ഓട്ടോക്കാരന്റെ വേഷത്തിൽ രജനികാന്ത് എത്തി, ബാഷയായി പ്രേക്ഷകരെ കൈയ്യിലെടുത്തിട്ട് 30 വർഷം. ബാഷ റീറിലീസ് ചെയ്യുന്നുവെന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. 1995- ൽ പുറത്തിറങ്ങിയ ബാഷ, മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുത്തൻ ദൃശ്യവിരുന്നോടെയാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്. സത്യ മൂവീസിന്റെ ബാനറില്‍ സുരേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്. രജനികാന്തിന്റെ മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും തലൈവരുടെ തലവര മാറ്റി. ചിത്രം ബോക്സോഫീസില്‍ ഹിറ്റായിരുന്നു. ‘നാൻ ഓട്ടോക്കാരൻ’ എന്ന് തുടങ്ങുന്ന ഗാനം വൻ ഹിറ്റായി മാറിയിരുന്നു. ബാഷയിലെ നായികയായെത്തിയത് നഗ്മയായിരുന്നു.