ലോകറിക്കോർഡിലേക്ക് ” എന്ന് സാക്ഷാൽ ദൈവം” എന്ന സിനിമ

 

സ്ക്രിപ്റ്റ് ടു സ്ക്രീൻ കാറ്റഗറിയിൽ വെറും 16 മണിക്കൂർ കൊണ്ട് പൂർത്തീകരിച്ച ” എന്ന് സാക്ഷാൽ ദൈവം” എന്ന സിനിമ ലോകറെക്കോർഡ് നേട്ടത്തിനർഹമായിരിക്കുന്നു. പ്രീപ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്തതിലൂടെയാണ് സിനിമ ലോകനെറുകയിലെത്തിയത്. യു ആർ എഫ് (യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറം) വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയത്. ഡബ്ല്യു എഫ് സി എൻ (WFCN), സി ഓ ഡി ( COD), മൂവിവുഡ് എന്നീ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്. സ്ത്രീധനപീഡനം കാരണം ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മരണത്തിനു പിന്നിലെ ദുരൂഹത തേടി മരണവീട്ടിൽ എത്തുന്ന യുട്യൂബ് വ്ളോഗറും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിരുവനന്തപുരത്തായിരുന്നു മുഴുവൻ ചിത്രീകരണവും നടന്നത്.
അനസ് ജെ റഹിം, മാനസപ്രഭു, കെ പി എ സി സുജിത്ത്, സുദർശനൻ റസ്സൽപുരം, ശരൻ ഇൻഡോകേര തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.
ഇൻഡിപെൻഡന്റ് സിനിമാ ബോക്സിന്റെ ബാനറിൽ ശ്രീവിഷ്ണു ജെ എസ്, ജിനു സെലിൻ, സ്നേഹൽറാവു, ദീപു ആർ എസ് , ശിവപ്രസാദ് എന്നിവർ ചേർന്നാണ് നിർമ്മാണം . രചന , എഡിറ്റിംഗ് , ഛായാഗ്രഹണം, സംവിധാനം എന്നിവ നിർവ്വഹിച്ചത് എസ് എസ് ജിഷ്ണുദേവാണ്. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ …….