തനിക്ക് നിഷേധിക്കപ്പെട്ട നീതിയുടെ അര്‍ത്ഥ തലങ്ങള്‍ അവന്‍ പഠിച്ചു തുടങ്ങും..

He will begin to learn the meaning levels of justice denied to him.

തനിക്ക് നിഷേധിക്കപ്പെട്ട നീതിയുടെ അര്‍ത്ഥ തലങ്ങള്‍ അവന്‍ പഠിച്ചു തുടങ്ങും.. മകന്‍ എല്‍എല്‍ബി പരീക്ഷയില്‍ ഉന്നതവിജയം നേടിയ സന്തോഷം പങ്കുവച്ച് മഅ്ദനി. എല്‍എല്‍ബി പരീക്ഷയിൽ മകന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി ഉന്നത വിജയം നേടിയ സന്തോഷ വാര്‍ത്ത പങ്കുവച്ച് അബ്ദുള്‍ നാസര്‍ മഅ്ദനി. തന്റെ പ്രിയങ്കരനായ ഇളയമകന്‍ എല്‍എല്‍ബി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ്സോടു കൂടി ഉന്നതവിജയം നേടിയിരിക്കുന്നു എന്നും, തനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥ തലങ്ങള്‍ ഇനി അവന്‍ കൂടുതല്‍ പഠിച്ചു തുടങ്ങുമെന്നും മഅ്ദനി ഫേസ്ബുക്കില്‍ പങ്കുവച്ചു.”സന്തോഷത്തിന്റെ ദിനം. കടുത്ത നീതി നിഷേധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങള്‍ക്കിടയില്‍ ആശ്വാസത്തിന്റെ തെളിനീരായി ഒരു വാര്‍ത്ത.

എന്റെ പ്രിയങ്കരനായ ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി ഇന്ന് എല്‍.എല്‍.ബി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ്സോടു കൂടി ഉന്നതവിജയം നേടിയിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.. നിരപരാധിത്തം തെളിയിച്ച് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായി വന്ന് ഞാന്‍ ശംഖുമുഖത്തു ജയിലനുഭവങ്ങള്‍ പറയുമ്പോള്‍ അത് കേട്ട് താങ്ങാനാവാതെ എന്നോടൊപ്പമിരുന്നു പൊട്ടിക്കരഞ്ഞ ആ പിഞ്ചു ബാലന്‍ ഇനി എനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥ തലങ്ങള്‍ കൂടുതല്‍ പഠിച്ചു തുടങ്ങും.. ഇന്‍ശാ അല്ലാഹ്” – എന്നാണ് മഅ്ദനി കുറിച്ചത്. 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. കേസിന്റെ വിചാരണ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതില്‍ വിമര്‍ശനം ശക്തമായി തുടരുകയാണ് ഇപ്പോൾ. മഅ്ദനിയുടെ മോചനത്തിനനായി സംസ്ഥാന സർക്കർ ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു.