മുടിയുടെ ആരോഗ്യത്തിന്
പേരയ്ക്ക ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. ഇതു പോലെ തന്നെയാണ് പേരയിലയും. ഇതിനും ഏറെ ആരോഗ്യ ഗുണങ്ങളുണ്ട്. പേരയില പ്രമേഹമടക്കമുള്ള പല രോഗങ്ങള്‍ക്കും മരുന്നാണ്.
മുടിയുടെ ആരോഗ്യത്തിനും പേരയില ഏറെ നല്ലതാണ്. ഇതില്‍ വൈററമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശിരോചര്‍മത്തിലെ കൊളാജന്‍ ഉല്പാദത്തെ സഹായിക്കുന്നു. മുടിയുടെ നീളവും കട്ടിയും വര്‍ദ്ധിയ്ക്കാന്‍ പേരയില നല്ലതാണ്. മുടിയുടെ ആരോഗ്യത്തിന് കഴിയ്ക്കുന്ന ഭക്ഷണമടക്കം പലതും വളരെ പ്രധാനമാണ്. മുടിയുടെ ആരോഗ്യം നശിപ്പിയ്ക്കുന്നതില്‍ പ്രധാന വില്ലന്‍ കെമിക്കലുകള്‍ അടങ്ങിയ ഘടകങ്ങള്‍ മുടിയില്‍ പ്രയോഗിയ്ക്കുന്നതാണ്. നാം ഉപയോഗിയ്ക്കുന്ന ഷാംപൂ പോലുള്ളവ താല്‍ക്കാലികമായി മുടിയ്ക്ക് ഭംഗി നല്‍കുമെങ്കിലും ഇത് മുടിയുടെ ആരോഗ്യത്തെ ബാധിയ്ക്കുകയാണ് ചെയ്യുന്നത്.