എന്താണ് പ്രശ്നം?
തരൂർ പറഞ്ഞത് യഥാർത്ഥരാഷ്ട്രീയം.
സതീശൻ പറഞ്ഞത് കക്ഷിരാഷ്ട്രീയം.
അവ രണ്ടും തമ്മിൽ എപ്പോഴും യോജിക്കണമെന്നില്ല. എല്ലാ കക്ഷിരാഷ്ട്രീയ സ്ഥാനപതികളുടെയും കക്ഷിരാഷ്ട്രീയം വിജയിക്കണമെന്നുണ്ടെങ്കിൽ പലപ്പോഴും യഥാർത്ഥരാഷ്ട്രീയത്തെ അവരവരുടെ കക്ഷിരാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് വളച്ച് തിരിക്കേണ്ടി വരും. ഇത് അറിയാത്ത ആളാണോ തരൂർജി….? ഒരിക്കലും അല്ല. പിന്നെ , എന്താണ് കാര്യം….?അദ്ദേഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ അവഗണന. അദ്ദേഹം എന്തുകൊണ്ട് തുടർച്ചയായി അവഗണന നേരിട്ടുകൊണ്ടിരിക്കുന്നു.?സത്യത്തിൽ അദ്ദേഹം”മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ് ” എന്ന് പറയുന്നത് പോലെയുള്ള മറ്റൊരു അവസ്ഥയിൽ ആണത്രേ. ഇന്ന് ലോക്സഭയിൽ കോൺഗ്രസിനുള്ള അംഗങ്ങളിൽ മൂക്ക് ഉള്ള അംഗം തരൂർജി മാത്രമാണ്. അങ്ങനെ മൂക്ക് ഉള്ള ഏകാംഗമായ തരൂർജിയെ അദ്ദേഹത്തിന്റെ കക്ഷി ഒരു മൂലയിൽ ഇരുത്താമോ? ഒരിക്കലും അരുത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് യാതൊരു മേഖലയിൽ നിന്നും ഒരു തരത്തിലുമുള്ള പിന്തുണയും ഇല്ലാതെ കടുത്ത മത്സരം തന്നെ കാഴ്ചവച്ച് നാലക്കത്തിൽ വരുന്ന വോട്ടുകൾ കരസ്ഥമാക്കിയെന്ന് പറഞ്ഞാൽ അത് ഒരു ചരിത്രപരമായ നേട്ടം തന്നെയാണ്. വിശ്വപൗരൻ എന്ന ഖ്യാതി സമ്പാദിച്ചിട്ടുള്ള അദ്ദേഹത്തിന് ഇന്ദിരാഭവൻ -ൽ ഒരു മുറി അനുവദിക്കുക പോലും ചെയ്തിട്ടില്ലെന്ന് കേൾക്കാൻ കഴിഞ്ഞു.K.P.C.C.യുടെ ജനറൽ സെക്രട്ടറിമാർക്ക് മുറികൾ അനുവദിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് വിശ്വപൗരൻ എന്ന ഖ്യാതി കരസ്ഥമാക്കിയിട്ടുള്ള കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മെമ്പർ ഡോ.ശശി തരൂർ ഇന്ദിരാ ഭവനിൽ ഒരു മുറി ഇല്ലാതെ തേരാപാരാ നടക്കേണ്ടി വരുന്ന ദുര്യോഗം കേൾക്കേണ്ടി വരുന്നത്. ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.??
ലോക്സഭയായാലും രാജ്യസഭയായാലും നിയമസഭയായാലും കക്ഷിനേതാവിനെ സഹായിക്കേണ്ടത് കക്ഷിയുടെ ഉപനേതാവാണ്. ലോക്സഭയിൽ കോൺഗ്രസിന്റെ കക്ഷിനേതാവായ രാഹുൽ ഗാന്ധിയെ സഹായിക്കാൻ അഥവാ കോൺഗ്രസ് പാർട്ടിയുടെ ലോക്സഭാ കക്ഷി ഉപനേതാവാക്കപ്പെടാൻ ഇന്ന് കോൺഗ്രസ് പാർട്ടിക്ക് ലോക്സഭയിൽ ഉള്ള അംഗങ്ങളിൽ തരൂർജിയുടെ ഏഴയലത്ത് നിൽക്കാൻ യോഗ്യതയുള്ള ആരെങ്കിലും ഉണ്ടോ..?
ഒരു പുരുഷൻ സ്വന്തം ഭാര്യയേക്കാൾ കൂടുതലായി അയൽക്കാരിയെ സ്നേഹിക്കാൻ തുടങ്ങുന്നത് എപ്പോഴെല്ലാം..??
സ്വന്തം ഭാര്യയിൽ നിന്നും ആഗ്രഹിച്ചതോ പ്രതീക്ഷിച്ചതോ ലഭിക്കില്ലെന്ന് ഉറപ്പാക്കിയപ്പോൾ മുതൽ ആണെങ്കിലോ..!!! അതാണ് ഇവിടെയും സംഭവിച്ചത്. ഉത്തരം വളരെ ലളിതം.
Prev Post
Next Post