ബജറ്റ് @2023;പെട്രോളിനും ഡീസലിനും മദ്യത്തിനും ഉൾപ്പടെ വിലകൂടും

നിർണ്ണായക പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഒട്ടേറെ മേഖലകളിൽ വില വർധനവ് രേഖപെടുത്തിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും വില കൂടുന്നത് ഉൾപ്പടെ സാധാരണക്കാരുടെ ജീവിതച്ചെലവ് ഉയർത്തുന്നതാണ് ഇത്തവണത്തെ ബജറ്റ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ധന, കാർ, മദ്യ വില കൂടും.500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാമുതൽ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാനിരക്കിലും ഒരു സാമൂഹ്യ സുരക്ഷാ സെസ്സ് ഏർപ്പെടുത്തി.അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസുകൾക്കും ചെലവേറും.ഭൂമിയുടെ ന്യായവിലയും വർധിപ്പിച്ചു. പണയാധാരങ്ങൾക്ക് 100 രൂപ നിരക്കിൽ സർ ചാർജ്, ഇലക്ട്രിക് വാഹനം ഒഴികെ എല്ലാ വാഹനങ്ങൾക്കും വില കൂടും, ജുഡീഷ്യൽ കോടതി ഫീസുകൾ കൂട്ടി,വീട് വെയ്ക്കാൻ ചെലവേറും, സ്ഥലം വാങ്ങാൻ കൂടുതൽ ചെലവ്, സർക്കാർ സേവന ഫീസുകൾ കൂട്ടി, വാണിജ്യ വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവ കൂട്ടി ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി, ഒന്നിലധികം വീടുള്ളവർക്ക് രണ്ടാം വീടിന് പ്രത്യേക നികുതി, പണയാധാരങ്ങൾക്ക് 100 രൂപ നിരക്കിൽ സർ ചാർജ്, മൈനിംഗ് ആൻഡ് ജിയോളജി റോയൽറ്റി തുക കൂടും,പണി പൂർത്തിയാകാത്ത വീടുകൾക്കുള്ള പരിശോധനാ ഫീസും കൂട്ടി.

എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി 7.8 കോടി രൂപ വകയിരുത്തി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനായി ഇലക്ട്രിക് വാഹന കണ്‍സോഷ്യം ആരംഭിക്കും. പ്രോജക്ടിനായി 25 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.