ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പാൻ ഇന്ത്യൻ ചിത്രം ” സിന്ദൂരം “
ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പാൻ ഇന്ത്യൻ ചിത്രം ” സിന്ദൂരം “ആമസോൺ പ്രൈമിൽ പ്രേക്ഷകപ്രശംസ നേടി സ്ട്രീമിംഗ് തുടരുന്നു. തീയേറ്ററുകളെ ഇളക്കിമറിച്ച ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഹൃദ്യമായൊരു പ്രണയകഥയാണ് സിന്ദൂരം. വിധാനം – ശ്യാം തുമ്മലപ്പള്ളി, നിർമ്മാണം – പ്രവീൺറെഡ്‌ഡി ജംഗ, ഛായാഗ്രഹണം – കേശവ, രചന – കിഷോർ ശ്രീകൃഷ്ണ, സുബ്ബറെഡ്‌ഡി എം, സംഗീതം – ഗൗര ഹരി, പി ആർ ഓ – അജയ് തുണ്ടത്തിൽ.