മുടി കൊഴിച്ചിൽ എളുപ്പത്തിൽ മാറ്റാൻ

പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുട്ട മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാല്‍, മുടിയില്‍ മുട്ട തേക്കാന്‍ പലര്‍ക്കും മടിയാണ്. ഇതിന്റെ മണം പോകുമോ, ഫലം ഉണ്ടായില്ലെങ്കിലോ എന്നെല്ലാമുള്ള സംശയങ്ങളാണ് പ്രധാന പ്രശ്‌നം.
ആദ്യം ഒരു മുട്ട പൊട്ടിച്ച് നന്നായി കലക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഒലിവ് ഓയില്‍ ഇല്ലെങ്കില്‍ വെളിച്ചെണ്ണയായാലും മതി. ഇനി, ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം.ഷാമ്പൂ പരുവത്തില്‍ വളരെ ‘സ്മൂത്ത്’ ആകുന്നത് വരെയും ഇളക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ അല്‍പാല്‍പമായി തേച്ചുപിടിപ്പിക്കുക. തലയോട്ടിയില്‍ മാത്രമല്ല, മുടിയുടെ വേര് മുതല്‍ അറ്റം വരെയും ഇത് തേക്കണം. ഇതിനായി ഒരു ബ്രഷ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മുപ്പത് മിനുറ്റ് നേരത്തേക്ക് ഇങ്ങനെ തന്നെ വയ്ക്കുക. മൂപ്പത് മിനുറ്റിന് ശേഷം ഷാമ്പൂവും വെള്ളവുമുപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.