ മതങ്ങൾക്കും എല്ലാ സംസ്കാരങ്ങൾക്കും തുല്യ പ്രാധാന്യമാണെന്നു വിശ്വസിക്കുകയും എല്ലാ മനുഷ്യരും ഒരുപോലെ ആണെന്ന് കരുതുകയും ചെയ്യുന്ന ആളുകൾക്കൊക്കെയും മത ഭേദമന്യേ പ്രയഗ് രാജിലേയ്ക്ക്- ഉത്തർപ്രദേശ് സർക്കാർ സ്വാഗതം ആശംസിച്ചിട്ടുണ്ട്…!! അങ്ങനെ അല്ല, തങ്ങളുടെ വിശ്വാസം മാത്രം ശരി, അത് മാത്രം മതി ലോകത്ത് എന്ന് വാദിക്കുന്നവർ അകന്ന് നിൽക്കാനും സർക്കാർ അറിയിച്ചിട്ടുണ്ട്…അത് തന്നെയാണ് മാതൃകാപരമായ, ശരിയായ നിലപാടും!