ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വി.ഡി. സതീശന്‍, ബ്രഹ്മപുരം അഗ്നിബാധ ആവശ്യമെങ്കില്‍ കേന്ദ്രസഹായം തേടണം….

V.D. should declare a health emergency. Satheesan, Brahmapuram fire should seek central help in case of need....

ബ്രഹ്മപുരം അഗ്നിബാധയെ തുടര്‍ന്ന് ആറ് ദിവസമായി കൊച്ചി നഗരത്തെ പുക മൂടി കിടന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രശ്നം കൈകാര്യം ചെയ്യേണ്ട ആരോഗ്യ, തദ്ദേശവകുപ്പുകള്‍ നിഷ്ക്രിയരായി നില്‍ക്കുകയാണ്. ജില്ല ഭരണകൂടവും കാഴ്ചക്കാരാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച്‌ അതീവ ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും, വേണ്ടി വന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റ സഹായം തേടണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ബ്രഹ്മപുരത്തിന്റെ യാഥാര്‍ത്ഥ്യം മറച്ചു പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, ജനത്തിന് നടക്കാന്‍ പോലും സാധിക്കുന്നില്ല. അടുത്ത ജില്ലകളിലുള്ള ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ പ്രശ്നം വഷളായി കൊണ്ടിരിക്കുകയാണ്. ആരോഗ്യ, തദ്ദേശഭരണവകുപ്പുകളല്ലാം എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുകയാണ്. ഗുരുതര സാഹചര്യം നേരിടാന്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം.

ബ്രഹ്മപുരത്തെ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ല. പെട്രോള്‍ ഒഴിച്ചാണ് തീയിട്ടത്. ആശുപത്രികളില്‍ വരെ പുക നിറയുന്ന അവസ്ഥയാണ്. ഇതേക്കുറിച്ചുള്ള അന്വേഷണ പരിധിയില്‍ ആരു വന്നാലും പ്രശ്‍നമില്ല. കോണ്‍ഗ്രസ്സുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കാം. കേരളത്തിനാകെ അപമാനകരമാണ് ഈ സംഭവം. അടിയന്തര ഗൗരവത്തോടെ സ‍ര്‍ക്കാര്‍ ഈ വിഷയം നേരിടണം. മാര്‍ച്ച്‌ രണ്ടിന് വൈകിട്ടാണ് ബ്രഹ്മപുരത്ത് അഗ്നിബാധയുണ്ടായത്. ഇത്ര ദിവസമായിട്ടും തീ നിയന്ത്രിക്കാനായിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.