ഒറ്റദിനം 3340 പരിശോധന നടത്തി ഭക്ഷ്യസുരക്ഷാവകുപ്പ് ; 25 സ്ഥാപനം അടപ്പിച്ചു
തിരുവനന്തപുരം സംസ്ഥാനത്ത് റെക്കോഡ് പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഒറ്റ ദിവസം 3340 പരിശോധന നടത്തിയതില്‍ വിവിധ ക്രമക്കേടുകള്‍ കണ്ടെത്തിയ 1470 സ്ഥാപനത്തിന് നോട്ടീസ് നല്‍കി.
ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. ബുധൻ പകല്‍ മൂന്നുമുതല്‍ രാത്രി 10.30 വരെയായിരുന്നു പരിശോധന. 132 സ്പെഷ്യല്‍ സ്ക്വാഡ് ആയിരത്തഞ്ഞൂറിലധികം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനും ഹോട്ടലുകളുടെയും ബേക്കറികളുടെയും ജ്യൂസ് സ്ഥാപനങ്ങളുടെയും നിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടായിരുന്നു പരിശോധന