തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ
തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ പോലും ഹൈപ്പോതൈറോയ്ഡിസം ഉള്ളവരിൽ സാധാരണ ശരീരഭാരം കുറയുകയില്ല. പയര്‍ വര്‍ഗങ്ങളാണ് ഒന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇവ പെട്ടെന്ന് ശരീരഭാരം കൂടാതിരിക്കാനും സഹായിക്കും. കൂടാതെ തൈറോയ്ഡ് രോഗികള്‍ക്കും ഇവ പതിവായി കഴിക്കാം. ഹൈപ്പോ തൈറോയിഡിസം തടയാന്‍ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. പച്ചക്കറികളില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും തൈറോയിഡ് രോഗികള്‍ക്ക് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗികൾക്ക് മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാം.മുട്ടയുടെ മഞ്ഞക്കരുവിൽ സെലിനിയവും അയഡിനും ധാരാളം അടങ്ങിയിരിക്കുന്നു. വെള്ളം ധാരാളമായി കുടിക്കാം. ദിവസവും രണ്ടു ലിറ്ററെങ്കിലും വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്.